Thyroid: നിങ്ങളെ തൈറോയ്ഡ് അലട്ടുന്നുണ്ടോ? ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ

Thyroid Symptoms: തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ശരീരത്തിന്റെ കാര്യക്ഷമത കുറയ്ക്കും.

Written by - Zee Malayalam News Desk | Last Updated : Jun 7, 2023, 06:52 PM IST
  • ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി.
  • തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം നമ്മുടെ ശരീരത്തിന്റെ കാര്യക്ഷമത കുറയുന്നു.
  • തൈറോയ്ഡ് രോഗികൾക്ക് ബ്രൗൺ റൈസ് മികച്ച രീതിയിൽ ​ഗുണം ചെയ്യും.
Thyroid: നിങ്ങളെ തൈറോയ്ഡ് അലട്ടുന്നുണ്ടോ? ഡയറ്റിൽ ഇവ ഉൾപ്പെടുത്തൂ

നമ്മുടെ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു അവയവമാണ് തൈറോയ്ഡ് ഗ്രന്ഥി. തൈറോയ്ഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ കാരണം നമ്മുടെ ശരീരത്തിന്റെ കാര്യക്ഷമത കുറയുന്നു. ഇത്തരം സാഹചര്യത്തിൽ ചില കാര്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ തൈറോയ്ഡ് പ്രശ്‌നം പരമാവധി ഒഴിവാക്കാൻ സാധിക്കും. 

തൈറോയ്ഡ് രോഗികൾക്ക് ഫലപ്രദമായ മികച്ച ഭക്ഷണങ്ങൾ:  

ആപ്പിൾ: തൈറോയ്ഡ് ഹോർമോണുകളുടെ അളവ് സന്തുലിതമാക്കാൻ സഹായിക്കുന്ന പെക്റ്റിൻ എന്ന ഫൈബർ ആപ്പിളിൽ അടങ്ങിയിട്ടുണ്ട്. ആപ്പിൾ കഴിക്കുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങൾ ഇല്ലാതാക്കുന്നു.

ALSO READ: വേനല്‍ക്കാലത്ത് കടുത്ത ചൂടിനെ ചെറുക്കും ഈ പാനീയം, കരിമ്പ്-മിന്‍റ് മൊജിറ്റോയുടെ ഗുണങ്ങള്‍ അറിയാം

ബ്രൗൺ റൈസ്: തൈറോയിഡിന് ആവശ്യമായ സെലിനിയം, സിങ്ക്, ഇരുമ്പ് തുടങ്ങിയ പോഷകങ്ങൾ ബ്രൗൺ റൈസിൽ അടങ്ങിയിട്ടുണ്ട്. തൈറോയ്ഡ് രോഗികൾക്ക് ബ്രൗൺ റൈസ് മികച്ച രീതിയിൽ ​ഗുണം ചെയ്യും.

ബദാം: ബദാം, വാൽനട്ട്, ബ്രസീൽ നട്‌സ് എന്നിവ തൈറോയിഡിന് ഉത്തമമാണ്. ഇവയിൽ സെലിനിയം, സിങ്ക് തുടങ്ങിയ പ്രധാന ധാതുക്കൾ അടങ്ങിയിട്ടുണ്ട്. വാൽനട്ട് കഴിക്കുന്നത് തൈറോയ്ഡ് പ്രശ്‌നങ്ങളെ നിയന്ത്രണവിധേയമാക്കും.

തൈര്: തൈരിൽ പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുടലിൽ ആരോഗ്യകരമായ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കുന്നു. ഇത് തൈറോയ്ഡ് പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

തൈറോയ്ഡ് രോ​ഗികൾ കഴിക്കാൻ പാടില്ലാത്തവയും മിതമായ അളവിൽ മാത്രം കഴിക്കേണ്ടതും:

സോയ: തൈറോയ്ഡ് ഹോർമോണുകളുടെ ഉത്പാദനത്തെ തടയാൻ സോയയ്ക്ക് കഴിയും. അതിനാൽ തൈറോയ്ഡ് രോഗികൾ സോയ കഴിക്കുന്നത് ഒഴിവാക്കണം.

ക്രൂസിഫറസ് പച്ചക്കറികൾ: കാബേജ്, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികൾ തൈറോയ്ഡ് പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ ഈ പച്ചക്കറികൾ ചെറിയ അളവിൽ മാത്രമേ കഴിക്കാൻ പാടുള്ളൂ. 

ഗ്ലൂട്ടൻ: ഗ്ലൂട്ടൻ തൈറോയ്ഡ് പ്രശ്നങ്ങൾ വർദ്ധിപ്പിക്കും. അതിനാൽ, ഗ്ലൂട്ടൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണം. കൂടാതെ, ചിട്ടയായ വ്യായാമവും സമ്മർദ്ദരഹിതമായ ജീവിതശൈലി സ്വീകരിക്കുന്നതും തൈറോയ്ഡ് പ്രശ്നങ്ങളിൽ നിന്ന് മുക്തി നൽകും. 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News