High Cholesterol Diet: കൊളസ്ട്രോളിനെ നിയന്ത്രിക്കാം... ഈ ഭക്ഷണങ്ങൾ കഴിക്കാം

How To Reduce Cholesterol: കൊളസ്ട്രോൾ ഉയരുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത വർധിപ്പിക്കും. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് കാരണം ഇത് രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല എന്നതിനാലാണ്. അതിനാലാണ് കൊളസ്ട്രോളിനെ 'നിശബ്ദ' കൊലയാളി എന്ന് വിളിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 17, 2023, 03:26 PM IST
  • ജീവിതശൈലി മാറ്റങ്ങളിലൂടെയും ചില സന്ദർഭങ്ങളിൽ മരുന്നുകളിലൂടെയും നിങ്ങളുടെ രക്തത്തിലെ അധിക കൊളസ്ട്രോൾ നിയന്ത്രിക്കാനാകും
  • ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിൽ ഭക്ഷണക്രമം വലിയ പങ്ക് വഹിക്കുന്നു
High Cholesterol Diet: കൊളസ്ട്രോളിനെ നിയന്ത്രിക്കാം... ഈ ഭക്ഷണങ്ങൾ കഴിക്കാം

കോശ സ്തരങ്ങളുടെയും ഹോർമോണുകളുടെയും ഉത്പാദനം പോലെയുള്ള വിവിധ ശാരീരിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഒരു ഫാറ്റി പദാർഥമാണ് കൊളസ്ട്രോൾ. എന്നിരുന്നാലും, രക്തത്തിൽ അമിതമായ കൊളസ്ട്രോൾ ഉണ്ടെങ്കിൽ, അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. കൊളസ്ട്രോൾ ഉയരുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങൾക്ക് സാധ്യത വർധിപ്പിക്കും. രക്തത്തിൽ കൊളസ്ട്രോളിന്റെ അളവ് ഉയരുന്നത് പലരും ശ്രദ്ധിക്കപ്പെടാതെ പോകുന്നതിന് കാരണം ഇത് രോഗലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല എന്നതിനാലാണ്. അതിനാലാണ് കൊളസ്ട്രോളിനെ 'നിശബ്ദ' കൊലയാളി എന്ന് വിളിക്കുന്നത്.

മോശം ഭക്ഷണക്രമം, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം, പൊണ്ണത്തടി, പുകവലി, ഉയർന്ന കൊളസ്ട്രോൾ ഉള്ള കുടുംബ ചരിത്രം, പ്രമേഹം, ഹൈപ്പോതൈറോയിഡിസം തുടങ്ങിയ ചില രോഗാവസ്ഥകൾ അപകട ഘടകങ്ങളിൽ ചിലതാണ്. ജീവിതശൈലി മാറ്റങ്ങളിലൂടെയും ചില സന്ദർഭങ്ങളിൽ മരുന്നുകളിലൂടെയും നിങ്ങളുടെ രക്തത്തിലെ അധിക കൊളസ്ട്രോൾ നിയന്ത്രിക്കാനാകും. ഉയർന്ന കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നതിൽ ഭക്ഷണക്രമം വലിയ പങ്ക് വഹിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് ആരോ​ഗ്യകരമായി നിലനിർത്തുന്നതിനും ഹൃദയ സംബന്ധമായ അസുഖങ്ങൾ തടയുന്നതിനും ഒരാൾക്ക് അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഭക്ഷണങ്ങൾ ഇവയാണ്.

ബീൻസ്, പയർ, ചെറുപയർ തുടങ്ങിയ പയറുവർ​ഗങ്ങളിൽ ലയിക്കുന്ന നാരുകളും സസ്യാധിഷ്ഠിത പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ലയിക്കുന്ന നാരുകൾ നിങ്ങളുടെ ദഹനനാളത്തിൽ ഒരു ജെൽ പോലെയുള്ള പദാർത്ഥം ഉണ്ടാക്കുന്നു, ഇത് കൊളസ്ട്രോളുമായി ബന്ധിപ്പിച്ച് നിങ്ങളുടെ ശരീരത്തിൽ നിന്ന് നീക്കം ചെയ്യുന്നു.

ALSO READ: Antioxidant-Rich Diet: ആന്റി ഓക്‌സിഡന്റ് സമ്പുഷ്ടമായ ഭക്ഷണക്രമം പിന്തുടരാം, രോ​ഗങ്ങളെ തടയാം

നട്സിൽ ധാരാളമായി മോണോസാച്ചുറേറ്റഡ് കൊഴുപ്പുകൾ അടങ്ങിയിട്ടുണ്ട്. ബദാം ഉൾപ്പെടെയുള്ള നട്സിൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു പ്രധാന അമിനോ ആസിഡ് ആയ എൽ-അർജിനൈൻ അടങ്ങിയിട്ടുണ്ട്. കൂടാതെ, അണ്ടിപ്പരിപ്പിൽ കൊളസ്ട്രോളിന് സമാനമായ ഫൈറ്റോസ്റ്റെറോളുകൾ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കുടലിൽ കൊളസ്ട്രോളിനെ ആഗിരണം ചെയ്യുന്നതിനെ തടസ്സപ്പെടുത്തുകയും കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.

ആപ്പിളിൽ പോളിഫെനോൾസ് എന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്, ഇത് കൊളസ്ട്രോളിന്റെ അളവിൽ നല്ല സ്വാധീനം ചെലുത്തുന്നു. ഇത് ഹൃദ്രോ​ഗ സാധ്യത കുറയ്ക്കുന്നു.

വെളുത്തുള്ളിയിലെ അലിസിൻ എന്ന സംയുക്തം മൊത്തം കൊളസ്‌ട്രോൾ, 'മോശം' അഥവാ എൽഡിഎൽ കൊളസ്‌ട്രോൾ എന്നിവ കുറയ്ക്കുന്നു.

ധാന്യങ്ങൾ ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു. ഓട്‌സും ബാർലിയും ബീറ്റാ-ഗ്ലൂക്കൻ എന്ന ലയിക്കുന്ന നാരുകൾ ഉണ്ട്. ഇത് എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നതിന് വളരെ ഫലപ്രദമാണ്.

കാബേജ്, ചീര തുടങ്ങിയ ഇലക്കറികളിൽ ല്യൂട്ടിൻ, മറ്റ് കരോട്ടിനോയിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News