നല്ല ആരോഗ്യത്തിനായി ശരിയായ രീതിയിൽ ഭക്ഷണം കഴിക്കേണ്ടത് അനിവാര്യമാണ്. അതായത് പോഷകമൂല്യം അറിഞ്ഞ് വേണം ഭക്ഷണം കഴിക്കാൻ.അതായത് നാം കഴിക്കുന്ന ഭക്ഷണങ്ങൾക്ക് നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ പ്രധാനെ ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുക. ചില ഭക്ഷണങ്ങളുണ്ട് അവ ശരിയായ ക്രമത്തിൽ പാകം ചെയ്ത് കഴിക്കുകയാണെങ്കിൽ അതിലെ പോഷകങ്ങൾ പൂർണ്ണമായും ശരീരത്തിന് ലഭിക്കും ആ ഭക്ഷണങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.
ബ്രോക്കോളി: ഇന്ന് പലരുടേയും ഡയറ്റിലെ പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രോക്കോളി. ചിലർ അത് വേവിക്കാതെയാണ് കഴിക്കുന്നത്. എന്നാൽ അത് അങ്ങനെ കഴിക്കുന്നതിനേക്കാൾ ഗുണം ലഭിക്കും പാകം ചെയ്ത് കഴിക്കുമ്പോൾ. മാത്രമല്ല പാകം ചെയ്യാതെ കഴിക്കുന്നത് ചിലരിൽ ഗ്യാസ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. എന്നാൽ പാകം ചെയ്ത് കഴിക്കുമ്പോൾ ആ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല.
മുട്ട: പോഷകങ്ങളുടെ കലവറയായ മുട്ട വേവിക്കുമ്പോൾ അതിലെ പോഷകങ്ങളിലെ അളവും വർദ്ധിക്കുന്നു. മാത്രമല്ല പാകം ചെയ്ത മുട്ടയിൽ കൊഴുപ്പിന്റെ അളവ് കുറവും പ്രോട്ടീന്റെ അളവ് കൂടുതലുമായിരിക്കും.
കാരറ്റ്: പച്ചയായിട്ടും പാകം ചെയ്തു കഴിക്കാവുന്ന ഒരു പച്ചക്കറിയാണ് കാരറ്റ്. ഇതിൽ ബീറ്റാ കരോട്ടിന്റെ അളവ് വളരെ കൂടുതലാണ്. അതുപോലെ നമ്മുടെ കണ്ണിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമായ വിറ്റാമിൻ എ, ബി എന്നിവ ധാരാളമായി അടങ്ങയിരിക്കുന്നു. ആരോഗ്യകരമായ പ്രോട്ടീന്റെ ഉറവിടം കൂടിയാണ് ഈ ഭക്ഷണം.
ചിക്കൻ: നോൺവെജ് പ്രേമികളെ സംബന്ധിച്ച് രുചികരമായി പ്രോട്ടീൻ അകത്താക്കാനുള്ള മികച്ച ഭക്ഷണമാണ് കോഴിയിറച്ചി. ഇത് പാകം ചെയ്യുമ്പോൾ എണ്ണയുടെ അളവ് കുറച്ച് നന്നായി ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേർത്ത് പാകം ചെയ്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ശ്രദ്ധിക്കേണ്ട കാര്യമെന്തെന്നാൽ മുട്ട,, ചിക്കൻ എന്നിവയെയാണ് പ്രോട്ടീന് വേണ്ടി കഴിക്കുന്നതെങ്കിൽ നല്ല അളവിൽ പഴങ്ങളോ, പച്ചക്കറികളോ കഴിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ ശരീരത്തിലെ താപനില വർദ്ദിക്കും.
മധുരക്കിഴങ്ങ്: ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവരും മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും മികച്ച ഓപ്ഷനാണ് മധുരക്കിഴങ്ങ്. ഇതിൽ വിറ്റാമിൻ എ, സി എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.
ചീര: ഇരുമ്പിന്റെ മികച്ച ഉറവിടമായ ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. എന്നാൽ ഇലക്കറികൾ പാകം ചെയ്യുമ്പോൾ വളരെ ശ്രദ്ദിക്കേണ്ടതുണ്ട്. വലിയ താപത്തിൽ വേവിക്കരുത്. കാരണം അതിലെ പോഷകങ്ങൾ നഷ്ടപ്പെട്ടു പോകും. അതിനാൽ ചെറു തീയിൽ മൂടിവെച്ച് വേവിച്ചെടുക്കുക.
സ്പ്രൗട്ട്സ്(മുളപ്പിച്ച പയർ): മുളപ്പിച്ച പയർ പലയാളുകളുകളും അങ്ങനെ തന്നെ കഴിക്കുന്നതാണ് ചെയ്യുന്നത്. എന്നാൽ അങ്ങിനെ ചെയ്യുന്നതിനേക്കാൾ അവ വേവിച്ച കഴിക്കുന്നതാണ് ഉത്തമം. അത് അസിഡിറ്റി പോലുള്ള പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.