Health Tips: ഈ 4 ഭക്ഷണ പദാർത്ഥങ്ങളിൽ ഒരിക്കലും നാരങ്ങ ചേർക്കരുത്; ഭക്ഷണം വിഷം പോലെയാകും!

Bad Food Combination: ചില ഭക്ഷണങ്ങൾക്കൊപ്പം നാരങ്ങ ചേർത്താൽ ​ഗുണത്തിന് പകരം അത് ദോഷം ചെയ്യും. 

Written by - Zee Malayalam News Desk | Last Updated : Oct 15, 2023, 05:48 PM IST
  • പാൽ ഉൽപ്പന്നങ്ങൾക്കൊപ്പം നാരങ്ങ ഉപയോഗിക്കരുത്.
  • എരിവുള്ള ഭക്ഷണം കഴിക്കുകയാണെങ്കിൽ നാരങ്ങയുടെ ഉപയോഗം ഒഴിവാക്കുക.
  • നാരങ്ങ റെഡ് വൈനിനൊപ്പവും കഴിക്കാൻ പാടില്ല.
Health Tips: ഈ 4 ഭക്ഷണ പദാർത്ഥങ്ങളിൽ ഒരിക്കലും നാരങ്ങ ചേർക്കരുത്; ഭക്ഷണം വിഷം പോലെയാകും!

വിവിധ രൂപത്തിൽ നമ്മുടെ വീടുകളിൽ ഉപയോ​ഗിക്കുന്ന ഒന്നാണ് നാരങ്ങ. അച്ചാർ മുതൽ ചൂടിൽ നിന്ന് ശമനം നേടാൻ വെള്ളത്തിന്റെ രൂപത്തിൽ പോലും നാരങ്ങ ഉപയോ​ഗിക്കുന്നുണ്ട്. മിക്കവാറും എല്ലാത്തരം വിഭവങ്ങളിലും ഉപയോഗിക്കുന്ന ഒരു സൂപ്പർ ഫുഡ് കൂടിയാണ് നാരങ്ങ.

ഇന്ത്യൻ പാചകരീതിയുടെ അവിഭാജ്യ ഘടകമാണ് നാരങ്ങ. എന്നാൽ ചില കാര്യങ്ങൾക്കൊപ്പം നാരങ്ങ ചേർത്താൽ ​ഗുണത്തിന് പകരം അത് ദോഷം ചെയ്യും. നാരങ്ങയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാകുന്ന ചില ഭക്ഷണ പദാർത്ഥങ്ങളുണ്ടെന്നാണ് ആയുർവേദത്തിൽ പറയുന്നത്. വിഭവങ്ങളുടെ രുചി കൂട്ടുന്ന നാരങ്ങ ചില വസ്തുക്കളുമായി ചേരുമ്പോൾ ദോഷകരമാണ്. അവ ഏതൊക്കെയാണെന്നാണ് ഇനി പറയാൻ പോകുന്നത്. 

ALSO READ: യുവാക്കളിലെ ഹാർട്ട് അറ്റാക്ക്..! ഈ മുൻകരുതലുകൾ സ്വീകരിക്കൂ

പാൽ ഉൽപ്പന്നങ്ങൾ

ഏതെങ്കിലും തരത്തിലുള്ള പാൽ ഉൽപ്പന്നങ്ങൾക്കൊപ്പം നാരങ്ങ ഉപയോഗിക്കരുത്. പ്രത്യേകിച്ച് പാലും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. ഇതുമൂലം നെഞ്ചിൽ പൊള്ളൽ, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാം. 

എരിവുള്ള ഭക്ഷണം

നിങ്ങൾ എരിവുള്ള ഭക്ഷണം കഴിക്കുകയാണെങ്കിൽ നാരങ്ങയുടെ ഉപയോഗം ഒഴിവാക്കുക. നാരങ്ങ കഴിക്കുന്നത് അസിഡിറ്റി പ്രശ്‌നത്തെ ഗുരുതരമായി വഷളാക്കും. കാരണം നാരങ്ങ ഒരുതരത്തിൽ മസാല വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. എരിവുള്ള ഭക്ഷണത്തിൽ നാരങ്ങ ചേർത്താൽ അത് നിങ്ങളുടെ വയറിനും ദഹനവ്യവസ്ഥയ്ക്കും അസഹനീയമായിരിക്കും.

റെഡ് വൈൻ

ചില ഭക്ഷണങ്ങൾ പോലെ നാരങ്ങ റെഡ് വൈനിനൊപ്പവും കഴിക്കാൻ പാടില്ല. വൈനിന്റെ രുചിയും സ്വാദും നശിപ്പിക്കാൻ നാരങ്ങയ്ക്ക് കഴിയും, മാത്രമല്ല നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

തൈരും മോരും

തൈരിലോ മോരിലോ നാരങ്ങ കലർത്തുന്നത് ആരോ​ഗ്യത്തിന് നല്ലതല്ല. ആയുർവേദ പ്രകാരം തൈരും മോരും പോലെയുള്ള പാൽ ഉൽപ്പന്നങ്ങളിൽ നാരങ്ങ ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. ഇത് തൈരിന്റെയും മോരിന്റെയും രുചി നശിപ്പിക്കുകയും ശരീരത്തിൽ അസിഡിറ്റി ഉണ്ടാക്കുകയും ചെയ്യുന്നു.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങളും വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. സീ മലയാളം ന്യൂസ് ഇത് അംഗീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News