Coconut Water: പ്രമേഹ രോ​ഗികൾക്ക് ഇളനീർ കുടിക്കാമോ? അറിയാം ഇളനീരിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാൽ സമ്പന്നമാണ് തേങ്ങാവെള്ളം.  പ്രമേഹരോ​ഗികൾ അധികം മധുരമില്ലാത്ത വെള്ളം അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് നല്ലതാണ്.  

Written by - Zee Malayalam News Desk | Last Updated : Aug 24, 2024, 03:46 PM IST
  • പ്രകൃതിദത്ത എനര്‍ജി ഡ്രിങ്കാണ് തേങ്ങാവെള്ളം
  • പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ അടങ്ങിയിരിക്കുന്നു
  • തേങ്ങാവെള്ളത്തിൽ കലോറി കുറവാണ്
Coconut Water: പ്രമേഹ രോ​ഗികൾക്ക് ഇളനീർ കുടിക്കാമോ? അറിയാം ഇളനീരിന്റെ ആരോ​ഗ്യ ​ഗുണങ്ങൾ

വളരെ രുചികരവും ഉന്മേഷം നല്‍കുന്നതുമായ ഒരു പ്രകൃതിദത്ത എനര്‍ജി ഡ്രിങ്കാണ് തേങ്ങാവെള്ളം അല്ലെങ്കിൽ ഇളനീർ. തേങ്ങാവെള്ളം സ്വാഭാവിക മധുരമുള്ളതും കുറഞ്ഞ കലോറി അടങ്ങിയതുമാണ്. ഇതിൽ പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. 

എന്നാൽ പ്രമേഹ രോ​ഗികൾ പലപ്പോഴും തേങ്ങാവെള്ളം കുടിക്കാൻ മടി കാണിക്കാറുണ്ട്. ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടുമോ എന്നാണ് അവരുടെ പേടി. എന്നാൽ  പ്രമേഹ രോ​ഗികൾക്കും തേങ്ങാവെള്ളം കുടിക്കാം എന്നാണ് ആരോ​ഗ്യ വിദ​ഗ്ധർ പറയുന്നത്. പക്ഷേ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മാത്രം.

തേങ്ങാവെള്ളത്തിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ഇന്‍സുലിന്‍ മെറ്റബോളിസത്തിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. പ്രമേഹരോ​ഗികൾ മൂപ്പെത്തിയിട്ടില്ലാത്ത തേങ്ങയിൽ നിന്നുള്ള  അധികം മധുരമില്ലാത്ത വെള്ളം അതിരാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ശീലമാക്കാം. ഇത് ഏറെ ​ഗുണകരമാണ്.

Read Also: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ഇന്ത്യൻ ഓപ്പണിം​ഗ് ബാറ്റ്സ്മാൻ ശിഖർ ധവാൻ

കരിക്കിന്‍ വെള്ളത്തിന്റെ മറ്റ് ആരോഗ്യ ഗുണങ്ങള്‍

തേങ്ങാവെള്ളത്തിൽ കലോറി കുറവാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഏറ്റവും നല്ല പാനീയമാണിത്. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ ചര്‍മ്മത്തിലെ നേര്‍ത്ത വരകളും ചുളിവുകളും കുറയ്ക്കുകയും ചര്‍മ്മത്തെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. 

കിഡനി സ്‌റ്റോണ്‍ ഉണ്ടാകാതിരിക്കാന്‍ തേങ്ങാവെള്ളം കുടിക്കുന്നത് നല്ലതാണ്. ഇവ കല്ല് രൂപപ്പെടുത്തുന്ന ധാതുക്കളുടെ സാന്ദ്രത കുറയ്ക്കുന്നു. 

തേങ്ങാവെള്ളത്തില്‍ കാറ്റലേസ്, ഫോസ്‌ഫോട്ടേസ്, തുടങ്ങിയ ധാരാളം എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. അവ ശരീരത്തിലെ ഉപാചയ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുകയും ദഹന പ്രക്രിയ മികച്ചതാക്കുകയും ചെയ്യുന്നു.

വെറും വയറ്റില്‍ കരിക്കിന്‍ വെള്ളം കുടിക്കുന്നതിലൂടെ ഒരു ദിവസത്തേക്ക് വേണ്ട മുഴുവന്‍ ഊര്‍ജവും ലഭിക്കുന്നു. ശരീരത്തിലെ വിഷാംശം നീക്കം ചെയ്യുന്നു.

ഗര്‍ഭകാലത്ത് തേങ്ങാവെള്ളം കുടിക്കുന്നത് മോണിങ് സിക്ക്‌നെസ്സ് അകറ്റാന്‍ നല്ലതാണ്.

ശരീര വളര്‍ച്ചയ്ക്ക് ആവശ്യമായ നാരുകളും പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ട്. ദിവസവും തേങ്ങാവെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. 

ഏഴ് ദിവസം തുടര്‍ച്ചയായി തേങ്ങാവെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖത്തിന് തിളക്കം കൂട്ടുന്നു.

തൈറോയ്ഡ് ഹോര്‍മോണ്‍ നിയന്ത്രിക്കുന്നു.

തേങ്ങാവെള്ളം ഉദര രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു.

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News