വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ: ശീതകാലം എത്തി. അതോടൊപ്പം ജലദോഷം, പനി തുടങ്ങിയ രോഗങ്ങളും എത്തി. പ്രതിരോധശേഷി നിലനിർത്താനും മികച്ച ആരോഗ്യത്തോടെയിരിക്കാനും ഋതുക്കൾ മാറുന്നതിനനുസരിച്ച് നമ്മുടെ ഭക്ഷണക്രമവും മാറ്റാൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്നു. ശീതകാല ഭക്ഷണത്തിൽ എല്ലായ്പ്പോഴും പഴങ്ങൾ, പച്ചക്കറികൾ, സുഗന്ധ വ്യഞ്ജനങ്ങൾ എന്നിവ ഉൾപ്പെടുത്തണം. വെളുത്തുള്ളി അടുക്കളയിൽ വ്യാപകമായി ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളിൽ ഒന്നാണ്. വിറ്റാമിനുകൾ, ധാതുക്കൾ, കാത്സ്യം, ഇരുമ്പ് എന്നിവയാൽ സമ്പന്നമാണ് വെളുത്തുള്ളി.
വെളുത്തുള്ളിയുടെ ആരോഗ്യ ഗുണങ്ങൾ
1- ജലദോഷവും ചുമയും തടയാൻ വെളുത്തുള്ളി സഹായിക്കുന്നു
2- വെളുത്തുള്ളി ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു
3- വെളുത്തുള്ളി ശ്വാസകോശത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നു
4- ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ വെളുത്തുള്ളി സഹായിക്കുന്നു
5- വെളുത്തുള്ളി ഹൃദ്രോഗങ്ങൾ തടയാൻ സഹായിക്കുന്നു
6- വെളുത്തുള്ളി കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു
7- ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യം മെച്ചപ്പെടുത്താൻ വെളുത്തുള്ളി സഹായിക്കുന്നു
8- വെളുത്തുള്ളി ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാൻ സഹായിക്കുന്നു
വെളുത്തുള്ളി കഴിക്കുമ്പോൾ ജലദോഷത്തിനും പനിക്കും കാരണമാകുന്ന വൈറസുകളെ ചെറുക്കാനുള്ള വെളുത്ത രക്താണുക്കളുടെ കഴിവ് വർധിക്കുന്നു. വെളുത്തുള്ളി ജലദോഷം, പനി തുടങ്ങിയ രോഗങ്ങളെ ചെറുക്കുക മാത്രമല്ല, രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാനും സഹായിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...