പതിവായി പാചകത്തിന് ഉപയോഗിക്കുന്ന വസ്തുക്കളിൽ ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളിയില്‍ വിറ്റാമിന്‍ സി, കെ, പൊട്ടാസ്യം ഫോളേറ്റ്, സെലിനിയം, ഇരുമ്പ്, കാത്സ്യം, ഫോസ്ഫറസ്, കോപ്പര്‍ തുടങ്ങി നിരവധി ആന്‍റി ഓക്‌സിഡന്‍റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി കഴിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും.
എന്നാൽ, വെളുത്തുള്ളി എപ്പോൾ കഴിക്കുന്നതാണ് കൂടുതൽ ഗുണം ചെയ്യുന്നതെന്ന് അറിയാമോ? ഉച്ചഭക്ഷണത്തിന് മുമ്പ് മൂന്ന് അല്ലി വെളുത്തുള്ളി കഴിക്കുന്നത് ഗുണം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കാനും അണുബാധകളെ ചെറുക്കാനും സഹായിക്കും.
ALSO READ: പൈനാപ്പിൾ കഴിക്കാം... ദഹനത്തിന് മാത്രമല്ല, മറ്റ് നിരവധി ഗുണങ്ങളും
വയറിലെ കൊഴുപ്പ് കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് മികച്ചതാണ്. ഇത് വിശപ്പ് കുറയ്ക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിക്കും. ഇതുവഴി ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. രോഗപ്രതിരോധശേഷി വർധിപ്പിക്കാനും മൊത്തത്തിലുള്ള ആരോഗ്യം മികച്ചതാക്കാനും ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.
വെളുത്തുള്ളി കഴിക്കുന്നത് രക്തസമ്മർദ്ദവും കൊളസ്ട്രോളും കുറച്ച് ഹൃദയത്തിന്റെ ആരോഗ്യം മികച്ചതാക്കുകയും ഹൃദ്രോഗങ്ങളെ തടയുകയും ചെയ്യും. ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾക്കും വെളുത്തുള്ളി മികച്ചതാണ്. വെളുത്തുള്ളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ബാക്ടീരിയൽ ഘടകങ്ങൾ അണുബാധകളെ ചെറുക്കാൻ സഹായിക്കും.
ALSO READ: മധുരമൂറും ഗുണങ്ങളുണ്ട് മധുരക്കിഴങ്ങിന്; ശരീരഭാരം കുറയ്ക്കാൻ ഇതെങ്ങനെ സഹായിക്കും?
വെളുത്തുള്ളി കഴിക്കുന്നത് കരളിന്റെ ആരോഗ്യത്തിനും ഗുണം ചെയ്യും. ഇതിന്റെ ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ പേശീ വേദന കുറയ്ക്കാനും സന്ധിവാത ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തിനും ഇവ മികച്ചതാണ്. ആന്റി ഓക്സിഡന്റുകളാൽ സമ്പുഷ്ടമായതിനാൽ ഇവ ചർമ്മത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.