യൂറിക് ആസിഡിന്റെ അളവ് ഉയരുന്നത് നിരവധി ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. അനാരോഗ്യകരമായ ജീവിതശൈലിയും വ്യയാമക്കുറവും യൂറിക് ആസിഡ് ഉയരുന്നത് ഒരു സാധാരാണ ആരോഗ്യപ്രശ്നമായി മാറ്റിയിരിക്കുകയാണ്. പ്യൂരിനുകൾ മൂലമുണ്ടാകുന്ന ക്രിസ്റ്റൽ രൂപത്തിലുള്ള മാലിന്യമാണ് യൂറിക് ആസിഡ്.
ഇത് പൊതുവായി മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു. എന്നാൽ, മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്ന അളവിനേക്കാൾ കൂടുതൽ ഇത് അടിഞ്ഞുകൂടുമ്പോൾ സന്ധിവേദനയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നു. ചില ഭക്ഷണങ്ങളിൽ പ്യൂരിനുകൾ അടങ്ങിയിരിക്കുന്നു. ഇത് രക്തപ്രവാഹത്തിലൂടെ വൃക്കയിലേക്കെത്തി ഫിൽട്ടർ ചെയ്യപ്പെടുന്നു. വിഷാംശം പുറന്തള്ളുന്ന പ്രക്രിയയിൽ ഇവ മൂത്രത്തിലൂടെ പുറന്തള്ളപ്പെടുന്നു.
എന്നാൽ ഇവ അടിഞ്ഞുകൂടുമ്പോൾ വൃക്കയിലെ കല്ലുകൾ, സന്ധിവേദന തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഉയർന്ന യൂറിക് ആസിഡിനെ സ്വാഭാവികമായി നിയന്ത്രിക്കാൻ വിവിധ മാർഗങ്ങളുണ്ട്. യൂറിക് ആസിഡ് കുറയ്ക്കുന്നതിന് ജീവിതശൈലിയിലും ഭക്ഷണശീലങ്ങളിലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് നോക്കാം.
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക: ശരീരത്തിൽ ആവശ്യത്തിന് ജലാംശം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച്, രാവിലെ ശരീരത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നതിന് ശരീരം ഹൈഡ്രേറ്റ് ആയിരിക്കണം. ഇത് ശരീരത്തിൽ നിന്ന് വിഷ വസ്തുക്കൾ നീക്കം ചെയ്യുന്നതിന് സഹായിക്കുന്നു. ഇത് വൃക്കകളുടെ ആരോഗ്യം മികച്ചതാക്കുകയും ശരീരത്തിൽ നിന്ന് യൂറിക് ആസിഡിനെ പുറന്തള്ളുകയും ചെയ്യും. രാവിലെ ചെറുചൂടുള്ള വെള്ളത്തിൽ നാരങ്ങ നീരും തേനും ചേർത്ത് കഴിക്കുകയോ ചിയ വിത്ത് കുതിത്ത വെള്ളം കഴിക്കുകയോ ചെയ്യുന്നത് മെറ്റബോളിസം വേഗത്തിലാക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും ശരീരത്തിലെ വിഷവസ്തുക്കൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യും.
ALSO READ: പൈനാപ്പിൾ കഴിച്ച് ശരീരഭാരം കുറയ്ക്കാം... നിരവധിയാണ് ഗുണങ്ങൾ
പോഷക സമ്പുഷ്ടമായ ഭക്ഷണങ്ങൾ: ഭക്ഷണക്രമത്തിൽ കൂടുതലും പോഷകസമ്പുഷ്ടമായ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. ഫൈബർ, വിറ്റാമിൻ സി എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. പ്യൂരിൻ കൂടുതലായി അടങ്ങിയിരിക്കുന്ന മാംസം, കരൾ തുടങ്ങിയ മാംസാഹാരങ്ങൾ കുറയ്ക്കുക. പഴങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇത് പ്യൂരിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
വ്യായാമം: ആരോഗ്യം മികച്ചതായി നിലനിർത്തുന്നതിന് വ്യായാമം പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾക്കൊപ്പം കൃത്യമായ വ്യായാമവും ശീലമാക്കുന്നത് ഗുണം ചെയ്യും. ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നതിനൊപ്പം രക്തയോട്ടം മികച്ചതാക്കുന്നതിനും വൃക്കകളുടെ പ്രവർത്തനം മികച്ചതാക്കുന്നതിനും വ്യായാമം ഗുണം ചെയ്യുന്നു.
കാപ്പി: ദിവസവും ഒരു കപ്പ് ചായ കുടിക്കുന്നത് യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കും. പഞ്ചസാരയും പാലും ഉപയോഗിക്കാതെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ഇവയിൽ അടങ്ങിയിരിക്കുന്ന കഫീൻ യൂറിക് ആസിഡ് കുറയ്ക്കാൻ സഹായിക്കുന്നു.
ഒഴിവാക്കേണ്ടവ: യൂറിക് ആസിഡ് നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾ കഴിക്കുന്നതുപോലെ തന്നെ ചിലത് ഒഴിവാക്കേണ്ടതുമുണ്ട്. മദ്യപാനം പരിമിതപ്പെടുത്തുക, പ്യൂരിൻ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുക, പുകവലി ഉപേക്ഷിക്കുക, ഉറക്കം കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.