ഏറ്റവും ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നാണ് കാരറ്റ്. കുറഞ്ഞ പഞ്ചസാരയും ഉയർന്ന പ്രോട്ടീനും അടങ്ങിയ ഈ പച്ചക്കറിയിൽ ശരീരത്തിന് ആവശ്യമായ നിരവധി പച്ചക്കറികൾ അടങ്ങിയിട്ടുണ്ടെന്ന് ഡോക്ടർമാർ ഉറപ്പുനൽകുന്നു. കാരറ്റിൽ വിറ്റാമിനുകൾ, ഫൈബർ, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാനും കാരറ്റ് സഹായിക്കുന്നു.
കാരറ്റ് എങ്ങനെ കഴിക്കാം?
കാരറ്റ് കഴുകി തൊലി കളഞ്ഞ് കഷണങ്ങളാക്കി മുറിച്ച് പച്ചയായി കഴിക്കുക. കഴുകി വൃത്തിയാക്കിയതിന് ശേഷം പുഴുങ്ങി മിക്സിയിൽ പാലും അല്പ്പം പഞ്ചസാര(നിർബന്ധമില്ല) ചേർത്ത് അല്പ്പം ഏലയ്ക്കാ പൊടിയും ചേർത്ത് ജ്യൂസ് ആക്കി കഴിക്കാം. അല്ലെങ്കിൽ തോരനോ കറിയിലോ ചേർത്ത് കഴിക്കാവുന്നതാണ്. , കാരറ്റ് അരിഞ്ഞത് അല്ലെങ്കിൽ ഗ്രേറ്റ് ചെയ്ത് ഇഡ്ഡലിയിലോ ദോശയിലോ മുകളിലായി ചേർത്ത് കഴിക്കാവുന്നതാണ്.
കാരറ്റിന്റെ ഗുണങ്ങൾ
1. കാഴ്ചശക്തി വർദ്ധിപ്പിക്കുന്നു
കാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി വർദ്ധിപ്പിക്കുമെന്ന് ചില മെഡിക്കൽ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹൃദ്രോഗം തടയാൻ സഹായിക്കുമെന്നും ചില പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്. ഇത് നമ്മുടെ ശരീരത്തിലെ ഇരുമ്പിന്റെ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുമെന്നും ശൈത്യകാല ഭക്ഷണത്തിൽ ഇത് ഉപയോഗിക്കാമെന്നും പറയുന്നു.
ചില ഫിറ്റ്നസ് വിദഗ്ധർ സലാഡുകൾ, ലഘുഭക്ഷണങ്ങൾ, ദൈനംദിന ഭക്ഷണങ്ങൾ എന്നിവയിൽ കാരറ്റ് ചേർക്കാൻ നിർദ്ദേശിക്കുന്നു. ഇത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. വിശപ്പ് കുറയ്ക്കാൻ സഹായിക്കുകയും അതുവഴി അമിതമായി കലോറി ശരീരത്തിൽ ചെല്ലുന്നത് അകറ്റുകയും ചെയ്യും. കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എയിലെ പ്രധാന പോഷകങ്ങളിൽ ഒന്നാണിത്. ഇത് നമ്മുടെ കാഴ്ചയെ ശക്തിപ്പെടുത്തുന്ന നാഡീവ്യവസ്ഥയെ സഹായിക്കുന്നു. അതുകൊണ്ട് തന്നെ ക്യാരറ്റ് കണ്ണിന് നല്ലതാണെന്ന് ഡോക്ടർമാർ പറയുന്നു.
2. ശരീരഭാരം കുറയ്ക്കൽ
ക്യാരറ്റിൽ കലോറി കുറവാണ്. കൂടാതെ നാരുകൾ അടങ്ങിയ ഭക്ഷണങ്ങളിൽ ഒന്നാണ് കാരറ്റ്. കാരറ്റ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും, ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. അതിനാൽ, മറ്റ് കുറഞ്ഞ നാരുള്ള ഭക്ഷണങ്ങളെ അപേക്ഷിച്ച് കാരറ്റ് കഴിക്കുമ്പോൾ നിങ്ങൾക്ക് വിശപ്പ് വേഗത്തിൽ മാറും. രാത്രി വൈകിയുള്ള വിശപ്പിനുള്ള നല്ലൊരു ലഘുഭക്ഷണമായും ഇത് കണക്കാക്കപ്പെടുന്നു.
ALSO READ: ഉറക്കവും ചർമ്മപ്രശ്നങ്ങളും തമ്മിൽ ബന്ധമുണ്ടോ? അറിയണം ഇക്കാര്യങ്ങൾ
3. കുടലിന് നല്ലത്:
കാരറ്റിലെ ഉയർന്ന നാരുകൾ ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കാരറ്റിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് കുടലിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യും. ഇത് മലബന്ധം തടയാം.
4. പ്രതിരോധശേഷി:
കൂടുതൽ വിറ്റാമിൻ എ നമ്മുടെ ശരീരത്തിൽ ആരോഗ്യകരമായ പ്രതിരോധശേഷി ഉറപ്പാക്കുന്നു. ക്യാരറ്റിൽ ഒരു നിശ്ചിത അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട് - ഇത് രോഗ പ്രതിരോധ ഗുണങ്ങൾക്ക് പേരുകേട്ടതാണ്. ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കൽ നിയന്ത്രണം ഉറപ്പാക്കുക മാത്രമല്ല നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഇതുമൂലം ശരീരത്തിന് ഒരുതരത്തിലുള്ള രോഗങ്ങളും എളുപ്പം പിടിപെടില്ല.
5. പഞ്ചസാരയുടെ അളവ്:
ശരീരത്തിന്റെ ഗ്ലൈസെമിക് സൂചിക അതേ നിലയിൽ നിലനിർത്താൻ കാരറ്റ് സഹായിക്കുന്നു. ഒരു ഗ്രാം കാരറ്റിലെ കാർബോഹൈഡ്രേറ്റ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു. അതിനാൽ, പ്രമേഹരോഗികൾക്ക് ക്യാരറ്റ് നൽകാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.
6. ചർമ്മം തിളങ്ങാൻ സഹായിക്കുന്നു:
ക്യാരറ്റ് കഴിയ്ക്കുന്നതിലൂടെ മുഖം തിളങ്ങുമെന്നും ചർമ്മത്തിന് ആരോഗ്യം ലഭിക്കുമെന്നും ഡോക്ടർമാർ പറയുന്നു . വിറ്റാമിൻ ഇ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിന് യുവത്വം നിലനിർത്താൻ സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...