Honey Side Effects: അമിതമായാൽ തേനും വിഷം, എങ്ങനെ?

Honey Side Effects: തേനിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം അല്ലെ?  എന്നാൽ നിങ്ങൾ തേൻ അളവിൽ കൂടുതൽ കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. അതെങ്ങനെയെന്ന് നോക്കാം...

Written by - Ajitha Kumari | Last Updated : Aug 12, 2023, 02:01 PM IST
  • തേനിന്റെ ഗുണങ്ങളെക്കുറിച്ച് എല്ലാവർക്കും അറിയാം
  • ധാരാളം പോഷകങ്ങളും ഒപ്പം ഗുണങ്ങളുടെയും ഒരു കലവറയാണ് തേൻ
  • തേൻ അളവിൽ കൂടുതൽ കഴിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യും
Honey Side Effects: അമിതമായാൽ തേനും വിഷം, എങ്ങനെ?

Honey Side Effects: ധാരാളം പോഷകങ്ങളും ഒപ്പം ഗുണങ്ങളുടെയും ഒരു കലവറയാണ് തേൻ. ശരീരത്തിലെ പല തരത്തിലുള്ള രോഗങ്ങൾക്കും പരിഹാരം കാണുന്നതിന് തേൻ വളരെയധികം സഹായിക്കും. തേനിനെ ഒരു അമൃതായിട്ടാണ് കൊണ്ടിരിക്കുന്നതും. തേൻ ആൻറി ഓക്സിഡൻറുകളാൽ സമ്പുഷ്ടമാണ്. ഇത് അപകടകരമായ അണുബാധകളെ നമ്മിൽ നിന്നും മാറ്റി നിർത്തും. ശരീരഭാരം കുറയ്ക്കാൻ മിക്കവരും ആശ്രയിക്കുന്ന ഒന്നാണ് തേൻ. പഞ്ചസാര കഴിക്കുന്നത് ശരീരഭാരം വർദ്ധിക്കുന്നതിന് കാരണമാകും അതുകൊണ്ടുതന്നെ ഇത്തരമൊരു സാഹചര്യത്തിൽ തേൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ നിങ്ങളുടെ ശരീരഭാരം പെട്ടെന്ന് കുറയ്ക്കാൻ കഴിയുമെന്ന് ആരോഗ്യ വിദഗ്ധരും പറയുന്നുണ്ട്. ഇത്രയും ഗുണങ്ങൾക്ക് ശേഷവും തേൻ അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്ന് കേൾക്കുമ്പോൾ വിശ്വസിക്കാൻ നിങ്ങൾക്ക് പ്രയാസമായിരിക്കും അല്ലെ..? എന്നാൽ അത് സത്യമാണ് കേട്ടോ. ഭക്ഷണത്തിൽ തേൻ കൂടുതലായി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് എന്തൊക്കെ ദോഷം വരുത്തുന്നുവെന്ന് നമുക്ക് നോക്കാം.

Also Read: വയർ കുറയ്ക്കാൻ ആഗ്രഹമുണ്ടോ? തേൻ ഇപ്രകാരം കഴിക്കൂ, ആഴ്ചകൾക്കുള്ളിൽ ഫലം നിശ്ചയം!

തേൻ അധികം കഴിക്കുന്നത് ഒഴിവാക്കുക (Avoid consuming too much honey)

1. ദൈനംദിന ഭക്ഷണത്തിൽ തേൻ അമിതമായി ഉപയോഗിക്കുന്നത് നിങ്ങളുടെ ഭാരം അതിവേഗം വർദ്ധിപ്പിക്കുന്നതിന് കാരണമായേക്കും എന്നത് നിങ്ങൾക്ക് അറിയാമോ?  കാരണം തേനിൽ പഞ്ചസാരയുടെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് പര്യാപ്തമാണ്. അത് കാരണം ശരീരത്തിൽ കലോറി അതിവേഗം വർദ്ധിക്കും.  രാവിലെയും വൈകുന്നേരവും ആഹാരത്തിൽ തേൻ ചേർത്ത് കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം വർദ്ധിപ്പിക്കും. അതുകൊണ്ട് തേൻ പരിമിതമായ അളവിൽ മാത്രം ഉപയോഗിക്കുക.  

2. തേനിന്റെ പ്രഭാവം ചൂടാണ്. അതുകൊണ്ടുതന്നെ നിങ്ങൾ എല്ലാ ഭക്ഷണപാനീയങ്ങളിലും പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിക്കുന്നുവെങ്കിൽ അത് നിങ്ങളുടെ ദഹനത്തെ സാരമായി ബാധിക്കും. ഇത് നിങ്ങളുടെ ദഹനപ്രക്രിയയെ മന്ദീഭവിപ്പിക്കുകയും ഒപ്പം വയറു വേദന ഉണ്ടാക്കുകയും ചെയ്യും.

Also Read: Raisins: കുതിർത്ത ഉണക്കമുന്തിരി വെള്ളം ആരോഗ്യത്തിന് ബെസ്റ്റാ, ശീലിച്ചോളൂ

3. തേൻ അമിതമായി കഴിക്കുന്നത്തിലൂടെ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അതിവേഗം വർദ്ധിക്കും. ഇത് നിങ്ങളിൽ പ്രമേഹ സാധ്യതയുണ്ടാക്കും.  അതുകൊണ്ട് എല്ലാ ഭക്ഷണ പാനീയങ്ങളിലും തേൻ ഉപയോഗിക്കരുത്.

4. തേനിന്റെ അമിതമായ ഉപഭോഗം നിങ്ങളിൽ ഹൈപ്പർടെൻഷന്റെ പ്രശ്നവും ഉണ്ടാക്കിയേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. മാത്രമല്ല നിങ്ങൾക്ക് അലർജിയുടെ പ്രശ്നവും ഉണ്ടാകാം. തേനിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ രക്തസമ്മർദ്ദം നിയന്ത്രിക്കാനായി പ്രവർത്തിക്കുന്നു. എന്നാൽ ഇതിന്റെ അമിതമായ ഉപഭോഗം നിങ്ങൾക്ക് ഛർദ്ദിക്കും വയറിളക്കത്തിനും കാരണമായേക്കാം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News