Curd: ശരീരഭാരം കുറയ്ക്കാണോ? ദിവസവും വൈകുന്നേരം തൈര് കഴിക്കാം

Curd Benefits: ദഹനം വേഗത്തിലാക്കാനും മെറ്റബോളിസം വർധിപ്പിക്കാനും തൈര് സഹായിക്കും. 

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 01:44 PM IST
  • തൈര് ദഹനം മെച്ചപ്പെടുത്താനും ഭക്ഷണം ദഹിപ്പിക്കാനും സഹായിക്കുന്നു.
  • തൈര് മെറ്റബോളിസം വേഗത്തിലാക്കാനും സഹായിക്കുന്നു.
  • തൈര് കഴിക്കുന്നത് ആരോ​ഗ്യപരമായി വളരെ നല്ലതാണ്.
Curd: ശരീരഭാരം കുറയ്ക്കാണോ? ദിവസവും വൈകുന്നേരം തൈര് കഴിക്കാം

തൈര് കൂട്ടിയുള്ള ഊണ് മലയാളികൾക്ക് എന്നും പ്രിയങ്കരമാണ്. പ്രോട്ടീൻ, കാൽസ്യം, ഫോളിക് ആസിഡ്, ഇരുമ്പ്, ബി വിറ്റാമിനുകൾ എന്നിവ തൈരിൽ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും തൈര് കഴിക്കുന്നത് വയറിന് യാതൊരു വിധത്തിലുമുള്ള പ്രശ്‌നങ്ങളുണ്ടാക്കില്ല. വൈകുന്നേരം തൈര് കഴിക്കുന്നത് ശരീരത്തിന് ​ഗുണം ചെയ്യും. വൈകുന്നേരം തൈര് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 

വയറിന് ആരോഗ്യം നൽകും

തൈര് ദഹനം മെച്ചപ്പെടുത്താനും ഭക്ഷണം ദഹിപ്പിക്കാനും സഹായിക്കുന്നു. അതിനാൽ വൈകുന്നേരം തൈര് കഴിച്ചാൽ വയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടാകില്ല. രാവിലെ മുതൽ കഴിച്ച ഭക്ഷണം വേ​ഗത്തിൽ ദഹിപ്പിക്കാൻ തൈരിന് കഴിയും. അതുകൊണ്ടാണ് വൈകുന്നേരം തൈര് കഴിക്കണം എന്ന് പറയുന്നത്.

ALSO READ: ചായയ്ക്ക് മുമ്പോ ശേഷമോ ഇവ കഴിക്കരുത്; നല്ല പണി കിട്ടും!

ശരീരഭാരം കുറയുന്നു

തൈരിൽ കലോറി കുറവായതിനാൽ അത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും മെറ്റബോളിസം വേഗത്തിലാക്കാനും സഹായിക്കുന്നു. നേരെമറിച്ച്, നിങ്ങൾ ദിവസവും തൈര് കഴിക്കുകയാണെങ്കിൽ അത് ശരീരഭാരം നിയന്ത്രണത്തിലാക്കാൻ സഹായിക്കും.

എല്ലുകളെ ബലപ്പെടുത്തും 

തൈര് കഴിക്കുന്നത് ആരോ​ഗ്യപരമായി വളരെ നല്ലതാണ്. കാരണം തൈരിൽ കാൽസ്യവും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ എല്ലുകൾ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിൽ ദിവസവും തൈര് കഴിച്ചാൽ ശരീരത്തിലെ എല്ലുകൾക്ക് ബലം ലഭിക്കും.

പ്രതിരോധശേഷി വ‍‍ർധിപ്പിക്കും

നിങ്ങൾക്ക് ഇടയ്ക്കിടെ ജലദോഷം ഉണ്ടെങ്കിൽ നിങ്ങളുടെ പ്രതിരോധശേഷി ദുർബലമാണ് എന്നാണ് അർത്ഥം. അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ദിവസവും തൈര് കഴിച്ചാൽ അത് നിങ്ങളുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തും.

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളും പൊതുവായ വിവരങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്. അത് സ്വീകരിക്കുന്നതിന് മുമ്പ് വൈദ്യോപദേശം സ്വീകരിക്കണം. Zee News അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News