Herbal Weight Loss Drink: ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും

Fast Weight loss Drink: ഏലക്ക, ഉലുവ, ജീരകം എന്നിവ ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കുന്നത്. ഏലക്ക, ഉലുവ, ജീരകം ഇവയ്ക്ക് ധാരാളം ഔഷധ ഗുണങ്ങള്‍ ഉണ്ട്. ഇവ പതിവായി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിയ്ക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കും    

Written by - Zee Malayalam News Desk | Last Updated : Nov 28, 2022, 02:16 PM IST
  • ഒരു കപ്പ് വെള്ളത്തില്‍ ഒരു നുള്ള് ഉലുവ, ജീരകം, ഏലക്ക എന്നിവ കുതിർക്കുക. രാവിലെ ഈ വെള്ളം തിളപ്പിച്ച് അതിൽ അല്പം ശർക്കരയോ തേനോ ചേര്‍ത്ത് വെറും വയറ്റില്‍ കുടിയ്ക്കാം.
Herbal Weight Loss Drink: ഈ അത്ഭുത പാനീയം കുടിയ്ക്കൂ, 7 ദിവസത്തിനകം പൊണ്ണത്തടി താനേ കുറയും

Herbal Weight Loss Drink: അമിതവണ്ണം അല്ലെങ്കില്‍ പൊണ്ണത്തടി ഇന്ന് നിരവധി ആളുകള്‍  നേരിടുന്ന പ്രധാന പ്രശ്നമാണ്. അമിതമായ ശരീരഭാരം എന്നത് ഒട്ടുമിക്ക രോഗങ്ങളുടേയും അടിസ്ഥാന കാരണമായി വിലയിരുത്തപ്പെടുന്നു. നമുക്കറിയാം, ഒരു തവണ ശരീരഭാരം അമിതമായി വര്‍ദ്ധിച്ചു കഴിഞ്ഞാല്‍ പിന്നെ അത്  കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

ഇന്ന് ശരീരഭാരം കുറയ്ക്കാനായി ജിമ്മില്‍ ചേര്‍ന്ന് ശരിയായ രീതിയില്‍ വ്യായാമം ചെയ്യുക എന്നതാണ് ഒട്ടുമിക്കവരും സ്വീകരിക്കാറുള്ള നടപടി. എന്നാല്‍, അതിന് എല്ലാവര്‍ക്കും സാധിച്ചെന്നു വരില്ല. സമയമാണ് ഇക്കൂട്ടര്‍ നേരിടുന്ന പ്രധാന പ്രശ്നം. അതിനായി ഭക്ഷണരീതി ക്രമീകരിയ്ക്കുക എന്നതാണ് ഇവര്‍ ചെയ്യാറ്. 

Also Read:  Weight Loss in Winter: ശൈത്യകാലത്ത് ശരീരഭാരം കൂടാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

എന്നാല്‍,  ശരീരഭാരം കുറയ്ക്കാന്‍ ആയുര്‍വേദത്തില്‍ പല കാര്യങ്ങളും നിര്‍ദ്ദേശിക്കുന്നുണ്ട്.  ശരീരഭാരം കുറയ്ക്കാനായി അടുക്കളയില്‍ സുലഭമായി ലഭിക്കുന്ന ചില ഔഷധങ്ങള്‍ ചേര്‍ത്തൊരു പാനീയം തയ്യാറാക്കിയാലോ? വളരെ എളുപ്പത്തില്‍  എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ പാനീയം കുടിച്ചാല്‍, നിങ്ങള്‍ വിശ്വസിക്കില്ല, 7 ദിവസത്തിനകം മാറ്റങ്ങള്‍ ദൃശ്യമാകും.

Also Read:  Almond health benefits: ബദാം നിര്‍ബന്ധമായും കഴിക്കേണ്ടതിന്‍റെ കാരണങ്ങള്‍ അറിയാം

ഈ അത്ഭുത പാനീയം തയ്യാറാക്കാന്‍ ആവശ്യമായത് വെറും മൂന്ന് സാധനങ്ങള്‍ മാത്രമാണ്. ഏലക്ക, ഉലുവ, ജീരകം എന്നിവ ഉപയോഗിച്ചാണ് ഈ പാനീയം തയ്യാറാക്കുന്നത്. ഏലക്ക, ഉലുവ, ജീരകം എന്നിവയ്ക്ക് ധാരാളം ഔഷധ ഗുണങ്ങള്‍ ഉണ്ട്. ഇവ പതിവായി വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം കുടിയ്ക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരം ലഭിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.  

നമ്മുടെ അടുക്കള എന്നത്, സുഗന്ധവ്യഞ്ജനങ്ങളുടെ കലവറയാണ്. സാധാരണ എല്ലാ അടുക്കളയിലും ലഭിക്കുന്ന ഒന്നാണ് ഏലക്ക, ഉലുവ, ജീരകം എന്നീ മൂന്ന് സാധനങ്ങള്‍.  ഇവ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഈ പാനീയം ശരീരഭാരം കുറയ്ക്കാന്‍ ഏറെ സഹായകമാണ്.  

ഏലക്ക, ഉലുവ, ജീരകം  എന്നിവ ഉപയോഗിച്ച് ഈ അത്ഭുത പാനീയം എങ്ങിനെ തയ്യാറാക്കാം എന്ന് നോക്കാം

ഒരു  കപ്പ് വെള്ളത്തില്‍ ഒരു നുള്ള് ഉലുവ, ജീരകം, ഏലക്ക എന്നിവ കുതിർക്കുക. രാവിലെ ഈ വെള്ളം തിളപ്പിച്ച് അതിൽ അല്പം ശർക്കരയോ തേനോ ചേര്‍ത്ത് വെറും വയറ്റില്‍ കുടിയ്ക്കാം.  
 
ഏലക്ക, ഉലുവ, ജീരകം എന്നിവ ചേര്‍ത്ത് തയ്യാറാക്കുന്ന ഈ പാനീയം സ്ഥിരമായി കുടിച്ചാലുള്ള ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ശരീരഭാരം കുറയ്ക്കാം
അമിതവണ്ണമുള്ളവർക്ക് ഈ പാനീയം ഏറെ ഫലപ്രദമാണ് എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. മാത്രമല്ല, ഇതിലടങ്ങിയിരിക്കുന്ന ഔഷധഗുണങ്ങൾ ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാൻ സഹായിക്കുന്നു. ഈ പാനീയം നിങ്ങളുടെ ശരീരത്തില്‍ നിന്നും വേഗത്തിൽ കലോറി എരിയിച്ചു കളയാന്‍ സഹായിയ്ക്കുന്നു. ഒരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്. അതായത്,  ഈ പാനീയം ദിവസവും വെറും വയറ്റിൽ വേണം കഴിയ്ക്കേണ്ടത്.  

പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു :
ഏലക്ക, ഉലുവ, ജീരകം എന്നീ സുഗന്ധവ്യഞ്ജനങ്ങളിൽ ആൻറി-ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ കൊണ്ടുണ്ടാക്കുന്ന പാനീയം ദിവസവും കുടിച്ചാൽ.. പ്രതിരോധശേഷി വർദ്ധിക്കുകയും ആരോഗ്യപ്രശ്നങ്ങൾ മാറുകയും ചെയ്യും. ഈ ഔഷധ പാനീയം കുടിക്കുന്നതിലൂടെ ജലദോഷം, ചുമ, വൈറൽ പനി തുടങ്ങിയ പ്രശ്‌നങ്ങളും മാറും.

ദഹനം മെച്ചപ്പെടുത്തുന്നു 
ജീരകം ദഹനശക്തി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മാത്രമല്ല, ഗ്യാസ്, ദഹനക്കേട്, മലബന്ധം, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾ ഇല്ലാതാക്കാൻ ഇതിന്‍റെ  ഔഷധഗുണങ്ങൾ സഹായിക്കുന്നു. ഇതുകൊണ്ടുതന്നെ ചെറിയ ചെറിയ ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ ളുപ്പത്തിൽ മാറും.

വീക്കം, ശരീര വേദന എന്നിവയിൽ നിന്ന് ആശ്വാസം
ഈ പാനീയം  ശരീരത്തിലുണ്ടാകുന്ന വീക്കം, വേദന എന്നിവയിൽ നിന്ന് എളുപ്പത്തിൽ ആശ്വാസം നൽകുന്നു. മാത്രമല്ല, നിങ്ങൾ ദിവസവും ഈ പാനീയം കുടിയ്ക്കിന്നതുവഴി സന്ധികൾ, പേശി വേദന, വീക്കം എന്നിവയിൽ നിന്ന് നിങ്ങൾക്ക് എളുപ്പത്തിൽ ആശ്വാസം ലഭിക്കും.

(ശ്രദ്ധിക്കുക: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങൾ, പൊതുവായ വിവരങ്ങൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതാണ്. അത് എടുക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. ZEE NEWS അത് പരിശോധിച്ചിട്ടില്ല.)
 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News