Bread Side Effects: വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

Bread Side Effects:  ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുക മാത്രമല്ല ഇത് വിശപ്പ്‌ വര്‍ദ്ധിപ്പിക്കുകയും  അമിതമായി ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.   

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 07:26 PM IST
  • ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുക മാത്രമല്ല ഇത് വിശപ്പ്‌ വര്‍ദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.
Bread Side Effects: വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ

Bread Side Effects: ബ്രഡ് കൊണ്ട് എളുപ്പത്തില്‍ തയ്യാറാക്കാവുന്ന വിഭവങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉപ്പെടുത്തുന്നവര്‍ ഇന്ന് ഏറെയാണ്‌. ബ്രഡ് ബട്ടര്‍, ബ്രഡ് സാന്‍ഡ്വിച്ച്, ബ്രഡ് പക്കോഡ, ബ്രഡ് ഓംലറ്റ് അങ്ങിനെ എളുപ്പ വഴിയില്‍ തയ്യാറാക്കാന്‍ സാധിക്കുന്ന നിരവധി വിഭവങ്ങള്‍ ഉണ്ട്.   

ബ്രഡ് ഒരു നല്ല ഊർജ്ജ സ്രോതസ്സാണ്. കൂടാതെ, ഇതില്‍ കാർബോഹൈഡ്രേറ്റ്സ് ധാരാളം അടങ്ങിയിട്ടുണ്ട്. എന്നിരുന്നാലും, ബ്രെഡിൽ ഉയർന്ന കലോറിയും പോഷകങ്ങൾ കുറവും ആണെന്ന കാര്യം വിസ്മരിക്കരുത്. ഈ അവസരത്തില്‍ ഒരു ചോദ്യം ഉയരാം, അമിതമായി ബ്രെഡ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിന് ദോഷം ചെയ്യുമോ? കൂടാതെ,  വെറുംവയറ്റിൽ  ബ്രഡ് കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമോ എന്നതാണ്. 

Also Read:  H3N2 Virus Outbreak: എച്ച്3എൻ2 ഇൻഫ്ലുവൻസ, കുട്ടികളെ എങ്ങിനെ സംരക്ഷിക്കാം?   

 ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത് വിശപ്പ്‌ വര്‍ദ്ധിപ്പിക്കുകയും ഇത് നിങ്ങളെ അമിതമായി ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.   

വെറുംവയറ്റിൽ ബ്രഡ് കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങിനെ ദോഷകരം?  

ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത്  വിശപ്പ് വർദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്നു. കൂടാതെ, നിങ്ങൾ കഴിക്കുന്ന ബ്രെഡ് ഏതു തരമാണ് എന്നതും പരിശോധിക്കേണ്ടതുണ്ട്. വൈറ്റ് ബ്രെഡിൽ കാർബോഹൈഡ്രേറ്റ് കൂടുതലാണ് ഒപ്പം, വൈറ്റ് ബ്രഡിന്‍റെ ഗ്ലൈസെമിക് ഇൻഡക്‌സ്  (glycemic index - GI)ഉയർന്നതുമാണ്. ഇത് നിങ്ങളുടെ വിശപ്പ്‌ വര്‍ദ്ധിപ്പിക്കുകയും അമിതമായി ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത് ക്രമേണ പൊണ്ണത്തടിയിലേയ്ക്കും നയിക്കും.   

അമിതമായി ബ്രഡ് കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതിന് കാരണമാകാം. വെറും വയറ്റിൽ ബ്രഡ് കഴിക്കുന്നത് ഒരാളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കും. ഇത് ക്രമേണ ടൈപ്പ് 2 പ്രമേഹത്തിന് വഴിതെളിക്കും.

ബ്രെഡിൽ അടങ്ങിയിരിക്കുന്ന  സിമ്പിള്‍ കാർബോഹൈഡ്രേറ്റ് മലബന്ധത്തിന് കാരണമാകുകയും ഇത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി തെളിയ്ക്കുകയും ചെയ്യും. അതിനാല്‍, രാവിലെ ബ്രഡ് കഴിക്കുന്നത് ഒഴിവാക്കുക. ആദ്യം ലഘുവായി എന്തെങ്കിലും കഴിക്കുക, അതിനുശേഷം. ബ്രഡ് കഴിയ്ക്കാം.  

വയറ്റില്‍ അസ്വസ്ഥത ഉളവാക്കുന്നു. രാവിലെ വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കുന്നത്  വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കാം. വൈറ്റ് ബ്രഡിൽ ഉയർന്ന അളവിൽ സോഡിയം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങൾക്ക് അസ്വസ്ഥത ഉണ്ടാക്കുന്നു. അതിനാല്‍ ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച് വെറും വയറ്റില്‍ ബ്രഡ് കഴിയ്ക്കാതിരിയ്ക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News