പ്രതിരോധശേഷി വർധിപ്പിക്കുന്നതിൽ പങ്കുവഹിക്കുന്നവയാണ് വിറ്റാമിൻ സി അടങ്ങിയ ഭക്ഷണങ്ങൾ. രോഗ പ്രതിരോധശേഷിക്ക് വിറ്റാമിൻ സിയുടെ അറിയപ്പെടുന്ന രൂപമായ അസ്കോർബിക് ആസിഡ് വളരെ പ്രധാനമാണ്. ഇവ ശരീരത്തിന് നിരവധി ഗുണങ്ങൾ നൽകുന്നു. അണുബാധയ്ക്കും മറ്റ് രോഗങ്ങൾക്കുമെതിരെ പോരാടാൻ സഹായിക്കുന്നതാണ് ഇത്. വിറ്റാമിൻ സി ധാരാലം അടങ്ങിയ ഒരു ഫലമാണ് ഓറഞ്ച്. ഇടത്തരം വലിപ്പമുള്ള ഒരു ഓറഞ്ചിൽ 69.7 മി.ഗ്രാം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. പക്ഷേ ഓറഞ്ചിനേക്കാൾ വിറ്റാമിൻ സി കൂടുതലുള്ള ഫലങ്ങളുമുണ്ട് എന്ന കാര്യം നിങ്ങൾക്ക് അറിയാമോ. അത്തരം ഫലങ്ങളെ കുറിച്ച് അറിയാം.
പപ്പായ - ദഹനം മെച്ചപ്പെടാൻ സഹായിക്കുന്ന ഒന്നാണ് പപ്പായ. ചർമ്മത്തിന് തിളക്കം കൂട്ടാനും എല്ലുകളെ ശക്തിപ്പെടുത്താനും പപ്പായ ബെസ്റ്റാണ്. ഒരു കപ്പ് പപ്പായയിൽ 88.3 മി.ഗ്രാം വൈറ്റമിൻ സി ആണ് അടങ്ങിയിട്ടുള്ളത്.
കിവി - വിറ്റാമിൻ സിയും ഡയറ്ററി ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള ഫലമാണ് കിവി. വിറ്റാമിനുകളും ആന്റിഓക്സിഡന്റുകളും കൊണ്ട് സമ്പുഷ്ടമായ കിവി പഴം നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ഒരു ഇടത്തരം കിവിപ്പഴത്തിൽ 64 മില്ലിഗ്രാം വിറ്റാമിൻ സി ഉണ്ട്.
പൈനാപ്പിൾ - ബ്രോമെലെയ്ൻ എന്ന ഡൈജസ്റ്റീവ് എൻസൈം പൈനാപ്പിളിൽ ഉണ്ട്. ഇത് ബ്ലോട്ടിങ്ങ് തടയുകയും ഭക്ഷണം വിഘടിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു. 78.3 മി.ഗ്രാം വൈറ്റമിൻ സി ഒരു ബൗൾ പൈനാപ്പിളിൽ അടങ്ങിയിട്ടുള്ളത്.
സ്ട്രോബെറി - വിറ്റാമിൻ സി കൂടാതെ ഫോളേറ്റും മറ്റ് സംയുക്തങ്ങളും സ്ട്രോബെറിയിലുണ്ട്. ആന്റിഓക്സിഡന്റുകളും ഇതിലടങ്ങിയിട്ടുണ്ട്. ഹൃദയത്തിന് ആരോഗ്യം നൽകുന്ന ഈ ഫലം ഒരു കപ്പ് കഴിച്ചാൽ അതിൽ അടങ്ങിയിരിക്കുന്നത് 87.4 മി.ഗ്രാം വിറ്റാമിൻ സി ആണ്. സ്ട്രോബെറി കഴിക്കുന്നത് ക്യാൻസർ, പ്രമേഹം, സ്ട്രോക്ക്, ഹൃദ്രോഗം തുടങ്ങിയ ഗുരുതരമായ ആരോഗ്യ അവസ്ഥകളുടെ അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.
ബ്രോക്കോളി - ബ്രക്കോളിയിൽ വൈറ്റമിൻ സി യും ഫൈബറും ധാരാളമുണ്ട്. ബ്രോക്കോളി കാൻസർ തടയാൻ കഴിവുള്ള ഫലമാണ്. ഒരു ബൗൾ ബ്രോക്കോളിയിൽ 132 മി. ഗ്രാം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. വീക്കം കുറയ്ക്കുക, രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുക, പ്രതിരോധശേഷി വർധിപ്പിക്കുക, ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കുക എന്നിവയ്ക്ക് സഹായിക്കുന്ന ഒന്നാണ് ബ്രോക്കോളി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...