Tomato for Skincare: ചര്‍മ്മം വെട്ടിത്തിളങ്ങും, ഈ തക്കാളി പാക്ക് ഉപയോഗിച്ചു നോക്കൂ

Tomato for Skincare:  സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഗുണം നല്‍കുന്ന തക്കാളി നിരവധി ചർമ്മ  പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഫലപ്രദമാണ്.

Written by - Zee Malayalam News Desk | Last Updated : Mar 22, 2023, 06:01 PM IST
  • തക്കാളി കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്‌. വിറ്റാമിൻ, ധാതുക്കൾ, അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവ അടങ്ങിയ തക്കാളി ആരോഗ്യത്തിന് നല്ലതാണ്.
Tomato for Skincare: ചര്‍മ്മം വെട്ടിത്തിളങ്ങും, ഈ തക്കാളി പാക്ക് ഉപയോഗിച്ചു നോക്കൂ

Tomato for Skincare: തക്കാളി കഴിക്കാന്‍  എല്ലാവര്‍ക്കും  ഇഷ്ടമാണ്. കറികളിലും സാലഡ്  ആയും തക്കാളി തീന്‍മേശയില്‍ ഇടം പിടിയ്ക്കാറുണ്ട്.   

ഇത്തിരി മധുരവും  പുളിപ്പും  ചേര്‍ന്ന രുചിയാണ്  തക്കാളിയെ  ഏവര്‍ക്കും  പ്രിയമുള്ളതാക്കി മാറ്റുന്നത്.  
തക്കാളി കഴിയ്ക്കുന്നത് കൊണ്ട് പ്രയോജനങ്ങള്‍ ഏറെയാണ്‌. വിറ്റാമിൻ, ധാതുക്കൾ, അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം  തുടങ്ങിയവ  അടങ്ങിയ തക്കാളി ആരോഗ്യത്തിന് നല്ലതാണ്.

Also Read:  Big Update Indian Railways: AC-3 ഇക്കോണമി ക്ലാസിന്‍റെ നിരക്ക് വെട്ടിക്കുറച്ചു, ബുക്ക് ചെയ്തവര്‍ക്ക് പണം തിരികെ ലഭിക്കും

 

എന്നാല്‍, നിങ്ങള്‍ക്കറിയുമോ? സൗന്ദര്യ സംരക്ഷണത്തിനും തക്കാളി ഉത്തമമാണ്. ചര്‍മ്മത്തിന് ഏറെ ഗുണം നല്‍കുന്ന തക്കാളി നിരവധി ചർമ്മ  പ്രശ്‌നങ്ങൾ ഇല്ലാതാക്കാനും ഫലപ്രദമാണ്. ചര്‍മ്മത്തില്‍ തക്കാളി എങ്ങനെ ഉപയോഗിക്കാമെന്നും അതിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും അറിയാം... 

Also Read:  Happy Ugadi 2023: പുതുവത്സര ദിനം 'യുഗാദി' ആഘോഷിച്ച് ആന്ധ്രാ പ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങള്‍  

1. ചർമ്മംത്തിന് സ്വാഭാവിക തിളക്കം ലഭിക്കാന്‍ തക്കാളി ഉപയോഗിക്കാം. തക്കാളി കനം കുറച്ച് അരിഞ്ഞോ, അല്ലെങ്കില്‍ തക്കാളി പേസ്റ്റ് ആക്കി മാറ്റിയോ ഉപയോഗിക്കാം. ഇത്തരത്തില്‍ തയ്യാറാക്കിയ തക്കാളി പേസ്റ്റ്  ചര്‍മ്മത്തില്‍ പുരട്ടുക. 15-20  മിനിറ്റിനുശേഷം കഴുകിക്കളയാം. എന്നാല്‍, നിങ്ങളുടെ ചര്‍മ്മം  വളരെ സെൻസിറ്റീവ് ആണെങ്കില്‍ ചിലപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള  അലർജിയോ അസ്വസ്ഥതയോ തോന്നാം. ഈ സാഹചര്യത്തില്‍ പെട്ടെന്ന് തന്നെ കഴുകി ക്കളയാന്‍ ശ്രദ്ധിക്കുക.  

Also Read:  Copper Ring Benefit: ചെമ്പ് മോതിരത്തിന്‍റെ ഗുണങ്ങൾ അറിഞ്ഞാൽ നിങ്ങൾ അമ്പരക്കും, ആരോഗ്യം മാത്രമല്ല ഗ്രഹദോഷങ്ങളിൽ നിന്നും മുക്തി

2. ചുണ്ടിലെ വരണ്ട ചർമ്മം നീക്കം ചെയ്യാന്‍ തക്കാളി ഉത്തമം.  നാരങ്ങ നീരും  തക്കാളിയും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടുക.  ഇങ്ങനെചെയ്യുന്നതുവഴി ചുണ്ടുകൾ പിങ്ക് നിറമാകുക മാത്രമല്ല, ചുണ്ടിന് തിളക്കമുണ്ടാകുകയും ചെയ്യും. 

3. ചർമ്മത്തിലെ പാടുകൾ നീക്കം ചെയ്യാൻ തക്കാളി:  ചര്‍മ്മത്തിലെ പാടുകള്‍നീക്കം ചെയ്യാന്‍ തക്കാളി സഹായകമാണ്. തക്കാളിയും കറ്റാർവാഴ ജെല്ലും  സമമായി ചേര്‍ത്ത മിശ്രിതം പാടുകള്‍ ഉള്ള ഭാഗത്ത്‌ പുരട്ടുക.  ഉണങ്ങിയ ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം. ഇപ്രകാരം തുടര്‍ച്ചയായി ചെയ്‌താല്‍ ചർമ്മത്തിലെ പാടുകൾ മാറി ഭംഗിയുള്ളതായി മാറും.

4. കണ്ണിനു താഴെയുള്ള കറുത്ത പാടുകൾ നിങ്ങളെ വല്ലാതെ അലട്ടുന്നുണ്ടെങ്കിൽ അല്പം തക്കാളി മതി, അതിനും പരിഹാരമായി. അതായത്, അല്പം തക്കാളി നീര്  കറുത്ത പാടുകൾ ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകാം. ഇപ്രകാരം ദിവസേന ചെയ്യുന്നത് ചര്‍മ്മത്തിലെ കറുത്ത പാടുകള്‍ നിക്കാന്‍ സഹായകമാണ്.   

അതേസമയം, തക്കാളി ചര്‍മ്മത്തില്‍ ഉപയോഗിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥത തോന്നിയാല്‍, ഉടന്‍തന്നെ തക്കാളി പേസ്റ്റ് കഴുകി ക്കളയുക. കാരണം വിദഗ്ധര്‍ പറയുന്ന തനുസരിച്ച്  സെന്‍സിറ്റീവ് ചര്‍മ്മങ്ങള്‍ക്ക് തക്കാളി ദോഷം ചെയ്യും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

 

Trending News