ധാരാളം പോഷകഗുണങ്ങൾ നിറഞ്ഞ ഫലമാണ് പെെനാപ്പിൾ. വിറ്റാമിൻ സി, എ എന്നിവ പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവയിൽ അന്നജവും നാരുകളും അടങ്ങിയിട്ടുണ്ട്. കൂടാതെ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, ഫോളേറ്റ് എന്നിവയും പൈനാപ്പിളിൽ അടങ്ങിയിരിക്കുന്നു.
പൈനാപ്പിൾ വിറ്റാമിനുകൾ, ധാതുക്കൾ, ഡയറ്ററി ഫൈബർ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. ദഹനത്തെ സഹായിക്കുന്ന എൻസൈമായ ബ്രോമെലൈൻ പൈനാപ്പിളിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ദഹനം മികച്ചതാക്കാനും ദഹനസംബന്ധമായ പ്രശ്നങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
പൈനാപ്പിളിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്താനും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താനും ഇത് മികച്ചതാണ്. വിറ്റാമിൻ എ, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ് എന്നിവയുൾപ്പെടെ അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമ്പന്നമായ ഉറവിടമാണ് പൈനാപ്പിൾ.
ALSO READ: മധുരമൂറും ഗുണങ്ങളുണ്ട് മധുരക്കിഴങ്ങിന്; ശരീരഭാരം കുറയ്ക്കാൻ ഇതെങ്ങനെ സഹായിക്കും?
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന സംയുക്തം പ്രോട്ടീനുകളെ വിഘടിപ്പിക്കുകയും പോഷകങ്ങൾ ആഗിരണം ചെയ്യാൻ ശരീരത്തെ സഹായിക്കുകയും ചെയ്യുന്നു. ബ്രോമെലൈൻ സ്വാഭാവിക ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് സന്ധിവാതം, ആസ്ത്മ തുടങ്ങിയ രോഗാവസ്ഥകളുമായി ബന്ധപ്പെട്ട വീക്കവും വേദനയും കുറയ്ക്കാൻ സഹായിക്കുന്നു.
പൈനാപ്പിളിൽ ഉയർന്ന അളവിൽ ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്നതിനാൽ കൊളസ്‌ട്രോളിൻ്റെ ഓക്‌സിഡേഷൻ തടയാനും രക്തചംക്രമണം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കും. പൈനാപ്പിളിൽ കലോറി കുറവാണ്. ഇതിൽ നാരുകൾ കൂടുതലായി അടങ്ങിയിരിക്കുന്നു. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ പൈനാപ്പിൾ മികച്ചതാണ്. ഇതിൽ നാരുകൾ കൂടുതലായി അടങ്ങിയിരിക്കുന്നതിനാൽ അമിതമായി ഭക്ഷണം കഴിക്കാനുള്ള ആസക്തി ഇല്ലാതാക്കുന്നു.
ALSO READ: വിറ്റാമിൻ ബി12 കുറവാണോ? ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത, ഈ പാനീയങ്ങൾ മികച്ചത്
പൈനാപ്പിളിൽ ധാരാളം ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ വിറ്റാമിൻ എ ആയി പരിവർത്തനം ചെയ്യപ്പെടുന്നു. ഇത് കാഴ്ച ശക്തി മികച്ചതാക്കാൻ സഹായിക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും നേത്ര സംബന്ധമായ മറ്റ് പ്രശ്‌നങ്ങളും തടയാൻ ഇത് ഗുണം ചെയ്യും. പൈനാപ്പിളിലെ വിറ്റാമിൻ സി കൊളാജൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ഇലാസ്തികത നിലനിർത്താനും ചുളിവുകൾ ഇല്ലാതാക്കാനും സഹായിക്കുന്നു.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.