Dengue Cases On Rise: ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; താപനിലയിലെ വർധനവ് ഡെങ്കി വ്യാപനത്തിന് കാരണമാകുമോ?

Dengue Fever: ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന ഉത്തരാഖണ്ഡിൽ ഡെങ്കിപ്പനി കേസുകൾ ഇതുവരെ 500 കടന്നു. കൊൽക്കത്തയിലും മുംബൈയിലും ഡെങ്കിപ്പനി ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Aug 26, 2023, 10:03 AM IST
  • വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ, ഉയർന്ന താപനില ഡെങ്കിപ്പനി കൂടുതൽ വർധിക്കുന്നതിന് കാരണമാകുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു
  • വർദ്ധിച്ചുവരുന്ന താപനില കാരണം ഡെങ്കി വൈറസ് കൂടുതൽ മാരകമാകാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്
Dengue Cases On Rise: ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു; താപനിലയിലെ വർധനവ് ഡെങ്കി വ്യാപനത്തിന് കാരണമാകുമോ?

രാജ്യത്ത് ഡെങ്കിപ്പനി കേസുകളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്ന ഉത്തരാഖണ്ഡിൽ ഡെങ്കിപ്പനി കേസുകൾ ഇതുവരെ 500 കടന്നു. കൊൽക്കത്തയിലും മുംബൈയിലും ഡെങ്കിപ്പനി ബാധിച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആരോ​ഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.

വർദ്ധിച്ചുവരുന്ന കേസുകൾക്കിടയിൽ, ഉയർന്ന താപനില ഡെങ്കിപ്പനി കൂടുതൽ വർധിക്കുന്നതിന് കാരണമാകുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. വർദ്ധിച്ചുവരുന്ന താപനില കാരണം ഡെങ്കി വൈറസ് കൂടുതൽ മാരകമാകാമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. “ഡെങ്കി കൊതുകിലൂടെ പകരുന്ന രോഗമായതിനാൽ, രോഗകാരണമാകുന്ന വൈറസിന്റെ കൊതുകിന്റെ കോശങ്ങളിലും മനുഷ്യരിലും വളരാനുള്ള കഴിവ് വൈറൽ വൈറസിന്റെ നിർണായക ഘടകമാണ്. മറ്റ് മൃഗങ്ങളെപ്പോലെ കൊതുകുകളുടെ ശരീരോഷ്മാവ് സ്ഥിരമല്ല, പാരിസ്ഥിതിക ഊഷ്മാവിനനുസരിച്ച് ഇത് കൂടുകയോ കുറയുകയോ ചെയ്യുന്നു, ”ആർജിസിബിയിലെ ഗവേഷണ ടീം ലീഡർ ഈശ്വരൻ ശ്രീകുമാർ പറഞ്ഞു.

ഡെങ്കിപ്പനിയിൽ ഉയർന്ന താപനില എങ്ങനെ വർധിക്കുന്നു?
 
പാരിസ്ഥിതിക ഊഷ്മാവ് വർധിക്കുന്ന സമയങ്ങളിൽ ഇടയ്ക്കിടെ പെയ്യുന്ന മഴ കൊതുകുവളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനാൽ, കൂടുതൽ മാരകമായ ഡെങ്കിപ്പനി വൈറസുകളും ഗുരുതരമായ രോഗാവസ്ഥകളും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. താരതമ്യേന ഉയർന്ന പാരിസ്ഥിതിക താപനില കൊതുകുകളിൽ വൈറസിന്റെ ഇൻകുബേഷൻ കാലയളവ് കുറയ്ക്കുന്നത് ഡെങ്കിപ്പനി വ്യാപനത്തിൽ വർദ്ധനവിന് കാരണമാകുമെന്ന് മുൻപ് പഠനങ്ങൾ വ്യക്തമാക്കിയിരുന്നു.

ALSO READ: Curd Vs Yogurt: തൈരും യോ​ഗർട്ടും ഒന്നാണോ? ഇവയിൽ ശരീരഭാരം കുറയ്ക്കാൻ ഏതാണ് നല്ലത്?

ഡിഇഎൻവി മൂലമുണ്ടാകുന്ന ഒരു വൈറൽ അണുബാധയാണ് ഡെങ്കിപ്പനി. കൊതുകിന്റെ കടിയേൽക്കുന്നതിലൂടെ ഇത് മനുഷ്യരിലേക്ക് പകരുന്നു. ആഗോളതലത്തിൽ, വർഷങ്ങളായി ഡെങ്കിപ്പനി വർധിച്ചുവരികയാണ്. രോഗത്തിന്റെ തീവ്രതയിലും മരണനിരക്കിലും അതിനനുസരിച്ചുള്ള വർദ്ധനവ് രേഖപ്പെടുത്തുന്നുണ്ട്. ഭൂരിഭാഗം രോഗികളിലും, ഡെങ്കിപ്പനി ത്രീവ്രമല്ല. എന്നാൽ, ചില  രോ​ഗികളിൽ ഇത് ത്രോംബോസൈറ്റോപീനിയ അല്ലെങ്കിൽ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വളരെ കുറയുന്നതിനും ഷോക്ക് സിൻഡ്രോമിനും കാരണമാകുന്ന അവസ്ഥ എന്നിവയിലേക്ക് നയിക്കുന്നു.

ഡെങ്കിപ്പനി പ്രതിരോധ മാർ​ഗങ്ങൾ

ഫുൾസ്ലീവ് കൈയ്യുള്ള ഡ്രസുകളും പാന്റും ധരിക്കുക
ശരിയായ ശുചിത്വം പാലിക്കുക
ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക
വെള്ളം കെട്ടിനിൽക്കാൻ അനുവദിക്കരുത്
കൊതുകു നിവാരണ മരുന്നുകൾ ഉപയോ​ഗിക്കുക
പ്രതിരോധശേഷി വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ കഴിക്കുക
ശരീരത്തിൽ ആവശ്യത്തിന് ജലാംശം നിലനിർത്തുക

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News