കൊളസ്ട്രോൾ തടയാം, അടുക്കളയിൽ വെച്ച് തന്നെ...

കൊളസ്ട്രോളിനെ ചെറുക്കാനും ശരീരത്തിന് ആരോഗ്യം നൽകാനും കറിവേപ്പിന് കഴിയും

Written by - Zee Malayalam News Desk | Last Updated : Apr 11, 2022, 03:28 PM IST
  • ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിൽ മുന്നിലുള്ള രോഗമാണ് കൊളസ്ട്രോൾ
  • രുചിയും മണവും മാത്രമല്ല ആരോഗ്യത്തിനും മുന്നിലാണ് ഏലയ്ക്ക
  • വിശപ്പ് നിയന്ത്രിച്ച് അമിത വണ്ണം തടയുക വഴിയാണ് പയർ സഹായിക്കുക
കൊളസ്ട്രോൾ തടയാം, അടുക്കളയിൽ വെച്ച് തന്നെ...

ജീവിതശൈലീ രോഗങ്ങളുടെ പട്ടികയിൽ മുന്നിലുള്ള രോഗമാണ് കൊളസ്ട്രോൾ. മനുഷ്യ ശരീരത്തിൽ നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും ഉണ്ട്. നല്ല കൊളസ്ട്രോൾ ശരീരത്തിന് ആവശ്യമാണ്. എന്നാൽ ചീത്ത കൊളസ്ട്രോളിനെ തുരത്തേണ്ടത് അത്യാവശ്യമാണ്. പല തരം ആരോഗ്യപ്രശ്നങ്ങളിലേക്കാണ് ചീത്ത കൊളസ്ട്രോൾ നമ്മെ എത്തിക്കുക. കൊളസ്ട്രോൾ നിയന്ത്രിക്കേണ്ടത് ആരോഗ്യത്തിന് ഏറെ അനിവാര്യമാണ്. ഒന്നു ശ്രമിച്ചാൽ അത് വളരെ സിപിംളാണ്. നമ്മുടെ അടുക്കളയിലുള്ള ചില ചേരുവകൾ മാത്രം മതി ഈ ചീത്ത കൊളസ്ട്രോളിനെ കെട്ടുക്കെട്ടിക്കാൻ. പലപ്പോഴും ഭക്ഷണരീതികളാണ് കൊളസ്ട്രോളിലേക്ക് നയിക്കുന്നത്. നമ്മളുടെ ദിനചര്യയിൽ ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ മതി കൊളസ്ട്രോളിനെ വേഗത്തിൽ തുരത്താൻ. 

എല്ലാ കറികളും ഉൾപ്പെടുത്തുന്ന ഒരു ചേരുവയാണ് മഞ്ഞൾ. ആന്റിസെപ്റ്റിക് ഗുണങ്ങൾ ഉള്ള മഞ്ഞൾ നിരവധി ആരോഗ്യപ്രശ്നങ്ങൾക്കുള്ള പരിഹാരം കൂടിയാണ്. മഞ്ഞൾ ശരീരത്തിന് ആവശ്യമുള്ള രക്തസമ്മര്‍ദം നിലനിർത്താനും ശരീരത്തിൽ നിന്ന് ചീത്ത കൊളസ്ട്രോൾ നീക്കം ചെയ്യാനും സഹായിക്കുന്നു. 

വെളുത്തുള്ളിയും അടുക്കളയിലെ ഒരു പ്രധാനിയാണ്. വെളുത്തുള്ളിയിലെ അല്ലിസിൻ എന്ന സൾഫർ സംയുക്തം ആന്റി ബാക്ടീരിയൽ ഗുണങ്ങളുള്ളതാണ്. കൊഴുപ്പ് കത്തിക്കാൻ സഹായിക്കുന്ന ആന്റി ഇൻഫ്ലമേറ്ററി ഗുണവും കൊളസ്ട്രോളിനെ തടയാൻ സഹായിക്കുന്നു. 

രുചിയും മണവും മാത്രമല്ല ആരോഗ്യത്തിനും മുന്നിലാണ് ഏലയ്ക്ക. കലോറി കത്തിച്ചു  കളയാൻ സഹായിക്കുന്ന ഗുണങ്ങൾ ഇതിലുണ്ട്. ദഹനത്തിന് നല്ലതാണ് ഏലയ്ക്ക. 

കറിവേപ്പില പോലെ എന്ന് പറയുമ്പോൾ കറിവേപ്പ് ആൾ നിസാരക്കാരനാണെന്ന് കരുതരുത്. കൊളസ്ട്രോളിനെ ചെറുക്കാനും ശരീരത്തിന് ആരോഗ്യം നൽകാനും കറിവേപ്പിന് കഴിയും. ശരീരത്തിലുള്ള ദോഷകരമായ വിഷവസ്തുക്കൾ നീക്കം ചെയ്യാനും കൊഴുപ്പ് തടയാനും കറിവേപ്പില സഹായിക്കും. 

നിരവധി വിറ്റാമിനും ധാതുക്കളും നാരും അടങ്ങിയ മുളപ്പിച്ച പയർ കഴിക്കുന്നതും ആരോഗ്യ സംരക്ഷണത്തിന് നല്ലതാണ്. വിശപ്പ് നിയന്ത്രിച്ച് അമിത വണ്ണം തടയുക വഴിയാണ് പയർ സഹായിക്കുക.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News