Health Tips: വൃക്കകളുടെ ആരോഗ്യത്തിന് ഈ 8 ശീലങ്ങള്‍ പാലിക്കാം

വൃക്കകള്‍  നമ്മുടെ ശരീരത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്.  മനുഷ്യശരീരത്തിലെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകള്‍. 

Written by - Zee Malayalam News Desk | Last Updated : Mar 10, 2022, 11:47 AM IST
  • വൃക്കകളുടെ ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തത് പലപ്പോഴും നമ്മുടെ ശരീരത്തെ കൂടുതല്‍ സങ്കീർണതകളിലേക്ക് നയിച്ചേക്കാം.
Health Tips: വൃക്കകളുടെ ആരോഗ്യത്തിന്  ഈ 8  ശീലങ്ങള്‍ പാലിക്കാം

Health Tips: വൃക്കകള്‍  നമ്മുടെ ശരീരത്തില്‍ വളരെ നിര്‍ണ്ണായകമായ പങ്കാണ് വഹിക്കുന്നത്.  മനുഷ്യശരീരത്തിലെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് വൃക്കകള്‍. 

യൂറിയ പോലുള്ള അപദ്രവ്യങ്ങളും ധാതു-ലവണങ്ങളും രക്തത്തിൽ നിന്നും നീക്കം ചെയ്ത് ശരീര ദ്രവങ്ങളുടെ ജൈവപരമായ സന്തുലിതാവസ്ഥ നിലനിർത്തുകയാണ് വൃക്കകളുടെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം.  മാലിന്യങ്ങൾ അരിച്ച് പുറത്ത് കളയുന്ന പ്രക്രിയ ചെയ്യുന്ന ആന്തരികാവയവം ആണ്‌ വൃക്ക . അതിനാല്‍ വൃക്കകളുടെ ആരോഗ്യം  ശരീരത്തിന്‍റെ ആരോഗ്യവുമായി ഏറെ ബന്ധപ്പെട്ടിരിക്കുന്നു. 

വൃക്കകളുടെ ആരോഗ്യകാര്യത്തിൽ വേണ്ടത്ര ശ്രദ്ധ നൽകാത്തത് പലപ്പോഴും നമ്മുടെ ശരീരത്തെ  കൂടുതല്‍  സങ്കീർണതകളിലേക്ക് നയിച്ചേക്കാം. അതിനാല്‍,  നമുടെ ശരീരത്തില്‍ നിർണായക പങ്ക് വഹിക്കുന്ന  ഈ ചെറിയ അവയവത്തിന്‍റെ ആരോഗ്യം  ആരോഗ്യം സംരക്ഷിക്കേണ്ടത് പ്രധാനമാണ്. 

വൃക്കകളുടെ ആരോഗ്യ കാര്യത്തില്‍  ശ്രദ്ധിക്കേണ്ടത് എന്തെല്ലാം?

1. Fitness ന് പ്രാധാന്യം നല്‍കുക, ആക്റ്റീവ് ആയിരിയ്ക്കുക 
പതിവായി വ്യായാമം ചെയ്യുവാന്‍ ശ്രദ്ധിക്കുക.  പ്രത്യേകിച്ചും അരക്കെട്ടിന് പ്രാധാന്യം നല്‍കിയുള്ള വ്യായാമങ്ങള്‍  Chronic Kidney Disease (CKD) ഉണ്ടാവുന്നത് തടയുന്നു.  ചിട്ടയായ വ്യായാമം   രക്തസമ്മർദ്ദം കുറയ്ക്കുകയും നിങ്ങളുടെ ഹൃദയാരോഗ്യം വർദ്ധിപ്പിക്കുകയും ചെയ്യും.  ദിവസേനയുള്ള ചെറിയ വ്യായാമങ്ങളായ നടത്തം, ഓട്ടം, സൈക്ലിംഗ്, നൃത്തം എന്നിവ വൃക്കകളുടെ ആരോഗ്യത്തിന് അത്യുത്തമമാണ്. 

Also Read: Belly Fat loss: കുടവയര്‍ തനിയെ കുറയും, ഈ ശീലങ്ങള്‍ പാലിച്ചാല്‍ മതി

2. രക്തത്തിലെ പഞ്ചസാരയുടെ അളവ്  നിയന്ത്രിക്കുക
പ്രമേഹം അല്ലെങ്കിൽ ഉയർന്ന രക്തത്തിലെ ഉയര്‍ന്ന  പഞ്ചസാരയുടെ അളവ് വൃക്ക തകരാറിന് ഇടയാക്കും. ശരീരത്തിലെ കോശങ്ങൾക്ക്  രക്തത്തിലെ ഗ്ലൂക്കോസ്  ഉപയോഗിക്കാൻ കഴിയാതെ വരുമ്പോൾ,  രക്തം ഫിൽട്ടർ ചെയ്യാൻ  വൃക്കകൾക്ക് കൂടുതല്‍  കഠിനാധ്വാനം ചെയ്യേണ്ടി വരും.  ഇത് ക്രമേണ ജീവന്‍ അപകടപ്പെടുത്തുന്ന  അവസ്ഥയിലേയ്ക്ക് എത്തിക്കും.

Also Read: Beauty Tips: നീളമുള്ള അഴകാര്‍ന്ന മുടി വേണോ? ഈ നുറുങ്ങുകൾ പരീക്ഷിക്കാം

3.  ഉയര്‍ന്ന  രക്തസമ്മര്‍ദ്ദം
ഉയർന്ന രക്തസമ്മർദ്ദം വൃക്ക തകരാറിലായേക്കാം. പ്രമേഹം, ഹൃദ്രോഗം, ഉയർന്ന കൊളസ്ട്രോൾ തുടങ്ങിയ മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കൊപ്പം ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകുകയാണ് എങ്കില്‍  ഇത് വരുത്തുന്ന ആഘാതം വളരെ വലുതായിരിക്കും.  ചിട്ടയായ  ജീവിതശൈലിയും ഭക്ഷണക്രമവും ഈ ഘട്ടത്തിൽ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിയ്ക്കും.

4. ശരീര ഭാരം നിയന്ത്രിക്കുക
അമിത ശരീരഭാരം  ആപത്താണ്.  പൊണ്ണത്തടി വൃക്കകളെ തകരാറിലാക്കുന്ന നിരവധി ആരോഗ്യ അവസ്ഥകൾക്ക് വഴിതെളിക്കും.  സോഡിയം കുറവുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ അതായത്,   കോളിഫ്‌ളവർ, ബ്ലൂബെറി, മത്സ്യം, ധാന്യങ്ങൾ തുടങ്ങിയവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുക.

5.  ധാരാളം വെള്ളം കുടിയ്ക്കുക
ദിവസവും  ധാരാളം വെള്ളം കുടിയ്ക്കുന്നത് വൃക്കളുടെ ആരോഗ്യത്തിന് അനിവാര്യമാണ്. ഒരു ദിവസം കുറഞ്ഞത് 1.5 മുതൽ 2 ലിറ്റർ വരെ വെള്ളം കുടിയ്ക്കണം. നിങ്ങള്‍ എത്രമാത്രം  വെള്ളം കുടിയ്ക്കണം എന്നത് നിങ്ങളുടെ  ആരോഗ്യത്തെയും ജീവിതരീതിയെയും ആശ്രയിച്ചിരിക്കുന്നു. കാലാവസ്ഥ, വ്യായാമം, ലിംഗഭേദം, ശരീരത്തിന്‍റെ മോത്തത്തിലുള്ള  ആരോഗ്യം, നിങ്ങൾ ഗർഭിണിയാണോ മുലയൂട്ടുന്നുണ്ടോ എന്നിങ്ങനെയുള്ള നിരവധി  ഘടകങ്ങൾ  നിര്‍ണ്ണായകമാണ്.  കൂടാതെ, വൃക്കയില്‍ കല്ല്‌ എന്ന അസുഖം ഉണ്ടായവര്‍  വീണ്ടും  കല്ല്‌  അടിഞ്ഞുകൂടുന്നത് തടയാൻ വെള്ളം കൂടുതല്‍ കുടിക്കണം.

6. പുകവലി ഉപേക്ഷിക്കുക
 പുകവലി നിങ്ങളുടെ ശ്വാസകോശത്തെ തകരാറിലാക്കുന്നത്  കൂടാതെ നിങ്ങളുടെ   ശരീരത്തിലെ രക്തക്കുഴലുകളെയും  തകരാറിലാക്കുന്നു. ഇത്  നിങ്ങളുടെ ശരീരത്തിലും വൃക്കകളിലും രക്തയോട്ടം മന്ദഗതിയിലാക്കുന്നു.  പുകവലി നിങ്ങളുടെ വൃക്ക ക്യാൻസറിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. 

7. വേദനസംഹാരി ഉപയോഗിക്കുന്നത് കുറയ്ക്കുക. 
വേദനസംഹാരികള്‍ കൂടുതലായി ഉപയോഗിക്കുന്നത് വൃക്ക തകരാറിലായേക്കാം  

8.  കിഡ്‌നി പ്രവർത്തനം പരിശോധിക്കുക 
നിങ്ങൾക്ക് കിഡ്‌നി തകരാറോ വൃക്കരോഗമോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെങ്കിൽ നിങ്ങളുടെ കിഡ്‌നി പ്രവർത്തനം പരിശോധിക്കേണ്ടത് പ്രധാനമാണ്.   സാധാരണയായി, ഇതിന്   കിഡ്നി ഫംഗ്ഷൻ ടെസ്റ്റുകൾ  (, Kidney Function Tests) ശുപാർശ ചെയ്യുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

 

Trending News