Chicory: സാധാരണ കോഫിയേക്കാൾ ​ഗുണമേന്മയുള്ളതാണോ ചിക്കറി കോഫി?

Chicory Coffee: കാപ്പിക്കുരുവിന് പകരം വറുത്ത ചിക്കറി വേരിൽ നിന്നാണ് ചിക്കറി കോഫി നിർമ്മിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Oct 19, 2022, 12:58 PM IST
  • ചിക്കറി ചെടിയുടെ വേര് നാരുകളുടെ മികച്ച ഉറവിടമാണ്
  • കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്ന ഒരു തരം പ്രീബയോട്ടിക് ആയ ഇൻസുലിൻ ഫൈബർ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്
  • ചിക്കറി വേരുകൾ കൊണ്ട് നിർമ്മിച്ച കാപ്പി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു
Chicory: സാധാരണ കോഫിയേക്കാൾ ​ഗുണമേന്മയുള്ളതാണോ ചിക്കറി കോഫി?

1800-കളിൽ ഫ്രാൻസിൽ നിന്നാണ് ചിക്കറി കോഫി ഉത്ഭവിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. 1800 കാലഘട്ടത്തിൽ ഫ്രാൻസിൽ കാപ്പിയുടെ ക്ഷാമം ഉണ്ടായി. അങ്ങനെയാണ് ചിക്കറി കോഫി എന്ന ആശയം ഉയർന്നുവന്നതെന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. സാധാരണ കാപ്പിക്കുരുവിന് പകരമായി മറ്റൊരു ബദൽ തിരയാൻ ആരംഭിച്ചപ്പോൾ പകരമായി ചിക്കറി വേരുകൾ കൊണ്ട് നിർമ്മിച്ച കാപ്പിക്ക് പ്രചാരമേറി. പിന്നീട് ഇത് സാധാരണ കോഫിക്ക് ഒരു മികച്ച ബദലായി മാറി, പ്രത്യേകിച്ച് കഫീൻ കഴിക്കുന്നത് കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക്. കാപ്പിക്കുരുവിന് പകരം വറുത്ത ചിക്കറി വേരിൽ നിന്നാണ് ഈ കോഫി നിർമ്മിക്കുന്നത്.

ചിക്കറി കാപ്പിയുടെ ആരോഗ്യ ഗുണങ്ങൾ

ദഹനം മെച്ചപ്പെടുത്തുക: ചിക്കറി ചെടിയുടെ വേര് നാരുകളുടെ മികച്ച ഉറവിടമാണ്. നാരുകളാൽ സമ്പന്നമായതിനാൽ തന്നെ, കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്ന ഒരു തരം പ്രീബയോട്ടിക് ആയ ഇൻസുലിൻ ഫൈബർ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. നാരുകൾ ദഹനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്നും ചിക്കറി കോഫി കുടിക്കുന്നത് നമ്മുടെ ദഹനവ്യവസ്ഥയിൽ സമാനമായ സ്വാധീനം ചെലുത്തുമെന്നും പറയപ്പെടുന്നു. ചിക്കറി വേരുകൾ കൊണ്ട് നിർമ്മിച്ച കാപ്പി കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

ALSO READ: Giloy Skin Benefits: തിളങ്ങുന്ന ചർമ്മത്തിന് ചിറ്റമൃത്; അറിയാം ഈ അത്ഭുതസസ്യത്തിന്റെ ഔഷധ​ഗുണങ്ങൾ

രക്തത്തിലെ പ‍ഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു: ചിക്കറി വേരുകളിലെ ഇൻസുലിൻ സാന്നിധ്യം ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം. എന്നിരുന്നാലും, രക്തത്തിലെ പഞ്ചസാരയിൽ ചിക്കറി ഇൻസുലിൻ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് നടത്തിയ ഗവേഷണം ഇത് സംബന്ധിച്ച് വലിയ വ്യക്തത നൽകുന്നില്ല. എങ്കിലും ഇത് ഇൻസുലിൻ പ്രതിരോധത്തിനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഗുണം ചെയ്യുമെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.

വീക്കം കുറയ്ക്കുന്നു: വിട്ടുമാറാത്ത വീക്കം ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ചിക്കറി വേരുകൾക്ക് ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉണ്ടെന്ന് പറയപ്പെടുന്നു. അവ ചിക്കറി കാപ്പിയിലും ഉണ്ട്. ഇത് വീക്കം കുറയ്ക്കുന്നതിന് സഹായിക്കുന്നു.

കഫീൻ ഫ്രീ: വറുത്തതും പൊടിച്ചതും ബ്രൂ ചെയ്തതുമായ കാപ്പിക്കുരു ഉപയോഗിച്ചാണ് സാധാരണ കാപ്പി ഉണ്ടാക്കുന്നത്. വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി കഫീന്റെ അളവ് വ്യത്യാസപ്പെടുന്നു. അമിതമായ അളവിൽ കഫീൻ കഴിക്കുന്നത് ആരോ​ഗ്യത്തിന് ദോഷം ചെയ്യുമെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു. അമിതമായി കഫീൻ ഉപയോ​ഗിക്കുന്നത് ഉത്കണ്ഠ, ഉയർന്ന ഹൃദയമിടിപ്പ്, ഓക്കാനം, ഉറക്കമില്ലായ്മ, അസ്വസ്ഥത എന്നിവയ്ക്ക് കാരണമാകും. ചിക്കറി വേര് ഉപയോഗിച്ച് നിർമ്മിച്ച കാപ്പി സ്വാഭാവികമായും കഫീൻ ഇല്ലാത്തതാണ്. നിങ്ങളുടെ കഫീൻ ഉപഭോഗം കുറയ്ക്കാനാണ് നിങ്ങൾ ലക്ഷ്യമിടുന്നതെങ്കിൽ, ഇത് മികച്ച പകരക്കാരനാണ്. കഫീൻ ഉപഭോഗം കുറയ്ക്കാൻ, ചിലർ സാധാരണ കാപ്പിയ്‌ക്കൊപ്പം ചിക്കറി കാപ്പിയും അൽപ്പം കലർത്തി കുടിക്കുന്നു. ചിലർ വെറും ചിക്കറി കോഫി കുടിക്കുന്നു. എന്നാൽ, ചില ആളുകളിൽ ചിക്കറി കോഫി അലർജി ഉണ്ടാക്കുന്നതായും കണ്ടുവരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News