മഞ്ഞ് കാലത്ത് തണുപ്പിൽ നിന്ന് രക്ഷപെടാൻ ഒരുപ്പാട് വ്യായാമം ചെയ്യുന്നതും, മദ്യം ഒരുപാട് കഴിക്കുന്നതും ഹൃദ്രോഗത്തിന് (Heart Disease) കാരണമാകുമെന്ന് പുതിയ പഠനം. ആൽക്കഹോളിന്റെ വിഷാംശം ഹൃദയത്തിന്റെ പേശികളെ ബാധിക്കും, അത് കാരണം ഹൃദയത്തിന് ശരിയായ രീതിയിൽ രക്തം പമ്പ് ചെയ്യാൻ കഴിയാതെ വരും.
ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് വിദഗ്‌ധർ പറഞ്ഞു. സമീകൃതാഹാരം കഴിക്കുക, സമ്മർദ്ദം ഒഴിവാക്കുക, പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കുക, അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ്, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ അളവ് പതിവായി നിരീക്ഷിക്കുക എന്നിവ ചെയ്യുന്നതിലൂടെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കാമെന്ന് വിദഗ്‌ധർ പറഞ്ഞു.
ALSO READ: Nutrition Benefits of Sesame Seeds: വലിപ്പത്തില്‍ ചെറുതെങ്കിലും ഗുണങ്ങളില്‍ മുമ്പന്‍ എള്ള്
ആൽക്കഹോളിക് കാർഡിയോമയോപ്പതി അല്ലെങ്കിൽ എസിഎം സ്ഥിരമായിയുള്ള മദ്യപാനം മൂലം ഉണ്ടാകുന്ന ഒരു രോഗാവസ്ഥയാണ് . ചികിത്സിക്കാതിരുന്നാൽ ഇത് ജീവഹാനിക്ക് വരെ കാരണമാകാൻ സാധ്യതയുണ്ട്, ഇത് ഹൃദയ സ്‌തംഭനത്തിന് വരെ കാരണമായേക്കും.
അമിതമായ മദ്യപാനം ഹൈപ്പർടെൻഷൻ സാധ്യത വർദ്ധിപ്പിക്കുന്നു. ഉയർന്ന പ്രമേഹം ആളുകൾ രക്തക്കുഴലുകൾക്ക് കേടുപാടുകൾ വരുത്തും. രക്ത ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് രക്തപ്രവാഹത്തിന് തടസമായി മാറും. പ്രമേഹം ഉയർന്ന രക്തസമ്മർദ്ദത്തിനും ഉയർന്ന കൊളസ്ട്രോളിനും കാരണമാകും.
ALSO READ: Turmeric Milk ഉണ്ടാക്കുമ്പോള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷം
ഉയർന്ന രക്തസമ്മർദ്ദം ഹൃദയപേശികളെ കട്ടിയാക്കുകയും തുടർന്ന് ഹൃദയാഘാതം ഉണ്ടാകുകയും ചെയ്യും. പുകവലി നിങ്ങളുടെ രക്തക്കുഴലുകൾ കട്ടിയാകുകയും ഹൃദയാഘാതത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. പിരിമുറുക്കം ഹൃദയപേശികളിലേക്കുള്ള രക്തയോട്ടം പോലെയുള്ള ഹൃദയപ്രശ്നങ്ങൾക്ക് കാരണമാകും, ഇത് പിന്നീടുള്ള ജീവിതത്തിൽ സ്ട്രോക്ക് ഉണ്ടാകാൻ കാരണമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...