മേക്കപ്പിൽ മനംമയങ്ങാത്ത സ്ത്രീകൾ പോലും ലിപ്ബാം ഉപയോഗിക്കാറുണ്ട്. ചുണ്ട് പൊട്ടലിൽ നിന്ന് സംരക്ഷിക്കാനായാണ് സാധാരണ ഇതുപയോഗിക്കുന്നത്. വലിയ ബ്രാൻഡുകളില്ലാതെ ചിലവ് കുറഞ്ഞ രീതിയിൽ വീട്ടിൽ തന്നെ ലിപ്ബാം ഉണ്ടാക്കാവുന്നതാണ്. അതും വെറും 20 രൂപ മാത്രം മതി.
ALSO READ: Covid Third Wave: കോവിഡ് മൂന്നാം തരംഗം ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍
ഉണ്ടാക്കുന്ന രീതി
ഒരു വലിയ ബീറ്റ്റൂട്ട് കഴുകി വൃത്തിയാക്കി അതിന്റെ തൊലി കളഞ്ഞ് പൊടിയായി അരിയുക (ഗ്രേയ്റ്റർ ഉപയോഗിച്ച് ചെയ്യാൻ ശ്രമിക്കുക). ശേഷം അതിലുളള വെള്ളം മുഴുവൻ പിഴിഞ്ഞെടുത്ത് ബീറ്റ്റൂട്ടിനെ ഡ്രൈ ആക്കിയെടുക്കുക. ഇനി ഒരു തുണിയിൽ പൊടിയാക്കിയ ബീറ്റ്റൂട്ട് വിരിച്ചിട്ട് ഉണക്കിയെടുക്കുക.
ALSO READ: Hair Care Remedis: തേങ്ങാപ്പാലിനുളളിലെ ഹെയർ-കെയർ രഹസ്യങ്ങൾ
ലിപ്ബാം സൂക്ഷിക്കാനായി ചെറിയ ഷേപ്പിലുളള ഒരു പാത്രമെടുത്ത് അതിലേക്ക് നന്നായി ഉണക്കിയെടുത്ത ബീറ്റ്റൂട്ട് ചേർത്ത് കൊടുക്കുക. അതിലേക്ക് മൂന്ന്-നാല് തുളളി വെർജിൻ കോക്കനറ്റ് ഓയിലും ആറ് വൈറ്റമിൻ-ഇ ഗുളികയുടെ സത്തും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഇത് നന്നായി അടച്ച് വെച്ചിട്ട് ഫ്രിഡ്ജിൽ മിനിമം ഒരു മണിക്കൂർ സൂക്ഷിക്കുക. തണുത്തു കഴിഞ്ഞാൽ നല്ല ഹെർബൽ ലിപ്ബാം റെഡി. ഇത് ചുണ്ടിൽ പുരട്ടി നോക്കൂ, മാറ്റം മനസിലാവും
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...