Benefits of Grapes: പ്രമേഹം മുതൽ ക്യാൻസർ വരെ..; പല രോഗങ്ങൾക്കും മുന്തിരി ഔഷധമാണ്!

Health benefits of Grapes: പോഷകങ്ങളുടെ കലവറയായ മുന്തിരിയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന് ഒരേ സമയം പല ഗുണങ്ങളാണ് ലഭിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 02:35 PM IST
  • പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുന്തിരി എന്നത് അധികമാളുകൾക്കും അറിയില്ല.
  • പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ മുന്തിരി കഴിക്കുന്നതിലൂടെ കഴിയുമെന്നാണ് പറയപ്പെടുന്നത്.
  • മുന്തിരിയിൽ കാണപ്പെടുന്ന ഏറ്റവും ശക്തമായ ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയ്ഡുകൾ.
Benefits of Grapes: പ്രമേഹം മുതൽ ക്യാൻസർ വരെ..; പല രോഗങ്ങൾക്കും മുന്തിരി ഔഷധമാണ്!

പഴവർഗങ്ങളിൽ മിക്കവരും ഇഷ്ടപ്പെടുന്ന ഒന്നാണ് മുന്തിരി. എല്ലാ പഴവർഗങ്ങൾക്കും അതിൻ്റേതായ പ്രത്യേകതകളുണ്ട്. അതുപോലെ തന്നെ മുന്തിരിക്കും നിരവധി ഗുണങ്ങളുണ്ട്. പോഷകങ്ങളാൽ സമ്പുഷ്ടമാണ് മുന്തിരി എന്നത് അധികമാളുകൾക്കും അറിയില്ലെന്നതാണ് യാഥാർത്ഥ്യം. 

പല രോഗങ്ങളിൽ നിന്നും ശരീരത്തെ സംരക്ഷിക്കാൻ മുന്തിരി കഴിക്കുന്നതിലൂടെ കഴിയുമെന്നാണ് പറയപ്പെടുന്നത്. പോഷകങ്ങളുടെ കലവറയായ മുന്തിരിയിൽ വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് ധാരാളം ഗുണങ്ങൾ നൽകുന്നു. വിറ്റാമിൻ എ, വിറ്റാമിൻ സി, വിറ്റാമിൻ ബി, പൊട്ടാസ്യം, കാൽസ്യം എന്നിവയും മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. മുന്തിരിയിൽ കാണപ്പെടുന്ന ഏറ്റവും ശക്തമായ ആന്റിഓക്‌സിഡന്റാണ് ഫ്ലേവനോയ്ഡുകൾ. അവ ശരീരത്തിന് വളരെ നല്ലതാണ്. 

ALSO READ: പ്രാതലിൽ ഈ 5 ഭക്ഷണങ്ങൾ ഉൾപ്പെടുത്തിയാൽ മെലിയുമെന്നത് സ്വപ്നത്തിൽ മാത്രം!

വെള്ളത്തിനൊപ്പം സിങ്ക്, ചെമ്പ്, ഇരുമ്പ് എന്നിവയും മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങൾ നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. പല രോഗങ്ങൾക്കുമുള്ള പ്രതിവിധി കൂടിയാണ് മുന്തിരി. അവ എന്തൊക്കെയാണെന്ന് നോക്കാം. 

പ്രമേഹം

പ്രമേഹമുള്ളവർക്ക് മുന്തിരി ധാരാളമായി കഴിക്കാം. ഇത് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ഒപ്പം അമിത വണ്ണത്തെ  കുറിച്ച് ആശങ്കയുള്ളവർക്ക് മുന്തിരി ധാരാളമായി കഴിക്കാം. കാരണം ഇതിൽ കലോറി വളരെ കുറവാണ്. എന്നാൽ പോഷകങ്ങൾ കൂടുതലായി അടങ്ങിയിട്ടുമുണ്ട്. കൂടാതെ വിശപ്പകറ്റുന്നതിൽ മുന്തിരി വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന നാരുകൾ ദീർഘനേരം വിശപ്പിനെ ചെറുക്കാനുള്ള ശക്തി നൽകും.

ക്യാൻസർ

ഇന്നത്തെ ജീവിതശൈലിയിൽ ഉണ്ടാകുന്ന മാറ്റങ്ങൾ ക്യാൻസർ വർധിപ്പിക്കുന്നു. മുന്തിരിയിലെ ലിമോണിന് ക്യാൻസർ വിരുദ്ധ ഗുണങ്ങൾ ഉള്ളതിനാൽ ഇത് ദിവസവും കഴിക്കുന്നത് ക്യാൻസറിനെ തടയാൻ സഹായിക്കും. 

കണ്ണിൻ്റെ പ്രശ്നങ്ങൾക്ക് പരിഹാരം

മുന്തിരിയിൽ വൈറ്റമിൻ എ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കണ്ണുകൾക്ക് വളരെ ഉപയോഗപ്രദമാണെന്ന് കണക്കാക്കപ്പെടുന്നു. കണ്ണിന് പ്രശ്‌നമുള്ളവർക്ക് ഉണക്കമുന്തിരി ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്. 

ആൻ്റിവൈറൽ ഗുണങ്ങൾ 

ചില ആളുകൾക്ക് സ്കിൻ അലർജിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ട്. മുന്തിരിക്ക് ധാരാളം ആൻ്റിവൈറൽ ഗുണങ്ങളുണ്ട്. ഇത് ചർമ്മത്തിലെ അലർജി ഒഴിവാക്കാൻ സഹായിക്കുന്നു. പോളിയോ, ഹെർപ്പസ് തുടങ്ങിയ വൈറസുകളെ ചെറുക്കാനും ഈ ആൻ്റിവൈറൽ ഗുണങ്ങൾ സഹായിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കുക)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News