Snoring: നിങ്ങൾ കൂർക്കം വലിക്കാറുണ്ടോ? സൂക്ഷിക്കുക അപകടം പതിയിരിപ്പുണ്ടാകാം

നിങ്ങൾക്ക് obstructive sleep apnea (OSA) എന്ന രോഗാവസ്ഥയാകാം. Heart Attack-ന് 140 ശതമാനമാണ് സാധ്യത, സ്ട്രോക്ക് വരാനുള്ള സാധ്യത 60 ശതമാനവും.

Written by - Zee Malayalam News Desk | Last Updated : Jan 24, 2021, 03:49 PM IST
  • നിങ്ങൾക്ക് obstructive sleep apnea (OSA) എന്ന രോഗാവസ്ഥയാകാം
  • Heart Attack-ന് 140 ശതമാനമാണ് സാധ്യത, സ്ട്രോക്ക് വരാനുള്ള സാധ്യത 60 ശതമാനവും.
  • സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് ഈ അവസ്ഥ ബാധിക്കാൻ കൂടുതലായി കണ്ട് വരുന്നത്.
  • ശ്വാസതടസം ഉണ്ടാകുന്ന സമയങ്ങളിൽ നമ്മുടെ blood-oxygen level അപകടകരമാം വിധം കുറയും
Snoring: നിങ്ങൾ കൂർക്കം വലിക്കാറുണ്ടോ? സൂക്ഷിക്കുക അപകടം പതിയിരിപ്പുണ്ടാകാം

നിങ്ങൾ ഉറക്കത്തിൽ കൂർക്കം വലിക്കുന്നവരാണോ? എങ്കിൽ അതിന് കാരണം obstructive sleep apnea (OSA) എന്ന രോഗാവസ്ഥയാകാം. ഈ അവസ്ഥയുള്ളവരിൽ  Heart Attack-ന് 140 ശതമാനമാണ് സാധ്യത, സ്ട്രോക്ക് വരാനുള്ള സാധ്യത 60 ശതമാനവും. മറ്റ് പല ഹൃദയ സംബദ്ധമായ രോഗങ്ങൾ ഉണ്ടാകാനും ഇത് കാരണമാകാറുണ്ട്.

മുതിർന്നവരിലെ 10 മുതൽ 20 ശതമാനം വരെ ആളുകൾക്ക് കണ്ട് വരുന്ന ഒരു sleep disorder ആണ് OSA. മാത്രമല്ല സ്ത്രീകളെക്കാൾ പുരുഷന്മാരിലാണ് ഈ അവസ്ഥ ബാധിക്കാൻ കൂടുതൽ സാധ്യത. നീണ്ട് നിൽക്കുന്നതും ഉച്ചത്തിലുമുള്ള snoring, sleep cycle-നിടയിൽ സ്ഥിരമായി ഉണ്ടാകുന്ന ശ്വാസതടസ്സം എന്നിവയാണ് OSAയുടെ പ്രധാന ലക്ഷണങ്ങൾ.  ഉറങ്ങുമ്പോൾ ശ്വസനനാളത്തിലെ പേശികളുടെ പ്രവർത്തനക്ഷമത കുറയും അതിനിടയിൽ മറ്റ് തടസങ്ങളും ഉണ്ടാകുന്നു . ഇതാണ് ഈ ശ്വാസതടസത്തിന് കാരണമാകുന്നത്. ഇത്തരം ശ്വാസതടസ്സങ്ങൾ സാധാരണയായി 10 മുതൽ 30 seconds വരെ നീണ്ട് നിൽക്കാം. പിന്നെയും സാധാരണ നിലയിലേക്ക് തിരിച്ചെത്തുമ്പോൾ ഞെരുങ്ങുകയോ ഉച്ചത്തിൽ breath ചെയ്യുകയും  ചെയ്യും. ചിലർ sleeping position മാറ്റാനും സാധ്യതയുണ്ട്.

ALSO READ: നല്ല ഉറക്കം Alzheimer’s-നെ പ്രതിരോധിക്കും

എന്നാൽ പ്രധാന പ്രശ്‌നം ഉറക്കത്തിൽ കൂർക്കം വലിക്കുന്നവർ ഈ പ്രശ്‌നങ്ങൾ ഒന്നും സാധാരണ നിലയിൽ അറിയാറില്ല. പക്ഷെ ഉണരുമ്പോൾ കഠിനമായ തലവേദന, sore throat എന്നിവ ഉണ്ടാകാറുണ്ട്. എന്നാൽ തങ്ങൾക്ക് ഇത്തരം ഒരു പ്രശ്നം ഉണ്ടെന്ന് പലരും മനസിലാക്കുന്നില്ലെന്നുള്ളതാണ് സത്യം.

ALSO READ: Body Weight കുറയ്ക്കണോ? സൂര്യപ്രകാശം നിങ്ങളെ സഹായിക്കും

OSA വളരെ അധികം അപകടകരമാകാൻ കാരണം ഈ ശ്വാസതടസം ഉണ്ടാകുന്ന സമയങ്ങളിൽ നമ്മുടെ blood-oxygen level അപകടകരമാം വിധം കുറയും blood pressure കൂടാനും സാധ്യതയുണ്ട്. ഇത് ഒരു രാത്രിയിൽ മാത്രം നൂറിലധികം തവണ ഉണ്ടാകാറുണ്ട്. രൂക്ഷമായ സാഹചര്യങ്ങളിൽ ഈ ശ്വാസതടസങ്ങളുടെ ദൈർഖ്യം ഒന്ന്‌ മുതൽ രണ്ട് മിനിറ്റുകൾ വരെ ആകാറുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News