Coronavirus Latest Symptoms: കോവിഡ് വന്ന് ഭേദമായതിന് ശേഷവും തലവേദനയും ക്ഷീണവും നിലനിൽക്കുന്നതായി പഠനങ്ങൾ

Coronavirus: മൾട്ടിപ്പിൾ സ്ക്ലിറോസിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളുള്ള രോഗികൾക്ക് വലിയ രീതിയിൽ വീക്കം ഉണ്ടാകുന്നു.

Written by - Zee Malayalam News Desk | Last Updated : Aug 9, 2022, 01:25 PM IST
  • പേശിവേദന, ചുമ, മണത്തിലും രുചിയിലും മാറ്റം, പനി, വിറയൽ, എന്നിവയും നീണ്ടുനിൽക്കുന്ന ലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി
  • ഗന്ധത്തിലും (54.5 ശതമാനം) രുചിയിലും (54 ശതമാനം) പകുതിയിലധികം മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു
  • ഇരുപത്തിയൊന്ന് ശതമാനം പേർ ആശയക്കുഴപ്പം ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തു
  • പലരിലും കോവിഡിന് ശേഷം രക്താതിമർദ്ദവും റിപ്പോർട്ട് ചെയ്തു
Coronavirus Latest Symptoms: കോവിഡ് വന്ന് ഭേദമായതിന് ശേഷവും തലവേദനയും ക്ഷീണവും നിലനിൽക്കുന്നതായി പഠനങ്ങൾ

ന്യൂയോർക്ക്: കോവിഡ് രോ​ഗികളിൽ തലവേദനയും ക്ഷീണവും നിലവിൽ കൂടുതലായി കാണപ്പെടുന്നു. 'സയൻസ് ഡയറക്റ്റ്' ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പഠനത്തിനായുള്ള പരിശോധനയിൽ പങ്കെടുത്തവരിൽ 80 ശതമാനം പേർക്കും ക്ഷീണത്തോടുകൂടിയ ലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്തു. തലവേദന 66.5 ശതമാനം പേർക്കാണ് അനുഭവപ്പെട്ടത്. ചില വ്യക്തികളിൽ വീക്കം, അണുബാധയോടുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണം എന്നിവ ഉയർന്ന നിലയിലായിരിക്കും. ഇതാണ് കൊവിഡ് ബാധിച്ചവരിൽ ക്ഷീണം ഒരു പ്രധാന ഘടകമായി കാണപ്പെടുന്നതിന് കാരണമെന്ന് യുഎസിലെ മെഡിക്കൽ കോളേജ് ഓഫ് ജോർജിയയിലെ ഗവേഷകർ വിശദീകരിച്ചു.

മൾട്ടിപ്പിൾ സ്ക്ലിറോസിസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് തുടങ്ങിയ അവസ്ഥകളുള്ള രോഗികൾക്ക് വലിയ രീതിയിൽ വീക്കം ഉണ്ടാകുന്നു. ക്ഷീണവും ഒരു പ്രധാന ലക്ഷണമായി ഉൾപ്പെടുന്നു. "അവർക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ശരീരം തളരുന്നത് പോലെ തോന്നുകയും ചെയ്യും. ഹൃദയമിടിപ്പ് കൂടുതലായി അനുഭവപ്പെടു. പേശീ വേദനയും നിൽക്കാനുള്ള ബുദ്ധിമുട്ടും ഉണ്ടാകും," യുഎസിലെ മെഡിക്കൽ കോളേജ് ഓഫ് ജോർജിയയിലെ ന്യൂറോളജിസ്റ്റ് എലിസബത്ത് റുട്കോവ്സ്കി പറഞ്ഞു.

ALSO READ: Ketogenic Diet: കീറ്റോ ഡയറ്റ് അപകടകരമോ? തടി കുറയ്ക്കാൻ ഇറങ്ങും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

പേശിവേദന, ചുമ, മണത്തിലും രുചിയിലും മാറ്റം, പനി, വിറയൽ, എന്നിവയും നീണ്ടുനിൽക്കുന്ന ലക്ഷണങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ഗന്ധത്തിലും (54.5 ശതമാനം) രുചിയിലും (54 ശതമാനം) പകുതിയിലധികം മാറ്റങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇരുപത്തിയൊന്ന് ശതമാനം പേർ ആശയക്കുഴപ്പം ഉണ്ടാകുന്നതായി റിപ്പോർട്ട് ചെയ്തു. പലരിലും കോവിഡിന് ശേഷം രക്താതിമർദ്ദവും റിപ്പോർട്ട് ചെയ്തു. “കോവിഡ് -19 അണുബാധയെത്തുടർന്ന് വിട്ടുമാറാത്ത ന്യൂറോ സൈക്യാട്രിക് ലക്ഷണങ്ങളുണ്ടെന്നതിന്റെ വർദ്ധിച്ചുവരുന്ന തെളിവുകളെ ഈ പഠനത്തിന്റെ ഫലങ്ങൾ പിന്തുണയ്ക്കുന്നു,” റുട്കോവ്സ്കി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News