Benefits of Garlic: വെളുത്തുള്ളി ആരോഗ്യത്തിന് ഉത്തമം, അത്ഭുതകരമായ ഗുണങ്ങൾ അറിയാം

ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്‌ നമ്മുടെ  അടുക്കളയില്‍ സുലഭമായ വെളുത്തുള്ളി.  എന്നാല്‍, വെളുത്തുള്ളി കഴിച്ചതിന് ശേഷം വായിൽ നിന്ന് ദുർഗന്ധം വരുന്നതിനാൽ ആളുകൾ ഇത് കഴിക്കുന്നത് മിക്കവാറും ഒഴിവാക്കുന്നു. എന്നാല്‍ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഈ അബദ്ധം ഒരിയ്ക്കലും ചെയ്യില്ല എന്നുറപ്പാണ്.... 

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 10:56 PM IST
  • വെളുത്തുള്ളിയുടെ സ്ഥിരമായ ഉപയോഗം പല രോഗങ്ങളിൽ നിന്നും നിങ്ങളെ അകറ്റുന്നു.
  • പ്രത്യേകിച്ച് വിവാഹിതരായ പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് വെളുത്തുള്ളി
Benefits of Garlic: വെളുത്തുള്ളി ആരോഗ്യത്തിന് ഉത്തമം, അത്ഭുതകരമായ ഗുണങ്ങൾ അറിയാം

Benefits of Garlic: ഏറെ ആരോഗ്യ ഗുണങ്ങള്‍ നിറഞ്ഞതാണ്‌ നമ്മുടെ  അടുക്കളയില്‍ സുലഭമായ വെളുത്തുള്ളി.  എന്നാല്‍, വെളുത്തുള്ളി കഴിച്ചതിന് ശേഷം വായിൽ നിന്ന് ദുർഗന്ധം വരുന്നതിനാൽ ആളുകൾ ഇത് കഴിക്കുന്നത് മിക്കവാറും ഒഴിവാക്കുന്നു. എന്നാല്‍ വെളുത്തുള്ളിയുടെ ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഈ അബദ്ധം ഒരിയ്ക്കലും ചെയ്യില്ല എന്നുറപ്പാണ്.... 

വെളുത്തുള്ളിയിൽ പ്രത്യേക പോഷകങ്ങൾ  ധാരാളമായി  അടങ്ങിയിട്ടുണ്ട്. വിവാഹിതരായ പുരുഷന്മാർക്ക് വെളുത്തുള്ളി കഴിയ്ക്കുന്നത് അവര്‍ക്ക്  ഏറെ ഗുണം ചെയ്യും.  വെളുത്തുള്ളിയുടെ സ്ഥിരമായ ഉപയോഗം പല രോഗങ്ങളിൽ നിന്നും നിങ്ങളെ അകറ്റുന്നു. പ്രത്യേകിച്ച് വിവാഹിതരായ പുരുഷന്മാരുടെ ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്  വെളുത്തുള്ളി. ലൈംഗികപ്രശ്‌നങ്ങളുമായി മല്ലിടുന്നവർ വെളുത്തുള്ളി കഴിക്കാൻ ആയുർവേദ വിദഗ്ധർ ശുപാർശ ചെയ്യുന്നു. 

Also Read: Belly Fat loss: കുടവയര്‍ തനിയെ കുറയും, ഈ ശീലങ്ങള്‍ പാലിച്ചാല്‍ മതി

വെളുത്തുള്ളിയിൽ കാണപ്പെടുന്ന പോഷകങ്ങൾ 
അല്ലിസിൻ  (Allicin) എന്ന ഔഷധമൂലകം വെളുത്തുള്ളിയിൽ കാണപ്പെടുന്നു. ആന്‍റി ഓക്‌സിഡന്‍റ്, ആന്‍റിഫംഗൽ, ആൻറിവൈറൽ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ-ബി, വിറ്റാമിൻ-സി എന്നിവ വെളുത്തുള്ളിയിൽ ആവശ്യത്തിന് അടങ്ങിയിട്ടുണ്ട്. ഇതോടൊപ്പം  ആരോഗ്യത്തിന് വളരെ പ്രധാനമായി കണക്കാക്കപ്പെടുന്ന സെലിനിയം, മാംഗനീസ് കാൽസ്യം തുടങ്ങിയ മൂലകങ്ങളും ഇതിൽ കാണപ്പെടുന്നു.

Also Read: Summer: വേനൽക്കാലമെത്തി, ശരീരത്തിൽ തണുപ്പ് നിലനിർത്താനും രോ​ഗങ്ങൾ തടയാനും ഈ ഭക്ഷണങ്ങൾ സഹായിക്കും

വെളുത്തുള്ളി കഴിക്കുന്നത് ആരോഗ്യത്തിന് എങ്ങിനെ പ്രയോജനം ചെയ്യും?  

തൊണ്ട, ആമാശയ സംബന്ധമായ അസുഖങ്ങള്‍ക്ക് വെളുത്തുള്ളി ഏറെ സഹായകമാണ്.  വെളുത്തുള്ളിക്ക് ആൻറിസെപ്റ്റിക് ഗുണങ്ങളുണ്ട്. ഇത് വയറ്റിലുണ്ടാകുന്ന വിര ശല്യത്തിന് ഉത്തമ പരിഹാരമാണ്.  ജലദോഷം, ചുമ, കഫം തുടങ്ങിയ പ്രശ്നങ്ങൾക്കും  വെളുത്തുള്ളി പെട്ടെന്ന് ആശ്വാസം നൽകുന്നു.

പുരുഷന്മാർ വെളുത്തുള്ളി കഴിയ്ക്കണം  എന്ന് പറയുന്നത് എന്തുകൊണ്ട്? 

വെളുത്തുള്ളിയില്‍ Aphrodisiac അടങ്ങിയിട്ടുണ്ട്. ഇത്  ലൈംഗികാഭിലാഷം വർധിപ്പിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ,  വെളുത്തുള്ളിയിൽ  അടങ്ങിയിരിക്കുന്ന  അല്ലിസിൻ   (Allicin) എന്ന പദാർത്ഥം  പുരുഷ ഹോർമോണുകളെ ശരിയായി നിലനിർത്തുന്നു. ഇതുകൂടാതെ പുരുഷന്മാരിലെ ഉദ്ധാരണക്കുറവിനുള്ള സാധ്യതയും വെളുത്തുള്ളി കഴിക്കുന്നതിലൂടെ ഇല്ലാതാകും. വിറ്റാമിനുകളും സെലിനിയവും വെളുത്തുള്ളിയിൽ വലിയ അളവിൽ കാണപ്പെടുന്നു, ഇത് ബീജത്തിന്‍റെ ഗുണനിലവാരം വർദ്ധിപ്പിക്കുന്നു. 

ഒരു ദിവസം എത്ര വെളുത്തുള്ളി കഴിക്കണം? 

വിദഗ്ധരുടെ അഭിപ്രായത്തിൽ, ഒരു ദിവസം 4 ഗ്രാം  വെളുത്തുള്ളി, അതായത് ഒന്നോ രണ്ടോ മുകുളങ്ങൾ മാത്രമേ കഴിക്കാവൂ. അതേ സമയം, പച്ചക്കറിയിൽ 5-7 മുകുളങ്ങൾ ഇടാം.  

വെളുത്തുള്ളി എപ്പോള്‍ കഴിയ്ക്കണം?   

രോഗങ്ങളെ ശമിപ്പിക്കാൻ സഹായിക്കുന്ന പല തരത്തിലുള്ള ഔഷധഗുണങ്ങളും വെളുത്തുള്ളിയിലുണ്ട്. നിങ്ങൾക്ക്  വെളുത്തുള്ളി  എപ്പോൾ വേണമെങ്കിലും  കഴിക്കാം, എന്നാൽ വെറും വയറ്റിൽ ഇത് കഴിക്കുന്നത് കൂടുതൽ ഗുണം ചെയ്യും. രാവിലെ 2 മുകുളങ്ങൾ കഴിക്കുന്നത് നല്ലതാണ്. 

വെളുത്തുള്ളി കഴിക്കുന്നതിന്‍റെ  മറ്റ് ഗുണങ്ങൾ

1. ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു.
2. ജലദോഷവും പനി അണുബാധയും തടയുന്നു.
3. കൊളസ്ട്രോളിന്‍റെ അളവ് നിയന്ത്രിക്കുന്നു.
4. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നു.
5. ശരീരഭാരം കുറയ്ക്കാന്‍ സഹായിയ്ക്കുന്നു. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News