Immunity Booster: രോ​ഗപ്രതിരോധശേഷി മികച്ചതാക്കാനും ഊർജം ലഭിക്കാനും ഈ ഹെർബൽ ചായകൾ കുടിക്കാം

Immunity Booster Drinks: ഹെർബൽ ചായ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : May 16, 2024, 08:16 PM IST
  • ഹെർബൽ ചായ ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും സഹായിക്കുന്നു
  • ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോ​ഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു
Immunity Booster: രോ​ഗപ്രതിരോധശേഷി മികച്ചതാക്കാനും ഊർജം ലഭിക്കാനും ഈ ഹെർബൽ ചായകൾ കുടിക്കാം

ഭൂരിഭാ​ഗം ആളുകളും ദിവസം ആരംഭിക്കുന്നത് ഒരു ​ഗ്ലാസ് ചായ കുടിച്ചായിരിക്കും. പ്രഭാതത്തിൽ ഒരു ചായ കുടിക്കുന്നത് ഊർജം നൽകാൻ സഹായിക്കുന്നു. ഹെർബൽ ചായ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കാനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾ ഒഴിവാക്കാനും ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്താനും സഹായിക്കുന്നു.

ഹെർബൽ ടീയിൽ കലോറി കുറവായതിനാൽ ഇവ ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഇവയുടെ ഔഷധ ​ഗുണങ്ങൾ ശരീരത്തിന് വിശ്രമം നൽകാനും സഹായിക്കും. അതിനാൽ, നിങ്ങളുടെ ദിനചര്യയിൽ ഹെർബൽ ടീ ഉൾപ്പെടുത്തുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. നിങ്ങളുടെ ദിനചര്യയിൽ ഉൾപ്പെടുത്താവുന്ന ഹെർബൽ ചായകൾ ഏതെല്ലാമാണെന്ന് അറിയാം.

ALSO READ: ഭക്ഷണത്തോടൊപ്പം ചായയോ കാപ്പിയോ കഴിക്കുന്നവരാണോ നിങ്ങൾ; ഐസിഎംആറിന്റെ പുതിയ മാർ​ഗനിർദേശങ്ങളിൽ പറയുന്നത്

ഹണി ലെമൺ ജിഞ്ചർ ടീ: ഇഞ്ചി, നാരങ്ങ, തേൻ എന്നിവ ധാരാളം ആരോ​ഗ്യ ​ഗുണങ്ങളുള്ളവയാണ്. ഇഞ്ചിയിലും നാരങ്ങയിലും വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് രോ​ഗപ്രതിരോധശേഷി വ‍ർധിപ്പിക്കാൻ സഹായിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കും ഇഞ്ചി മികച്ചതാണ്.

ചെമ്പരത്തി ചായ: ചെമ്പരത്തി ചായ ഹൃദയാരോ​ഗ്യം മെച്ചപ്പെടുത്തും. ഇത് രക്തചംക്രമണം മികച്ചതാക്കുന്നു. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യുന്നു. ഈ ഹെർബൽ ചായ അണുബാധകളെ ചെറുക്കാൻ സഹായിക്കുന്നു.

ALSO READ: വേനൽക്കാലത്തെ ഭക്ഷണത്തിൽ ചേർക്കാം ഈ വിത്തുകൾ; ശരീരഭാരം കുറയ്ക്കാൻ മികച്ചത്

പുതിന ഇഞ്ചി ചായ: പുതിനയും ഇഞ്ചിയും ചേർത്ത ചായ കുടിക്കുന്നത് മൊത്തത്തിലുള്ള ആരോ​ഗ്യം വർധിപ്പിക്കാൻ സഹായിക്കും. ദഹനപ്രശ്നങ്ങൾ കുറയ്ക്കുകയും വയറുമായി ബന്ധപ്പെട്ട ആരോ​ഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യും. പുതിന ഊർജ്ജം നൽകാൻ സഹായിക്കുന്നു.

തുളസി അശ്വ​ഗന്ധ ചായ: തുളസിയും അശ്വ​ഗന്ധയും നിരവധി ഔഷധ ​ഗുണങ്ങളുള്ളതാണ്. ശരീരത്തിന് ആവശ്യമായ ഊർജം ലഭിക്കാൻ തുളസിയും അശ്വ​ഗന്ധയും ചേർത്ത ചായ കുടിക്കുന്നത് നല്ലതാണ്. ഇത് സമ്മർദ്ദം കുറയ്ക്കാനും മൊത്തത്തിലുള്ള ആരോ​ഗ്യം മികച്ചതാക്കാനും സഹായിക്കുന്നു.

ALSO READ: അത്തിപ്പഴം കഴിച്ചാൽ എന്താണ് ​ഗുണം? ശരീരഭാരം കുറയ്ക്കാൻ ഇങ്ങനെ കഴിക്കണം

മഞ്ഞൾ ചായ: മഞ്ഞളിൽ കാണപ്പെടുന്ന കുർക്കുമിൻ എന്ന സംയുക്തം നിരവധി ആരോ​ഗ്യ​ഗുണങ്ങൾ നൽകുന്നു. ഇത് ആന്റി ഇൻഫ്ലമേറ്ററി ​ഗുണങ്ങളുള്ളതാണ്. ഇത് പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഹൃദയാരോ​ഗ്യം മികച്ചതാക്കുന്നതിനും സഹായിക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News