Immunity Boosters : പ്രതിരോധശേഷി വർധിപ്പിക്കാം; ചേർക്കൂ ഇവ മൂന്നും നിങ്ങളുടെ ഭക്ഷണത്തിൽ

Immunity Boosters Food Items : ഏറ്റവുമധികം പേരും ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രശ്നമാണ് രോ പ്രതിരോധശേഷിക്കുറവ്

Written by - Zee Malayalam News Desk | Last Updated : Jul 16, 2023, 11:12 PM IST
  • നമ്മുടെ ദൈനം​ദിന ശീലങ്ങളുടെ പ്രശ്നങ്ങളുമാണ് ഇതിന് കാരണമാവുന്നത്. ഭക്ഷണത്തിലടക്കം ചില ക്രമീകരണങ്ങൾ വരുത്തിയാൽ ഇൗ പ്രശനങ്ങളൊക്കെ നിങ്ങൾക്ക് മാറ്റാം
  • അതിനായി ദിവസവും കഴിക്കാവുന്ന ചിലതിനെ പറ്റിയാണ് ഇനി പറയുന്നത്.
Immunity Boosters : പ്രതിരോധശേഷി വർധിപ്പിക്കാം; ചേർക്കൂ ഇവ മൂന്നും നിങ്ങളുടെ ഭക്ഷണത്തിൽ

അസുഖം മാറാറാതിരിക്കുക എന്നത് എല്ലാവരെയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്.ഒപ്പം തന്നെ തുടർച്ചയായി ഉണ്ടാവുന്ന തുമ്മൽ,ജലദോഷം തുടങ്ങി അസുഖങ്ങൾ പലതാണ്. ജീവിത ശൈലിയിലുണ്ടാവുന്ന മാറ്റങ്ങളും. നമ്മുടെ ദൈനം​ദിന ശീലങ്ങളുടെ പ്രശ്നങ്ങളുമാണ് ഇതിന് കാരണമാവുന്നത്. ഭക്ഷണത്തിലടക്കം ചില ക്രമീകരണങ്ങൾ വരുത്തിയാൽ ഇൗ  പ്രശനങ്ങളൊക്കെ നിങ്ങൾക്ക് മാറ്റാം അതിനായി ദിവസവും കഴിക്കാവുന്ന ചിലതിനെ പറ്റിയാണ് ഇനി പറയുന്നത്.

നെല്ലിക്ക 

വിറ്റാമിൻ സി എന്നൊരു വൈറ്റമിൻ തേടി ഒരിടത്തും അലയേണ്ട. ദിവസവും ഒരുനെല്ലിക്ക കഴിക്കാൻ പറ്റുമോ? അതാണ് ഏറ്റവും ഉത്തമം. നെല്ലിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് വൻകുടലിനെ ശുദ്ധീകരിക്കാൻ സഹായിക്കുന്നു, ശരീരത്തിൽ നിന്ന് അധിക വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു മുടി സംബന്ധമായ പ്രശ്നങ്ങൾക്കും നെല്ലിക്ക തന്നെ ബെസ്റ്റ്.

മഞ്ഞൾ

മഞ്ഞളിൽ അടങ്ങിയിട്ടുള്ള കുർക്കുമിൺ എന്ന പദാർഥത്തിന് കാൻസറിനെ പ്രതിരോധിക്കാൺ കഴിവുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട് ഇരുമ്ബിന്റെ ഏറ്റവും സമ്ബന്നമായ ഭക്ഷണ സ്രോതസ്സുകളിൽ ഒന്നാണ് മഞ്ഞൾ. ആന്റി ഓക്‌സിഡന്റ്, ആന്റി-ഇൻഫ്‌ലമേറ്ററി, ആന്റി ബാക്ടീരിയൽ സവിശേഷതകളും, മുറിവ് ഉണക്കുന്ന ഫലങ്ങളും ഉണ്ട്. മഞ്ഞൾ ദഹനത്തെ സഹായിക്കുന്നു.

നെയ്യ്

സൂപ്പർ ഫുഡ് എന്ന് വേണമെങ്കിലും നമുക്ക് നെയ്യിനെ പറയാവുന്നതാണ്. വിറ്റമിനും മിനറൽസും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നു. മാത്രമല്ല മഞ്ഞു കാലത്ത് ചർമ്മത്തിനുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും നെയ്യ് ഉത്തമമാണ്. മഞ്ഞു കാലത്താണ് നെയ്യ് കഴിക്കേണ്ടത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News