Malaika Arora Fitness Secret: ചിലരുണ്ട് അവർ ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്നത് ഫിറ്റ്‌നസിനാണ്. എത്ര തിരക്കുണ്ടെങ്കിലും ഫിറ്റ്നസ് നിലനിറുത്താൻ അവർ കുറച്ച് സമയം ചെലവഴിക്കും. ഇവരിൽ ഒരാളാണ് സിനിമാ താരം മലൈക അറോറ (Malaika Arora).
ഫാഷന്റെയും സൗന്ദര്യത്തിന്റെയും കാര്യത്തിൽ മലൈക അറോറ (Malaika Arora) എന്നും മുന്നിൽത്തന്നെയാണ്. 47-ാം വയസ്സിലും ഫിറ്റ്‌നസിനെക്കുറിച്ചുള്ള ചർച്ചകളിൽ അവർ ഇടംപിടിക്കുന്നുവെന്നതാണ് പ്രത്യേകത.
Also Read: Amla Tea For Weight Loss: ശൈത്യകാലത്ത് ശരീരഭാരം വർധിക്കാതിരിക്കാൻ നെല്ലിക്ക ചായ ഉത്തമം
ഫിറ്റ്നസ് ഐക്കൺ മലൈക അറോറ (fitness icon malaika arora) സ്വയം ഫിറ്റും ഊർജ്ജസ്വലതയും നിലനിർത്താൻ യോഗയുടെ സഹായം സ്വീകരിക്കുന്നുവെന്നത് നമുക്ക് ഏവർക്കും അറിയാവുന്ന കാര്യമാണല്ലോ. അടുത്തിടെ താരം സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ ചില പോസ്റ്റുകളും ചിത്രങ്ങളും പങ്കിട്ടു, അതിൽ അവർ യോഗ പരിശീലിക്കുന്നതായി കാണാം.
ബോളിവുഡ് നടിയും മോഡലും നർത്തകിയുമായ മലൈക അറോറ അടുത്തിടെ ഒരു യോഗാസനം പരിശീലിക്കുന്നത് പുറത്തുവന്നിരുന്നു. അത് ശരീരഭാരം കുറയ്ക്കാൻ മാത്രമല്ല, ശരീരത്തിന്റെ അവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുന്നതായിരുന്നു.
Also Read: Anushka Shetty: ബാഹുബലി നായിക മെലിഞ്ഞ് സുന്ദരിയായത് കണ്ടോ? അറിയാം താരത്തിന്റെ ഡയറ്റ് ചാർട്ട്
ഈ യോഗാസനത്തിന്റെ പേര് നടരാജൻ ആസനം (Natarajan posture) അഥവാ നടരാജാസനം എന്നാണ്. മലൈക അറോറയുടെ അഭിപ്രായത്തിൽ നടരാജസന്റെ അഭ്യാസം ശരീരം മുഴുവൻ സ്ട്രെച്ചിങ് ആകുന്നു. ഈ ആസനം ശ്രദ്ധയും ഏകാഗ്രതയും വർദ്ധിപ്പിക്കുന്നതിനും സഹായകമാണ്.
ശരീരഭാരം കുറയ്ക്കാൻ നടരാജാസനം സഹായിക്കുന്നു (Natarajan is helpful in reducing weight)
ശരീരഭാരം കുറയ്ക്കാൻ യോഗ സ്വീകരിക്കുന്നവർക്ക് നടരാജാസനം നല്ലൊരു ഉപാധിയാണ്. ഈ യോഗാസനം പരിശീലിക്കുന്നതിലൂടെ ശരീരത്തിന്റെ മെറ്റബോളിസം വർദ്ധിപ്പിക്കാൻ കഴിയും (yoga to boost metabolism) . ഉപാപചയ നിരക്ക് (metabolic rate) ഉയർന്ന നിലയിൽ നിലനിർത്തുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് എളുപ്പമാക്കും.
Also Read: Rimi Tomy Fitness Diet : "ചിക്കനൊപ്പം മീൻ കഴിക്കില്ല" ഫിറ്റ്നെസ് രഹസ്യം വെളിപ്പെടുത്തി റിമി ടോമി
നടരാജാസനം അഭ്യസിക്കുന്നതിന്റെ ഗുണങ്ങൾ (Benefits of practicing Natarajasana)
>> ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കുന്നതിന് ഇത് സഹായകരമാണ്
>> മലബന്ധം, വയറ്റിലെ ഗ്യാസ്, അസിഡിറ്റി തുടങ്ങിയ വയറ്റിലെ പ്രശ്‌നങ്ങളിൽ നിന്ന് ഇത് ആശ്വാസം നൽകുന്നു.
>> ശരീരസൗന്ദര്യം മെച്ചപ്പെടുത്താനും ഈ ആസനം സഹായിക്കും.
>> ഇതിന്റെ പതിവ് ശീലം ശരീരത്തിന്റെ വഴക്കം വർദ്ധിപ്പിക്കുന്നു.
>> ഈ ആസനത്തിന്റെ പരിശീലനത്തിലൂടെ ചേഷ്ട ഓപ്പണിംഗ് മികച്ചതാക്കാം. ഇത് ശ്വാസകോശത്തിൽ മികച്ച സ്വാധീനം ചെലുത്തുന്നു.
>> ഈ യോഗാസനം പരിശീലിക്കുന്നത് ഹിപ് ഫ്ലെക്സറുകൾ (hip flexors) തുറക്കാൻ സഹായിക്കും.
Also Read: Belly Fat Loss Tips: വയറിലെ കൊഴുപ്പ് ഉരുകും വെണ്ണപോലെ! ഉലുവ ഇപ്രകാരം കഴിച്ചാൽ മതി
നടരാജാസൻ ചെയ്യേണ്ട രീതി (Natarajasana Steps)
കിംഗ് ഡാൻസർ പോസ് അതായത് നടരാജാസന യോഗ ചെയ്യുന്നതിനുള്ള ശരിയായ മാർഗം താഴെ വിശദീകരിക്കുന്നു
>> ഒന്നാമതായി രണ്ട് പാദങ്ങളിലും തുല്യ ഭാരം കയറ്റി യോഗ മാറ്റിൽ നിൽക്കുക.
>> ഈ സമയത്ത് മുന്നിലുള്ള ഏതെങ്കിലും ഒരു പോയിന്റിൽ നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുക.
>> ഇനി വലത് കാൽമുട്ട് വളച്ച് വലതുകൈയുടെ സഹായത്തോടെ ശരീരത്തിന് പിന്നിൽ നിന്ന് അതിന്റെ കണങ്കാൽ പിടിക്കുക.
>. ഇതുവരെ രണ്ട് കാൽമുട്ടുകളും ഒരേപോലെ നിലനിർത്തുക, ശാരീരിക സന്തുലിതാവസ്ഥ നിലനിർത്താൻ ശ്രമിക്കുക.
>> ബാലൻസ് ലഭിക്കുമ്പോൾ വലതു കൈകൊണ്ട് പിടിച്ചിരിക്കുന്ന, വലത് കാൽ എത്രത്തോളം പറ്റുമോ അത്രത്തോളം മുകളിലേക്ക് നീട്ടാൻ ശ്രമിക്കുക. ഇടുപ്പ് വളയാതിരിക്കാൻ ശ്രദ്ധിക്കുക.
>> കഴിയുന്നത്ര നേരം ഈ അവസ്ഥയിൽ തുടരാൻ ശ്രമിക്കുക.
>> ശേഷം ഇടത് കൈ താഴേക്ക് കൊണ്ടുവരികയും വലത് കണങ്കാൽ വിടുകയും ചെയ്യുക, വലതു കൈയും ശാന്തമായ അവസ്ഥയിൽ കൊണ്ടുവരിക.
>> വലത് കാൽ പതുക്കെ നിലത്തേക്ക് കൊണ്ടുവരിക.
>> അൽപനേരം വിശ്രമിച്ച ശേഷം അതേ ക്രമം ഇടതുകാലുകൊണ്ട് പരിശീലിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA