Pineapple Benefits: ഒരു ഉഷ്ണമേഖലാ ഫലമാണ് പൈനാപ്പിൾ. നമ്മുടെ നാട്ടില്‍ ലഭ്യമായ ഏറ്റവും പോഷകഗുണങ്ങള്‍ ഉള്ള ഒന്നാണ് പൈനാപ്പിള്‍. പുറമേ കടുപ്പമുള്ള തൊലിയുള്ള ഈ പഴവര്‍ഗത്തിന്‍റെ ഉള്ളിലുള്ള ഭാഗം വളരെ മധുരമുള്ളതാണ്.
പൈനാപ്പിൾ അതിന്‍റെ വ്യത്യസ്തമായ രുചിക്ക് പേരുകേട്ടതാണ്, അതുകൊണ്ടാണ് ആളുകൾ ഈ പഴം വളരെ ഉത്സാഹത്തോടെ കഴിക്കുന്നത് കൂടാതെ പൈനാപ്പിള്‍ ജ്യൂസ് കുടിക്കാനും ആളുകള്‍ ഇഷ്ടപ്പെടുന്നു. വിറ്റമിൻ സി, വിറ്റമിൻ ബി6, ഫോളേറ്റ്, മാംഗനീസ്, കോപ്പർ, ഡയറ്ററി ഫൈബർ എന്നിവ ഈ പഴത്തിൽ ധാരാളമായി കാണപ്പെടുന്നു.
Also Read: Face Wash: നിങ്ങളും കൂടെക്കൂടെ മുഖം കഴുകാറുണ്ടോ? ഈ ഗുരുതരമായ പ്രശ്നങ്ങള്‍ കാത്തിരിയ്ക്കുന്നു
പൈനാപ്പിൾ കഴിക്കുമ്പോൾ ഈ പഴം നല്‍കുന്ന ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? മധുരവും രുചിയുമാണ് ഇത് കഴിക്കാന്‍ നിങ്ങളെ പ്രേരിപ്പിക്കുന്നത് എങ്കില്‍ ഇനി അതിന്‍റെ ഗുണങ്ങള്‍ കൂടി അറിഞ്ഞോളൂ... നമ്മുടെ ശരീരത്തിന്‍റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ധാരാളം ഗുണങ്ങളാണ് പൈനാപ്പിൾ നൽകുന്നത്. ഇത് ദഹനത്തെ സഹായിക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. മുടി, ചർമ്മം, എല്ലുകൾ എന്നിവയ്ക്കും വളരെ നല്ലതാണ് പൈനാപ്പിള്‍. പൈനാപ്പിളിന്‍റെ ഗുണങ്ങൾ അറിയാം...
Also Read: World Government Summit: യുഎഇയില്‍ നടക്കുന്ന ലോക സര്‍ക്കാര്‍ ഉച്ചകോടിയില്‍ ഷാരൂഖ് ഖാന്‍
1. ദഹനത്തിന് ഫലപ്രദമാണ് പൈനാപ്പിള്‍
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കും. ദഹനക്കേട് കുറയ്ക്കുന്നതിനും ദഹനം മെച്ചപ്പെടുത്തുന്നതിനും ഇത് സഹായകമാണ്, ഇത് വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഏറെ ആശ്വാസം നൽകും.
2. പ്രതിരോധശേഷി ശക്തിപ്പെടുത്താന്‍ പൈനാപ്പിള്‍
പൈനാപ്പിളിൽ നല്ല അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഈ പോഷകം ശരീരത്തിന്‍റെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത് രോഗങ്ങളെ ചെറുക്കാനുള്ള കരുത്ത് നൽകുകയും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.
3. ഹൃദയാരോഗ്യത്തിന് ഉത്തമം
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകളും വിറ്റാമിൻ സിയും ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് കൊളസ്‌ട്രോളിന്‍റെ അളവ് കുറയ്ക്കാനും ഉയർന്ന രക്തസമ്മർദ്ദം എന്ന പ്രശ്‌നം അകറ്റാനും സഹായിയ്ക്കും.
4. ചർമ്മത്തിന് ഗുണകരം
പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ സിയും ആന്‍റി ഓക്‌സിഡന്‍റുകളും ചർമ്മത്തിന്‍റെ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ചർമ്മത്തിലുള്ള പാടുകൾ കുറയ്ക്കാനും ചർമ്മത്തിന് തിളക്കം നൽകാനും ഇതിന് കഴിയും.
5. കാൻസർ തടയാനുള്ള രുചികരമായ മരുന്ന്
ദിവസവും അല്പം പൈനാപ്പിൾ കഴിക്കുന്നത് ക്യാൻസറിനെ അകറ്റിനിർത്താൻ സഹായിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
6. പല്ലുകൾക്കും കണ്ണുകൾക്കും
പൈനാപ്പിൾ കഴിക്കുന്നത് നിങ്ങളുടെ മോണകളെ ശക്തിപ്പെടുത്തും. നിങ്ങളുടെ പല്ലുകളും എല്ലുകളും കാൽസ്യം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്, മാംഗനീസ് അടങ്ങിയതിനാൽ ഇത് എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കും.
അതേസമയം, പോഷകാഹാര വിദഗ്ധര്‍ പറയുന്നതനുസരിച്ച് പ്രമേഹമുള്ളവര്‍ പൈനാപ്പിൾ കഴിക്കുന്നത് ഒഴിവാക്കണം, കാരണം പൈനപ്പിളില്‍ ഗ്ലൂക്കോസിന്‍റെ അളവ് വളരെ കൂടുതലും ഗ്ലൈസെമിക് സൂചിക വളരെ ഉയർന്നതുമാണ്.
നിരാകരണം: ഈ വാര്‍ത്ത നിങ്ങളെ ബോധവത്കരിക്കാൻ വേണ്ടി മാത്രമാണ്. വീട്ടുവൈദ്യങ്ങളുടെയും പൊതുവിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇത് എഴുതിയിരിയ്ക്കുന്നത്. നിങ്ങളുടെ ആരോഗ്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും നിങ്ങൾ വായിക്കുകയാണെങ്കിൽ, അത് സ്വീകരിക്കുന്നതിന് മുമ്പ് തീർച്ചയായും ഒരു ഡോക്ടറുടെ ഉപദേശം സ്വീകരിക്കുക.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.