സ്റ്റൈലൻ ലുക്കിൽ Mammootty, ഒപ്പം സുൽഫത്തും കൂടി ആയാലോ..!

ചില സമയങ്ങളിൽ ഞെട്ടിക്കുന്ന മെക്കോവറുമായാണ് താരം എത്താറുള്ളത്.    

Written by - Zee Malayalam News Desk | Last Updated : Jan 7, 2021, 07:40 PM IST
  • മുടി നീട്ടി വളർത്തിയുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്.
  • ലോക് ഡൗണ്‍ സമയം മുതല്‍ ഇങ്ങനെ ഓരോ മേക്കോവര്‍ ചിത്രങ്ങളുമായിട്ടാണ് താരം എത്തിയിരുന്നത്.
  • എന്നാൽ ഇപ്പോൾ പുറത്തുവന്ന ചിത്രത്തിൽ കൂടെ ഭാര്യ സുൽഫത്തും ഉണ്ട്.
സ്റ്റൈലൻ ലുക്കിൽ Mammootty, ഒപ്പം സുൽഫത്തും കൂടി ആയാലോ..!

പ്രായം കൂടുന്തോറും ഗ്ലാമർ കൂടുന്നതാരമാണ് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂക്ക (Mammootty)  ചില സമയങ്ങളിൽ ഞെട്ടിക്കുന്ന മെക്കോവറുമായാണ് താരം എത്താറുള്ളത്.  അങ്ങനൊരു ഗെറ്റപ്പുമായാണ് മമ്മൂക്ക ഇപ്പോൾ എത്തിയിരിക്കുന്നത്.  മമ്മൂക്കയുടെ ഈ ഗെറ്റപ്പ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. 

മുടി നീട്ടി വളർത്തിയുള്ള മമ്മൂട്ടിയുടെ (Mammootty) ചിത്രങ്ങളാണ് വൈറലാകുന്നത്.   ലോക് ഡൗണ്‍ സമയം മുതല്‍ ഇങ്ങനെ ഓരോ മേക്കോവര്‍ ചിത്രങ്ങളുമായിട്ടാണ് താരം എത്തിയിരുന്നത്.  എന്നാൽ ഇപ്പോൾ പുറത്തുവന്ന ചിത്രത്തിൽ കൂടെ ഭാര്യ സുൽഫത്തും ഉണ്ട്.  ഇതോടെ മമ്മൂക്കൊപ്പം സുൽഫത്തും താരമായിരിക്കുകയാണ്.

Also Read: ലാലേട്ടന്റെ workout വീഡിയോ വൈറലാകുന്നു

ഡെനിം ഷർട്ടിൽ മമ്മൂട്ടിയും അതേനിറത്തിലുള്ള സൽവാറണിഞ്ഞാണ് സുല്‍ഫത്തും (Sulfath) എത്തിയത്. ഫഹദ് ഫാസില്‍ ഉൾപ്പെടെ നിരവധി താരങ്ങളാണ് താരദമ്പതികളുടെ ചിത്രം സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിരിക്കുന്നത്.  ചിത്രത്തിന് മികച്ച ആരാധക പിന്തുണയാണ് ലഭിച്ചിരിക്കുന്നത്. 

Also Read:  viral video: പെൺപാമ്പിനായി പോരടിച്ച് കൂറ്റൻ വിഷപ്പാമ്പുകൾ!

ഇതിനിടയിൽ താടിയും മുടിയും നീട്ടിവളർത്തിയുള്ള മമ്മൂട്ടിയുടെ ലുക്ക് (VIral look) അമൽ നീരദ് ചിത്രത്തിനുവേണ്ടിയുള്ള പുതിയ ലുക്ക് ആണെന്നും കൃത്യമല്ലാത്ത വാർത്തകളുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News