Morning mistakes: രാവിലെ ഉണർന്നാൽ ഉടൻ ഈ തെറ്റുകൾ ചെയ്യരുത്; ആവർത്തിച്ചാൽ പണി പാളും..!

Morning bad habits: പലരും അറിഞ്ഞോ അറിയാതെയോ രാവിലെ തന്നെ പല തെറ്റുകളും വരുത്തുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 12, 2023, 05:37 PM IST
  • ചിലർക്ക് കണ്ണ് തുറന്നാൽ ഉടൻ തന്നെ ചായയോ കാപ്പിയോ വേണം എന്ന് നിർബന്ധമുണ്ട്.
  • വൈകി ഉണരുന്നത് കാരണം ആളുകൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പതിവ് കാഴ്ചയാണ്.
  • കാർഡിയോ വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നത് ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും.
Morning mistakes: രാവിലെ ഉണർന്നാൽ ഉടൻ ഈ തെറ്റുകൾ ചെയ്യരുത്; ആവർത്തിച്ചാൽ പണി പാളും..!

ശരീരത്തെ ആരോ​ഗ്യകരമായി സൂക്ഷിക്കുക എന്നത് പലരും ശ്രദ്ധിക്കാറില്ല. തിരക്കുപിടിച്ച ജീവിതവും അനാരോ​ഗ്യകരമായ ജീവിതശൈലിയും ഭക്ഷണ രീതികളുമെല്ലാം ആരോ​ഗ്യത്തെ പ്രതികൂലമായി ബാധിക്കും. ശരീരത്തിന്റെ ഏതെങ്കിലും ഭാഗം അനാരോഗ്യമാണെങ്കിൽ ആരോഗ്യമുള്ള ശരീരം ലഭിക്കണമെന്ന നിങ്ങളുടെ സ്വപ്നം തകരുമെന്ന് ഉറപ്പാണ്. 

അറിഞ്ഞോ അറിയാതെയോ പലരും രാവിലെ തന്നെ ചില വലിയ തെറ്റുകൾ വരുത്തുന്നുണ്ട് എന്നതാണ് സത്യം. അത് അവരുടെ ശരീരത്തിന് വലിയ രീതിയിൽ ദോഷം ചെയ്യുന്നു. ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും തകരാറിലായി മാറും വിധമാണ് ചില തെറ്റുകൾ പലരും ആവർത്തിച്ചു കൊണ്ടേയിരിക്കുന്നത്. അവ എന്തൊക്കെയാണെന്ന് നോക്കാം. 

ALSO READ: ചെമ്പ് മോതിരത്തിനുണ്ട് ഏറെ ഗുണങ്ങൾ, ആരോഗ്യം മാത്രമല്ല ഗ്രഹദോഷങ്ങളിൽ നിന്നും മുക്തി 

1- രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ ചായയും കാപ്പിയും കുടിക്കുന്നത്

ചിലർക്ക് കണ്ണ് തുറന്നാൽ ഉടൻ തന്നെ ചായയോ കാപ്പിയോ വേണം എന്ന് നിർബന്ധമുണ്ട്. എന്നാൽ ഈ ശീലം വളരെ തെറ്റാണ് എന്ന് പലർക്കും അറിയില്ല. പകരം രാവിലെ എഴുന്നേൽക്കുമ്പോൾ വെറും വയറ്റിൽ വെള്ളം കുടിക്കുന്നതാണ് നല്ലത്. ഇതുമൂലം, ഉപാപചയം സജീവമാവുകയും ദഹനവും ആമാശയവും സാധാരണ നിലയിലാകുകയും ചെയ്യുന്നു.

2- മൊബൈൽ ഉപയോഗം

മനസമാധാനം ലഭിക്കാൻ പ്രഭാത സമയം വളരെ പ്രധാനമാണെന്ന് പറയാറുണ്ട്. കാരണം ഈ സമയത്ത് നിങ്ങളുടെ മനസ്സ് പിരിമുറുക്കത്തിലായാൽ ദിവസം മുഴുവൻ നിങ്ങൾ പിരിമുറുക്കത്തിലായിരിക്കും. അതുകൊണ്ട് രാവിലെ എഴുന്നേറ്റയുടൻ സോഷ്യൽ മീഡിയ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. ഇത് സമ്മർദ്ദം വർദ്ധിപ്പിക്കും. നിങ്ങളുടെ ശരീരത്തിലെ ആസിഡും ആൽക്കലൈൻ ബാലൻസും തടസ്സപ്പെടുത്താനും ഇത് കാരണമാകും. ഇതിന് പകരം രാവിലെ ധ്യാനമോ മെഡിറ്റേഷനോ ചെയ്യുന്നതാണ് ഉത്തമം.

3- രാവിലെ ജങ്ക് ഫുഡ് കഴിക്കരുത്  

രാവിലെ വെറും വയറ്റിൽ ജങ്ക് ഫുഡ് കഴിക്കരുത്. പകരം നട്‌സും ബദാമും കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഇതുമൂലം, നിങ്ങളുടെ മെറ്റബോളിസം വർദ്ധിക്കുകയും ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കുകയും ചെയ്യുന്നു. ഇത് ഹൃദയത്തെയും മനസ്സിനെയും രക്തത്തെയും ആരോഗ്യകരമായി നിലനിർത്തുന്നു.

4- പ്രഭാതഭക്ഷണം ഒഴിവാക്കരുത്

വൈകി ഉണരുന്നത് കാരണം ആളുകൾ പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് പതിവ് കാഴ്ചയാണ്. ഇതിന്റെ ഫലമായി മെറ്റബോളിസം മന്ദഗതിയിലാവുകയും ശരീര ഭാരം വർദ്ധിക്കുകയും ചെയ്യുന്നു. അതുകൊണ്ട് ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുത്. ഫൈബർ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ പ്രഭാതഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

അത്താഴത്തിനും പ്രഭാതഭക്ഷണത്തിനും ഇടയിൽ നീണ്ട ഇടവേളയുള്ളതിനാൽ രാവിലെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറവായിരിക്കും. ഉറക്കമുണർന്ന് അരമണിക്കൂറിനുള്ളിൽ നിങ്ങൾ ഒന്നും കഴിക്കുന്നില്ലെങ്കിൽ പഞ്ചസാരയുടെ അളവ് കൂടുതൽ കുറയുകയും ഇത് നിങ്ങളെ അലസനാക്കുകയും ചെയ്യും. 

രാവിലെ തന്നെ ചായയും ബിസ്‌ക്കറ്റും കഴിക്കുന്നത് നല്ല പ്രഭാതഭക്ഷണമായി കണക്കാക്കാനാകില്ല. കുതിർത്ത ബദാം, ഗോതമ്പ് ബ്രെഡ്, പഴങ്ങൾ എന്നിവ മികച്ച പ്രഭാതഭക്ഷണമായി കണക്കാക്കാം. ഇത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമേണ ഉയരാൻ സഹായിക്കും.

5- കാർഡിയോ വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നത്

വേഗത്തിലുള്ള നടത്തം, ജോഗിംഗ്, ഓട്ടം തുടങ്ങിയ കാർഡിയോ വ്യായാമങ്ങൾ ചെയ്യാതിരിക്കുന്നത് നിങ്ങളുടെ ആരോ​ഗ്യത്തെ ദോഷകരമായി ബാധിക്കും. നിങ്ങളുടെ ശരീര ഭാരം വർധിക്കും. കാരണം നിങ്ങളുടെ ഹൃദയവും മനസ്സും മറ്റ് ശരീരഭാഗങ്ങളും ആരോഗ്യകരമായി നിലനിർത്തുന്നതിന് ദിവസേനയുള്ള കാർഡിയോ വ്യായാമം അത്യാവശ്യമാണ്.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News