പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം അല്ലെങ്കിൽ പിസിഒഎസ് ഇന്നത്തെ കാലത്ത് പല സ്ത്രീകളെയും ബാധിക്കുന്ന ഹോർമോൺ, മെറ്റബോളിക് ഡിസോർഡർ ആണ്. ഇത് സ്ത്രീകളുടെ ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ ബാധിക്കുന്നു.
പൊണ്ണത്തടിയുള്ള സ്ത്രീകളിലും മെലിഞ്ഞ സ്ത്രീകളിലും പിസിഒഎസ് കാണാറുണ്ട്. ജീവിത ശൈലിയും ഇതിൽ പ്രധാനപങ്ക് വഹിക്കുന്നുണ്ട്. ജീവിതശൈലി രോഗമാണ് പിസിഒഎസ്. അതിനാൽ തന്നെ, പിസിഒഎസ് നിയന്ത്രിക്കുന്നതിൽ ജീവിത ശൈലിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് വളരെ പ്രധാനമാണ്. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും ഉപാപചയ, ഹോർമോൺ തകരാറുകൾ കുറയ്ക്കുന്നതിനും ജീവിത ശൈലിയിൽ ശ്രദ്ധിക്കണം.
പിസിഒഎസ് നിയന്ത്രിക്കുന്നതിനുള്ള ഭക്ഷണക്രമീകരണത്തിൽ 40-50 വരെ പച്ചക്കറികളും ഇലക്കറികളും ഉൾപ്പെടുത്തണം. 25-30 ശതമാനം കാർബോ ഹൈഡ്രേറ്റുകളും 20-35 ശതമാനം പ്രോട്ടീനും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പിസിഒഎസിനെ പ്രതിരോധിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പ്രോബയോട്ടിക്സ് സഹായിക്കുന്നു. തൈര്, ഇഡ്ഡലി, ദോശ തുടങ്ങിയ പുളിപ്പിച്ച ഭക്ഷണങ്ങളിൽ ധാരാളം പ്രോബയോട്ടിക്സ് അടങ്ങിയിട്ടുണ്ട്. ചിപ്‌സ്, കേക്കുകൾ, ചോക്ലേറ്റുകൾ തുടങ്ങിയ ജങ്ക്-പ്രോസസ്ഡ് ഭക്ഷണങ്ങൾ കുറയ്ക്കുക. ശുദ്ധീകരിച്ച ധാന്യങ്ങൾ, പഞ്ചസാര ചേർത്ത ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുകയോ ഉപയോഗം കുറയ്ക്കുകയോ വേണം.
കൃത്യസമയത്ത് ഭക്ഷണം കഴിക്കുക. ആവശ്യത്തിന് ഉറങ്ങുക. കൃത്യമായി വ്യായാമം ചെയ്യുക എന്നിവ പ്രധാനമാണ്. കുറച്ച് ഭക്ഷണം കഴിക്കുന്നത് ഉപാപചയ നിരക്ക് കുറയ്ക്കുകയും ഒടുവിൽ ശരീരഭാരം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഭക്ഷണം കുറയ്ക്കുന്നത് പെട്ടെന്ന് ശരീരഭാരം കുറയാൻ കാരണമാകുമെങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ ശരീരഭാരം കൂട്ടുന്നു. ആഴ്ചയിൽ മൂന്ന് ദിവസമെങ്കിലും ഏകദേശം 45-60 മിനിറ്റ് കാർഡിയോ അല്ലെങ്കിൽ എയ്റോബിക് വ്യായാമം ചെയ്യണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...