Anti dengue drug: ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്ന് അഞ്ച് വർഷത്തിനുള്ളിൽ

സർക്കാരും സർക്കാരിതര സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണം നടത്തി ഡെങ്കിപ്പനിക്ക് ഫലപ്രദവും സുരക്ഷിതവും വിലകുറഞ്ഞതുമായ മരുന്ന് വികസിപ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഉദ്യോ​ഗസ്ഥൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്.   

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 01:50 PM IST
  • കണക്കുകൾ പ്രകാരം നൂറോളം രാജ്യങ്ങളിലായി പ്രതിവർഷം 39 കോടി പേർക്ക് ഡെങ്കിപ്പനി ബാധിക്കുന്നുണ്ട്.
  • ഇതിൽ 70 ശതമാനവും ഏഷ്യയിലാണ്.
  • 2021ൽ ഇന്ത്യയിൽ 164,103 ഡെങ്കിപ്പനി കേസുകളുണ്ടായപ്പോൾ 2019ൽ 205,243 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
Anti dengue drug: ഡെങ്കിപ്പനിക്കുള്ള പ്രതിരോധ മരുന്ന് അഞ്ച് വർഷത്തിനുള്ളിൽ

കോവിഡ് മഹാമാരി വന്നതോടെ സർക്കാരുകൾ എല്ലാം തന്നെ ആരോ​ഗ്യകാര്യങ്ങൾക്ക് കൂടുതൽ മുൻ​ഗണന നൽകാൻ തുടങ്ങി. ആരോ​ഗ്യത്തെ ​ഗൗരവത്തോടെ കാണാനും തുടങ്ങി. ഡെങ്കിപ്പനിയുടെ ചികിത്സയ്ക്കും കൂടുതൽ പരി​ഗണന നൽകുകയാണ് സർക്കാർ. ഇന്ത്യയിൽ ഓരോ വർഷവും ആയിരക്കണക്കിന് ആളുകൾക്കാണ് ഡെങ്കിപ്പനി ബാധിക്കുന്നത്. കൊതുകുകളിലൂടെ പകരുന്ന ഈ രോ​ഗത്തിന് നിലവിൽ ചികിത്സയില്ല.

ഡെങ്കിപ്പനി ചികിത്സയ്ക്കായി ബയോടെക്‌നോളജി വകുപ്പിന്റെ THSTI (ട്രാൻസിഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട്) DNDI (Drugs for Neglected Diseases initiative) India Foundation-മായി കൈകോർത്തിരിക്കുകയാണ്. ഈ കരാർ പ്രകാരം അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഡെങ്കിപ്പനിക്കുള്ള ഫലപ്രദമായ മരുന്ന് വികസിപ്പിക്കും. 

സർക്കാരും സർക്കാരിതര സ്ഥാപനങ്ങളും സംയുക്തമായി ഗവേഷണം നടത്തി ഡെങ്കിപ്പനിക്ക് ഫലപ്രദവും സുരക്ഷിതവും വിലകുറഞ്ഞതുമായ മരുന്ന് വികസിപ്പിക്കും. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഉദ്യോ​ഗസ്ഥൻ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട്. 

കണക്കുകൾ പ്രകാരം നൂറോളം രാജ്യങ്ങളിലായി പ്രതിവർഷം 39 കോടി പേർക്ക് ഡെങ്കിപ്പനി ബാധിക്കുന്നുണ്ട്. ഇതിൽ 70 ശതമാനവും ഏഷ്യയിലാണ്. 2021ൽ ഇന്ത്യയിൽ 164,103 ഡെങ്കിപ്പനി കേസുകളുണ്ടായപ്പോൾ 2019ൽ 205,243 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്.

നിലവിൽ ഡെങ്കിപ്പനിക്ക് ആൻറിവൈറൽ മരുന്ന് ഇല്ലെന്ന് ടിഎച്ച്എസ്ടിഐ എക്സിക്യൂട്ടീവ് ഡയറക്ടർ പ്രമോദ് കുമാർ ഗാർഗ് പറഞ്ഞു. ഈ സാഹചര്യത്തിൽ വാക്സിൻ ഉപയോഗവും പരിമിതമാണ്. ഡെങ്കിപ്പനി ചികിത്സയ്ക്കായി ഗവേഷണം നടക്കുന്നുണ്ടെങ്കിലും ഫലപ്രദമായ ഒരു പരിഹാരമുണ്ടാക്കാൻ സാധിച്ചിട്ടില്ല. ഡിഎൻഡിഐ ഇന്ത്യ ഫൗണ്ടേഷനുമായുള്ള പങ്കാളിത്തം ഇതിലേക്കുള്ള സുപ്രധാന ചുവടുവയ്പാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ അവർക്ക് ഫലപ്രദമായ ഔഷധം വികസിപ്പിക്കാൻ കഴിയും.

എങ്ങനെ ഗവേഷണം നടത്തും

ഡെങ്കിപ്പനി ചികിത്സയ്ക്കായി പ്രീ-ക്ലിനിക്കൽ പഠനങ്ങൾ നടത്തും.

മുമ്പ് തയ്യാറാക്കിയ മരുന്നുകൾ ഡെങ്കിപ്പനിക്ക് എത്രത്തോളം ഫലപ്രദമാണെന്ന് പരിശോധിക്കാൻ ഉപയോഗിക്കും

ഇതോടൊപ്പം താങ്ങാനാവുന്നതും പ്രാപ്യവുമായ ചികിത്സയുടെ പുതിയ രീതികളും കണ്ടെത്തും.

രണ്ട് മരുന്നുകളുടെ സംയോജനവും ക്ലിനിക്കൽ പരീക്ഷണങ്ങളിൽ പരീക്ഷിക്കും.

ഈ മരുന്നുകൾ രോഗത്തിന്റെ വിവിധ ഘട്ടങ്ങളിൽ പരീക്ഷിക്കും.

ഡെങ്കിപ്പനി ലക്ഷണങ്ങൾ

ഇന്ത്യയിൽ മഴക്കാലത്താണ് ഡെങ്കിപ്പനി അതിവേഗം പടരുന്നത്. പനി, അസ്വസ്ഥത, ഛർദ്ദി, കഠിനമായ ശരീര വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News