Magnesium Rich Foods: നമുക്കറിയാം, നമ്മുടെ ശരീരത്തിന് പല തരത്തിലുള്ള പോഷകങ്ങൾ ആവശ്യമാണ്. കാർബോഹൈഡ്രേറ്റ്, കൊഴുപ്പ്, പ്രോട്ടീൻ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവ നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമാണ്. അതില്‍ പ്രധാനമാണ് മഗ്നീഷ്യം.
പേശികളുടെയും ഞരമ്പുകളുടെയും പ്രവർത്തനം, എല്ലുകളുടെയും പേശികളുടെയും ആരോഗ്യം, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം, ഊർജ്ജ ഉൽപാദനം തുടങ്ങിയ പ്രവർത്തനങ്ങള്‍ക്ക് മഗ്നീഷ്യം അത്യന്താപേക്ഷിതമാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിന്‍റെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. വിട്ടുമാറാത്ത വയറിളക്കം മഗ്നീഷ്യത്തിന്‍റെ കുറവ് ഉണ്ടാക്കാം.
മഗ്നീഷ്യം ശരീരത്തിന് വളരെ പ്രധാനപ്പെട്ട ഒരു ധാതുവാണ്, അതിനാല്‍ ഇതിനെ 'മാസ്റ്റര്‍ മിനറല്‍' എന്ന് വിളിക്കുന്നു. പലപ്പോഴും നമ്മുടെ ക്രമരഹിതമായ ദിനചര്യയും അസന്തുലിതമായ ഭക്ഷണക്രമവും മൂലം ശരീരത്തിൽ മഗ്നീഷ്യത്തിന്‍റെ കുറവ് ഉണ്ടാകുന്നു. ഭക്ഷണങ്ങളിലൂടെയാണ് പ്രധാനമായും മഗ്നീഷ്യം ശരീരത്തിന് ലഭിക്കുന്നത്. മഗ്നീഷ്യം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഇതിന്‍റെ കുറവ് പരിഹരിക്കാന്‍ സഹായകമാണ്. മഗ്നീഷ്യം അടങ്ങിയ ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ ചുവടെ....
1. ഡാര്‍ക്ക് ചോക്ലേറ്റ്
ഡാര്‍ക്ക് ചോക്ലേറ്റ് ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഡാര്‍ക്ക് ചോക്ലേറ്റില്‍ 64 മില്ലിഗ്രാമോളം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്.
2. നട്‌സ്
നട്‌സ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മഗ്‌നീഷ്യം ധാരാളം അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നല്ലതാണ്.
3. അവക്കാഡോ പഴം
ധാരാളം ആരോഗ്യ ഗുണങ്ങളുളള ഒന്നാണ് അവക്കാഡോ. സാധാരണ വലുപ്പത്തിലുള്ള ഒരു അവക്കാഡോയില്‍ 58 മില്ലിഗ്രാമോളം മഗ്‌നീഷ്യം ആണ് അടങ്ങിയിരിക്കുന്നത്.
4. വാഴപ്പഴം
നേന്ത്രപ്പഴമാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പൊട്ടാസ്യവും മഗ്‌നീഷ്യവും നേന്ത്രപ്പഴത്തില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. വലിയ ഒരു നേന്ത്രപ്പഴത്തില്‍ ഏകദേശം 37 മില്ലിഗ്രാം മഗ്‌നീഷ്യം അടങ്ങിയിട്ടുണ്ട്.
5. പച്ച ഇലക്കറികള്‍
ഇലക്കറികളിലും മഗ്‌നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ചീര പോലുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.