ഇന്ന് പലരും അനുഭവിക്കുന്ന പ്രശ്നങ്ങളിലൊന്നാണ് യുറിക് ആസിഡ്. രക്തത്തിൽ യൂറിക് ആസിഡ് വർദ്ധിക്കുമ്പോൾ സന്ധി വേദനയും നീരും ഉൾപ്പെടെയുള്ള പ്രശ്നങ്ങളുണ്ടാകുന്നു. യൂറിക് ആസിഡ് കുറയ്ക്കാൻ ആയുർവേദ മരുന്നുകൾ തേടുന്നവരാണ് അധികവും. ആയുർവേദത്തിൽ, മൂന്ന് ദോഷങ്ങൾ (വാതം, പിത്തം, കഫം) മനസ്സിലാക്കിയാണ് രോഗങ്ങളെ ചികിത്സിക്കുന്നത്.
ആയുർവേത്തിൽ വാതദോഷം എന്നാണ് സന്ധിവാതം അറിയപ്പെടുന്നത്. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്ന അഞ്ച് ആയുർവേദ മരുന്നുകളെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.
ALSO READ: നിങ്ങൾ നഖം കടിക്കാറുണ്ടോ? എങ്കിൽ ഈ ആരോഗ്യ പ്രശ്നങ്ങൾ ഉറപ്പ്
ത്രിഫലയുടെ ഗുണങ്ങൾ
ശരീരത്തിലെ മൂന്ന് ദോഷങ്ങളെ സന്തുലിതമാക്കുന്ന വിഭിതകി, അമലാക്കി, ഹരിതകി എന്നീ മൂന്ന് പഴങ്ങളിൽ നിന്ന് ഉണ്ടാക്കുന്ന ഒരു ആയുർവേദ മരുന്നാണ് ത്രിഫല. ഉയർന്ന യൂറിക് ആസിഡ് മൂലമുണ്ടാകുന്ന സന്ധികളുടെ വീക്കവും വേദനയും കുറയ്ക്കുന്ന ഗുണങ്ങൾ ത്രിഫലയ്ക്ക് ഉണ്ട്. ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ത്രിഫല പ്രയോജനപ്രദമാണ്.
ഗിലോയിയുടെ ഗുണങ്ങൾ
ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ഗിലോയിയുടെ തണ്ടിൽ നിന്നുള്ള ജ്യൂസ് വളരെ ഫലപ്രദമാണെന്ന് 2017 ലെ ഒരു പഠനം കണ്ടെത്തിയിരുന്നു. ഇത് ആൻറി-ഇൻഫ്ലമേറ്ററി, ആൻറി-പെയിൻ എന്നിവയും കൂടിയാണ്. ഗിലോയ് പതിവായി കഴിക്കുന്നത് സന്ധിവാതവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നു.
വേപ്പിന്റെ ഗുണങ്ങൾ
വേപ്പ് ഒരു ആയുർവേദ മരുന്നാണ്, ഇത് ആയുർവേദത്തിൽ വീക്കം കുറയ്ക്കാനും സന്ധിവാത വേദന ശമിപ്പിക്കാനും ഉപയോഗിക്കുന്നു. വേപ്പില അരച്ച് സന്ധികളിൽ പുരട്ടുന്നത് സന്ധിവാതത്തിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കുകയും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുകയും ചെയ്യുന്നു.
കയ്പക്കയുടെ ഗുണങ്ങൾ
ആയുർവേദത്തിൽ, സന്ധിവാതം പോലുള്ള രോഗങ്ങളുടെ ചികിത്സയിൽ കയ്പയ്ക്ക കഴിക്കുന്നത് നല്ലതാണ്. ഇത് സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നു. ആയുർവേദം അനുസരിച്ച് കയ്പക്ക കഴിക്കുന്നത് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കുന്നു. എന്നാൽ, ഇതുവരെ ഇതിന് ശാസ്ത്രീയ തെളിവുകളൊന്നും ലഭിച്ചിട്ടില്ല.
മഞ്ഞളിന്റെ ഗുണങ്ങൾ
ആയുർവേദത്തിൽ പ്രധാനപ്പെട്ട ഒന്നാണ് മഞ്ഞൾ. ആയുർവേദത്തിൽ മഞ്ഞൾ ഒരു ഔഷധമായി കണക്കാക്കപ്പെടുന്നു. അതിൽ അടങ്ങിയിരിക്കുന്ന 'കുർകുമിൻ' എന്ന ഔഷധ മൂലകം സന്ധിവാതത്തിനും മറ്റ് സന്ധിവാത രോഗങ്ങൾക്കും ഗുണം ചെയ്യും. യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ ഇത് വളരെ ഫലപ്രദമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...