എല്ലാ വീടുകളിലെയും പ്രധാന ഭക്ഷണ വിഭവങ്ങളിലൊന്നാണ് അച്ചാർ. അച്ചാറില്ലാത്ത ഒരു സദ്യയോ ഉച്ചയൂണോ മലയാളികൾക്ക് സങ്കൽപ്പിക്കാൻ പോലും സാധിക്കില്ല. നമ്മളെല്ലാവരും തന്നെ അച്ചാർ എന്ന് പറയുമ്പോൾ നാവിൽ വെള്ളമൂറുന്നവരാണ്. എത്രയൊക്കെ ശ്രദ്ധിച്ച് ഉപയോഗിച്ചാലും വളരെ പെട്ടെന്ന് കേടാകുന്നു എന്നതാണ് അച്ചാറിന്റെ പ്രധാന പ്രശ്‌നം.
നിശ്ചിത സമയം കാലയളവ് കഴിയുമ്പോൾ തന്നെ അച്ചാറിൽ പൂപ്പൽ കയറുന്നത് കാരണം ഇത് ഉപേക്ഷിക്കുകയല്ലാതെ മറ്റ് നിവർത്തിയില്ല എന്ന സ്ഥിതിയിലാണ് കാര്യങ്ങൾ. എന്നാൽ കേടുകൂടാതെ അച്ചാർ സൂക്ഷിക്കാൻ ഒരു എളുപ്പ വഴിയുണ്ട്. ഇത് ഫലപ്രദമാണെന്ന് മാത്രമല്ല അധികമാർക്കും അറിയുകയുമില്ല. മാങ്ങാ അച്ചാറിന് നമ്മുടെ ഇടയിൽ ആരാധകർ ഏറെയാണ്. മാങ്ങ കേടുകൂടാതെ നോക്കുകയെന്നത് വലിയ ടാസ്‌ക് തന്നെയാണെങ്കിലും മാങ്ങാ അച്ചാർ കേടുകൂടാതെ സൂക്ഷിക്കാനാകും. അതും ഒരു വർഷം വരെ!
ALSO READ: ഈ വസ്തുക്കള്‍ നിങ്ങളുടെ വീട്ടിലുണ്ടോ? എങ്കില്‍ സര്‍വ്വനാശം...!
വിനാഗിരി ഉപയോഗിച്ച് അച്ചാർ കേടുകൂടാതെ കുറച്ച് കാലം സൂക്ഷിക്കാമെങ്കിലും അതിനേക്കാൾ ഫലപ്രദമായ മറ്റൊരു വഴിയുണ്ട്. അത് എന്തൊക്കെയാണെന്ന് നോക്കാം. നാരങ്ങയാണെങ്കിലും മാങ്ങയാണെങ്കിലും ആദ്യം തന്നെ അത് നല്ലത് പോലെ കഴുകുക. ഇതുവഴി ബാക്ടീരിയകളും കീടാണുക്കളുമെല്ലാം ഇല്ലാതാകും. ശേഷം ഇത് വെയിലത്ത് വെച്ച് നല്ലതുപോലെ ഉണക്കിയെടുക്കാം. മാങ്ങയാണെങ്കിൽ രണ്ടോ മൂന്നോ ദിവസം വെയിലത്ത് വെച്ച് ഉണക്കിയെടുക്കണം. ഇത് അച്ചാർ കേടാകാതെ സൂക്ഷിക്കുന്നതിൽ വളരെ പ്രധാനമാണ്. അച്ചാറിടേണ്ട വസ്തുവിന് പുറമെ ഇതിന് ഉപയോഗിക്കുന്ന മസാലയും നന്നായി ചൂടാക്കിയെടുക്കണം. മസാലയിലെ ഈർപ്പം പൂർണമായി ഇല്ലാതാക്കാനാണിത്. എണ്ണ ഉപയോഗിക്കാതെ വേണം മസാല ചൂടാക്കിയെടുക്കാൻ.
അച്ചാർ ഉണ്ടാക്കുമ്പോൾ ഏറ്റവും ആവശ്യമായ ഒന്നാണ് എണ്ണ. വെളിച്ചെണ്ണയോ നല്ലെണ്ണയോ ഇതിനായി ഉപയോഗിക്കാം. എങ്കിലും നല്ലെണ്ണ ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ഇത് അച്ചാറിന്റെ സ്വാദ് വർധിപ്പിക്കാൻ സഹായിക്കും. ഏത് എണ്ണയാണെങ്കിലും അത് അൽപ്പം കൂടുതൽ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. ഇത് സ്വാദ് കൂട്ടാനും കൂടുതൽ കാലം കേടുകൂടാതെ ഇരിക്കാനും സഹായിക്കും. അച്ചാർ ഉണ്ടാക്കുമ്പോൾ ഇത്രയും കാര്യങ്ങൾ ഉറപ്പായും ശ്രദ്ധിക്കണം.
ഇനി, ഉണ്ടാക്കിയ അച്ചാർ സൂക്ഷിക്കുന്ന പാത്രവും ഈർപ്പമില്ലാത്തതാണെന്ന് ഉറപ്പാക്കണം. ഈർപ്പമുള്ള പാത്രങ്ങളിൽ സൂക്ഷിക്കുന്ന അച്ചാർ വളരെ പെട്ടെന്ന് തന്നെ കേടാകാനുള്ള സാധ്യതയുണ്ട്. അച്ചാർ നല്ലത് പോലെ തണുത്തതിന് ശേഷം ഈർപ്പമില്ലാത്ത ഭരണിയിലോ കുപ്പിയിലോ ഇട്ടുവെയ്ക്കാം. മാത്രമല്ല, ഒന്നിലധികം പാത്രങ്ങളിൽ അച്ചാർ സൂക്ഷിക്കുന്നതാണ് നല്ലത്. അച്ചാർ എടുക്കാൻ ഉപയോഗിക്കുന്ന സ്പൂണും ഈർപ്പമില്ലാത്തതാകണം എന്ന കാര്യം മറക്കരുത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.