Diarrhoea Friendly Foods: വയറിളക്ക കാലത്ത് കഴിക്കാൻ പറ്റിയ ഭക്ഷണ സാധനങ്ങൾ എതൊക്കെ?

 സമീപകാല ഡാറ്റ പ്രകാരം വയറിളക്ക രോഗങ്ങൾ വളരെ അധികം വർധിക്കുന്നുണ്ട്. വയറിളക്കം ഉണ്ടാകുമ്പോൾ, നിങ്ങളുടെ വയറിന് ചേർന്ന ഭക്ഷണം വേണം കഴിക്കാൻ. അത്തരം ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

Written by - Zee Malayalam News Desk | Last Updated : Oct 14, 2023, 06:46 PM IST
  • വയറിളക്കത്തെ ചെറുക്കുന്നതിൽ തൈര് മികച്ചതാണ്
  • ദഹന പ്രശ്നങ്ങൾക്കുള്ള ഒരു പരമ്പരാഗത ഇന്ത്യൻ പരിഹാരമാണ് ജീരകം
  • വയറിളക്കം പെട്ടെന്ന് നിർജ്ജലീകരണത്തിലേക്ക് നയിക്കാം
Diarrhoea Friendly Foods: വയറിളക്ക കാലത്ത് കഴിക്കാൻ പറ്റിയ ഭക്ഷണ സാധനങ്ങൾ എതൊക്കെ?

ഇന്ത്യയിൽ എല്ലാ പ്രായത്തിലുമുള്ള ആളുകളെ സാധാരണ ബാധിക്കുന്ന ഒരു  പ്രശ്നമാണ് വയറിളക്കം. ശരിയായി കൈകാര്യം ചെയ്തില്ലെങ്കിൽ ഇത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.രാജ്യത്ത് രോഗാവസ്ഥയുടെയും മരണത്തിന്റെയും പ്രധാന കാരണങ്ങളിലൊന്നാണ് വയറിളക്കം, പ്രത്യേകിച്ച് അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിൽ ഇത് രൂക്ഷമാണ്. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) സമീപകാല ഡാറ്റ പ്രകാരം വയറിളക്ക രോഗങ്ങൾ വളരെ അധികം വർധിക്കുന്നുണ്ട്. വയറിളക്കം ഉണ്ടാകുമ്പോൾ, നിങ്ങളുടെ വയറിന് ചേർന്ന ഭക്ഷണം വേണം കഴിക്കാൻ. അത്തരം ചില ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം.

1. വാഴപ്പഴം, ആപ്പിൾസോസ്, ടോസ്റ്റ്

വാഴപ്പഴം, ആപ്പിൾ സോസ്, ടോസ്റ്റ് എന്നിവ പരീക്ഷിക്കാം ഈ ഭക്ഷണങ്ങൾ ദഹിക്കാൻ എളുപ്പമാണ്, മാത്രമല്ല നിങ്ങളുടെ മലവിസർജ്ജനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.അസ്വസ്ഥത ലഘൂകരിക്കാനും നിർജ്ജലീകരണം തടയാനും കഴിയും. വാഴപ്പഴം, പ്രത്യേകിച്ച്, ഇലക്ട്രോലൈറ്റ് ബാലൻസ് പുനഃസ്ഥാപിക്കാൻ സഹായിക്കുന്നതിന് പൊട്ടാസ്യം നൽകുന്നു.

2. തൈര്

വയറിളക്കത്തെ ചെറുക്കുന്നതിൽ തൈര് മികച്ചതാണ്.  ലാക്ടോബാസിലസ് ഉൾപ്പെടെയുള്ള ഇതിന്റെ പ്രോബയോട്ടിക് കണ്ടൻറ് നിങ്ങളുടെ കുടലിലെ ബാക്ടീരിയകളുടെ സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കാൻ സഹായിക്കുന്നു. ഇതിനൊപ്പം വയറ് വൃത്തിയാകാനും തൈര് നല്ലതാണ്.

3. ജീരക വെള്ളം

 "ജീരകം" വെറുമൊരു സുഗന്ധവ്യഞ്ജനമല്ല; ദഹന പ്രശ്നങ്ങൾക്കുള്ള ഒരു പരമ്പരാഗത ഇന്ത്യൻ പരിഹാരമാണ്. ഒരു കപ്പ് വെള്ളത്തിൽ ഒരു ടീസ്പൂൺ ജീരകം തിളപ്പിക്കുക. വയറിളക്കം അനുഭവപ്പെടുമ്പോൾ നിങ്ങളുടെ അസ്വസ്ഥമായ വയറിനെ ശമിപ്പിക്കാൻ ഈ ജീരക വെള്ളം കുടിക്കുക. ജേണൽ ഓഫ് എത്നോഫാർമക്കോളജിയിലെ ഗവേഷണം ജീരകത്തിൻറെ ഗുണങ്ങൾ പറയുന്നു.

4. ഒആർഎസ് ലായനി

വയറിളക്കം പെട്ടെന്ന് നിർജ്ജലീകരണത്തിലേക്ക് നയിച്ചേക്കാം, പ്രത്യേകിച്ച് ഇന്ത്യൻ കാലാവസ്ഥയിൽ. ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് ഓറൽ റീഹൈഡ്രേഷൻ സൊല്യൂഷൻ (ഒആർഎസ്) ബെസ്റ്റാണ്. ഇന്ത്യൻ ജേണൽ ഓഫ് പീഡിയാട്രിക്സിലെ പഠനം വയറിളക്കം കൈകാര്യം ചെയ്യുന്നതിൽ,ഒആർഎസിന്റെ പ്രാധാന്യം ഊന്നിപ്പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News