ബ്ലാക് ഹെഡ്‌സ് അകറ്റി മുഖത്തിന് കൂടുതൽ തിളക്കം കിട്ടാൻ പരിപാരം വീട്ടിൽ തന്നെ

ചർമത്തിലെ ബ്ലാക് ഹെഡ്‌സ്  ആരോഗ്യകരമായ രീതിയില്‍  പരിഹരിക്കാം സാധിക്കും 

Written by - Zee Malayalam News Desk | Last Updated : Aug 15, 2022, 11:48 AM IST
  • മുഖത്തെ കറുത്ത പാടുകളും ബ്ലാക്ക് ഹെഡ്‌സും കളയാന്‍ മുട്ടയിലെ വെള്ള സഹായിക്കും
  • മുഖത്തെ എണ്ണമയം അകറ്റാനും ചര്‍മം വൃത്തിയാക്കാനും തിളക്കം നിലനിര്‍ത്താനും നാരങ്ങ സഹായിക്കും
  • ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സില്‍ ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്
 ബ്ലാക് ഹെഡ്‌സ് അകറ്റി മുഖത്തിന് കൂടുതൽ തിളക്കം കിട്ടാൻ പരിപാരം വീട്ടിൽ തന്നെ

പലരും അഭിമുഖീകരിക്കുന്ന ചര്‍മപ്രശ്നമാണ് ബ്ലാക് ഹെഡ്‌സ്. ഇത് സ്ത്രീകളിലും പുരുഷൻമാരിലും ഒരുപോലെ കാണപ്പെടുന്നു. എന്നാൽ ചർമത്തിലെ ബ്ലാക് ഹെഡ്‌സ്  ആരോഗ്യകരമായ രീതിയില്‍  പരിഹരിക്കാം സാധിക്കും . അതും കുറഞ്ഞ ചിലവിൽ വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്....

*ദിവസവും ഫെയ്സ് വാഷ് കൊണ്ട് മുഖം കഴുകുന്നത് വളരെ നല്ലതാണ് .

*പയറുപൊടിയും നാരങ്ങാനീരും മുൾട്ടാണിമിട്ടിയും റോസ് വാട്ടറിലോ അല്ലെങ്കിൽ ശുദ്ധമായ പച്ചവെളളത്തിലോ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിൽ ആക്കി മുഖത്ത് പുരട്ടുന്നത് നല്ലതാണ്. 

*മുഖത്തെ കറുത്ത പാടുകളും ബ്ലാക്ക് ഹെഡ്‌സും കളയാന്‍ മുട്ടയിലെ വെള്ള സഹായിക്കും.

*ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങാ നീരും തേനും മുട്ടയുടെ വെള്ളയ്‌ക്കൊപ്പം ചേര്‍ത്ത് മിക്‌സാക്കി മുഖത്ത് നന്നായി പുരട്ടുക. ശേഷം  15 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

*മുഖത്തെ എണ്ണമയം അകറ്റാനും ചര്‍മം വൃത്തിയാക്കാനും തിളക്കം നിലനിര്‍ത്താനും നാരങ്ങ സഹായിക്കും.

*ഒരു സ്പൂണ്‍ തേനിനൊപ്പം ചെറുനാരങ്ങ നീര് ചേര്‍ത്ത് മുഖത്ത് പുരട്ടി 15 മിനിറ്റ് വച്ച ശേഷം മുഖം തണുത്തവെളളത്തിൽ കഴുകുന്നത് നല്ലതാണ്.

*വാഴപ്പഴവും രണ്ട് സ്പൂണ്‍ ഓട്‌സ് പൊടിയും ചേര്‍ത്ത് മിക്‌സ് ചെയ്യ്ത്  5-7 മിനിറ്റ് നേരം മുഖത്ത് പുരട്ടുക.  ഇതിനുശേഷം  ഇളം ചൂടുവെള്ളത്തില്‍ മുഖം കഴുകിക്കളയാം

*ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സില്‍ ഒരു ടീസ്പൂണ്‍ തേനും അര ടീസ്പൂണ്‍ നാരങ്ങാ നീരും ചേര്‍ത്ത് മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

* ഓട്‌സ് തൈരിനൊപ്പം ചേര്‍ത്ത് മുഖത്തിടുന്നത് നല്ലതാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News