Banana Benefits: പനിയുള്ളവർ വാഴപ്പഴം കഴിക്കാമോ..? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

Banana Benefits:  വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം. 

Written by - Zee Malayalam News Desk | Last Updated : Jan 1, 2024, 07:30 PM IST
  • മെച്ചപ്പെട്ട പ്രതിരോധശേഷി പനി വേഗത്തിൽ കുറയ്ക്കുന്നു.
  • ഇത് ശരീരത്തിൽ കഫം കെട്ടികിടക്കുന്നതിന് കാരണമാകുന്നു.
Banana Benefits: പനിയുള്ളവർ വാഴപ്പഴം കഴിക്കാമോ..? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കുക

കാലാവസ്ഥാ വ്യതിയാനം മൂലം പലർക്കും കടുത്ത പനി ബാധിച്ചിരിക്കുന്നു. ഇഷ്ടഭക്ഷണത്തിന്റെ രുചി തിരിച്ചറിയാനാകാത്ത തരത്തിലുള്ള പനി. യഥാർത്ഥത്തിൽ നമ്മൾ ഈ സമയത്ത് ഭക്ഷണങ്ങൾ കഴിക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് നമ്മുടെ അസുഖം വശളാക്കും. അത്തരത്തിൽ പലർക്കും ഉള്ള സംശയമാണ് ഈ സമയത്ത് വാഴപ്പഴം കഴിക്കാമോ എന്നുള്ളത്? ഇതേക്കുറിച്ച് ആരോഗ്യ വിദഗ്ധർ എന്താണ് പറയുന്നതെന്ന് നമുക്ക് നോക്കാം.

ALSO READ: കയ്യിലെ നഖം നൽകും ക്യാൻസർ ലക്ഷണങ്ങൾ..! ഇവ അവ​ഗണിക്കരുത്

പനിയുള്ളവർ വാഴപ്പഴം കഴിക്കാമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വിറ്റാമിൻ സി, ആന്റിഓക്‌സിഡന്റുകൾ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് വാഴപ്പഴം. ഇത് കഴിക്കുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു. മെച്ചപ്പെട്ട പ്രതിരോധശേഷി പനി വേഗത്തിൽ കുറയ്ക്കുന്നു. പനിയുള്ളവർക്ക് വാഴപ്പഴം കഴിക്കാം. അതേസമയം ജലദോഷവും, കഫക്കെട്ടും ഉള്ളവരാണെങ്കിൽ പഴം കഴിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം പഴത്തിന് തണുപ്പാണ്. ഇത് ശരീരത്തിൽ കഫം കെട്ടികിടക്കുന്നതിന് കാരണമാകുന്നു.

Trending News