Uric Acid: മാമ്പഴം യൂറിക് ആസിഡ് വർധിപ്പിക്കുമോ? വാസ്തവം അറിയാം

Uric acid increasing foods: അധികമായി ഉണ്ടാകുന്ന യൂറിക് ആസിഡ് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞു കൂടാം. ഇത് കഠിനമായ വേദനയും നീർക്കെട്ടും ഉണ്ടാക്കും.

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 07:28 PM IST
  • ശരീരത്തിൽ യൂറിക് ആസിഡ് വർധിക്കുന്നത് തടയാൻ പ്യൂരിന്റെ അളവ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും
  • മാമ്പഴത്തിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ടെങ്കിലും ഇവയുടെ അളവ് വളരെ കുറവാണ്
Uric Acid: മാമ്പഴം യൂറിക് ആസിഡ് വർധിപ്പിക്കുമോ? വാസ്തവം അറിയാം

ശരീരത്തിൽ പ്യൂരിനുകൾ വിഘടിച്ചാണ് യൂറിക് ആസിഡ് ഉണ്ടാകുന്നത്. ഇത് സാധാരണയായി മൂത്രത്തിലൂടെ ശരീരത്തിൽ നിന്ന് പുറത്ത് പോകും. എന്നാൽ, ഇത് അമിതമായി ശരീരത്തിൽ അടിഞ്ഞുകൂടുമ്പോൾ വിവിധ ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടാകും. ഇത് ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ക്രിസ്റ്റലുകളായി അടിഞ്ഞുകൂടും.

അധികമായി ഉണ്ടാകുന്ന യൂറിക് ആസിഡ് ക്രിസ്റ്റലുകളായി കാലിന്റെ പെരുവിരലിലെ സന്ധികളിൽ അടിഞ്ഞു കൂടാം. ഇത് കഠിനമായ വേദനയും നീർക്കെട്ടും ഉണ്ടാക്കും. യൂറിക് ആസിഡ് വളരെ കൂടുതലായാൽ ഇത് വൃക്കയിലെ കല്ല്, വൃക്കയുടെ പ്രവർത്തനം നിലയ്ക്കൽ തുടങ്ങിയ അവസ്ഥകളിലേക്ക് നയിക്കാം.

ALSO READ: മുടി കൊഴിച്ചിൽ നിൽക്കുന്നില്ലേ? ഈ തെറ്റുകൾ ആവർത്തിക്കാതിരിക്കൂ

ശരീരത്തിൽ യൂറിക് ആസിഡ് വർധിക്കുന്നത് തടയാൻ പ്യൂരിന്റെ അളവ് കുറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നത് ​ഗുണം ചെയ്യും. മാമ്പഴം കഴിച്ചാൽ ശരീരത്തിൽ യൂറിക് ആസിഡ് വർധിക്കുമോയെന്ന് പലർക്കും സംശയമുണ്ടാകാം. എന്നാൽ, മാമ്പഴത്തിൽ പ്യൂരിനുകൾ അടങ്ങിയിട്ടുണ്ടെങ്കിലും ഇവയുടെ അളവ് വളരെ കുറവാണ്.

അതിനാൽ, മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് ദോഷം ചെയ്യില്ല. എന്നാൽ, മാമ്പഴത്തിൽ ഫ്രക്ടോസും അടങ്ങിയിട്ടുണ്ട്. ശരീരത്തിൽ ഫ്രക്ടോസിന്റെ അളവ് കൂടുന്നതും യൂറിക് ആസിഡിന്റെ അളവ് വർധിക്കാൻ കാരണമാകും. എന്നാൽ, മാമ്പഴം മിതമായ അളവിൽ കഴിച്ചാൽ ഫ്രക്ടോസോ യൂറിക് ആസിഡോ വർധിക്കില്ല.

ALSO READ: അവോക്കാഡോ പോഷക സമ്പുഷ്ടം; ശരീരത്തിന് നൽകുന്നത് നിരവധി ​ഗുണങ്ങൾ

മാമ്പഴം അമിതമായി കഴിക്കാതിരുന്നാൽ ദോഷം ചെയ്യില്ല. കാൽ പാദത്തിൽ വേദന, സന്ധികളിൽ വീക്കവും വേദനയും, മരവിപ്പ് എന്നിവയാണ് യൂറിക് ആസിഡ് വർധിക്കുന്നതിന്റെ ലക്ഷണങ്ങൾ. ഇത് ​ഗുരുതരമായ വൃക്കരോ​ഗങ്ങളിലേക്കും നയിക്കും. അതിനാൽ ശരീരത്തിൽ യൂറിക് ആസിഡിന്റെ അളവ് വർധിക്കാതിരിക്കാൻ ശ്രദ്ധിക്കണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News