Belly Fat loss: കുടവയര്‍ തനിയെ കുറയും, ഈ ശീലങ്ങള്‍ പാലിച്ചാല്‍ മതി

ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്  അമിത ശരീരഭാരവും  ഒപ്പം  കുടവയറും.  കൊഴുപ്പ് വയറ്റില്‍ അടിഞ്ഞ് ശരീരത്തിന്‍റെ ഘടന തന്നെ മാറുന്ന അവസ്ഥയില്‍നിന്നുള്ള മോചനം അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം.

Written by - Zee Malayalam News Desk | Last Updated : Feb 25, 2022, 01:20 PM IST
  • കുടവയര്‍ കുറയ്ക്കാനായി നിരവധി വഴികള്‍ പരീക്ഷിച്ചിട്ടും ഫലിച്ചില്ല എങ്കില്‍ വിഷമിക്കേണ്ട, ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം
Belly Fat loss: കുടവയര്‍  തനിയെ കുറയും, ഈ ശീലങ്ങള്‍ പാലിച്ചാല്‍  മതി

Belly Fat Loss: ഇന്ന് ആളുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ്  അമിത ശരീരഭാരവും  ഒപ്പം  കുടവയറും.  കൊഴുപ്പ് വയറ്റില്‍ അടിഞ്ഞ് ശരീരത്തിന്‍റെ ഘടന തന്നെ മാറുന്ന അവസ്ഥയില്‍നിന്നുള്ള മോചനം അത്ര എളുപ്പമല്ല എന്ന് നമുക്കറിയാം.

കുടവയര്‍ കുറയ്ക്കാനായി  നിരവധി വഴികള്‍ പരീക്ഷിച്ചിട്ടും ഫലിച്ചില്ല എങ്കില്‍ വിഷമിക്കേണ്ട,  ചില ചെറിയ ശീലങ്ങള്‍ പാലിച്ചാല്‍ ഈ പ്രശ്നത്തില്‍നിന്നും മോചനം നേടാം .  എന്നാല്‍, ശീലങ്ങള്‍ പാലിച്ചാല്‍ വളരെ എളുപ്പം ഫലം കാണുവാന്‍ സാധിക്കും എന്ന് പറയുന്നില്ല, എന്നാല്‍, നിങ്ങൾ ഇത് ദിവസവും  ഒരു ശീലമാക്കിയാൽ,  അതിന്‍റെ  ഫലം തീര്‍ച്ചയായും ലഭിക്കും.  

Also Read: Healthy Diet: പ്രഭാതഭക്ഷണത്തില്‍ ഈ 5 വിഭവങ്ങള്‍ ഉള്‍പ്പെടുത്താം, fitness നിലനിര്‍ത്താം

വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ എന്തൊക്കെ ശീലങ്ങളാണ് പ്രാവര്‍ത്തികമാക്കേണ്ടത് എന്ന് നോക്കാം 

1. ചൂടുവെള്ളം കുടിക്കുക (Drink Hot water to loss Belly fat)

ദിവസവും ധാരാളം വെള്ളം കുടിയ്ക്കേണ്ടത് അനിവാര്യമാണ്. എന്നാല്‍, ചൂടുവെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ജലദോഷം പോലുള്ള പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ രക്ഷിക്കുമെന്ന് മാത്രമല്ല, നിങ്ങളുടെ ശരീരഭാരം  കുറയ്ക്കാന്‍ സഹായിയ്ക്കുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍  ചെറു ചൂടുവെള്ളം കുടിയ്ക്കുന്നത് ശീലമാക്കുക.  ഇത്  നിങ്ങളുടെ ദഹനവ്യവസ്ഥയും സുഗമമാകും. രണ്ടാഴ്ചയ്ക്കുള്ളിൽ ചൂടുവെള്ളം ശരീരത്തിൽ വരുത്തുന്ന മാറ്റം  നിങ്ങള്‍ക്ക് കാണുവാന്‍ സാധിക്കും.

Also Read: Pimple Remedies: മുഖക്കുരുവിന് പരിഹാരം, ഈ വീട്ടുവൈദ്യങ്ങള്‍ പരീക്ഷിക്കൂ ചര്‍മ്മം വെട്ടിതിളങ്ങും

2. ഉപ്പ്, പഞ്ചസാരയുടെ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക ( (Consume Salt and Sugar in low quantity) 

പഞ്ചസാരയും ഉപ്പും ശരീരത്തിന് ഏറെ ദോഷംചെയ്യുന്ന രണ്ട് വസ്തുക്കളാണ്. ഇവയുടെ അമിത ഉപയോഗം  ശരീരഭാരം വര്‍ധിപ്പിക്കും.  ഉപ്പിൽ  അടങ്ങിയിരിക്കുന്ന സോഡിയം അമിതവണ്ണത്തിന് കാരണമാകും. പല പഠന റിപ്പോർട്ടുകളിലും, പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ കൂടാതെ, അമിതമായ ഉപ്പ് ഉപഭോഗവും പൊണ്ണത്തടിക്ക് കാരണമാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. 

Also Read: Weight Loss White Foods: ശരീരഭാരം കുറയ്ക്കണോ? ഈ വെളുത്ത വസ്തുക്കൾ അടുക്കളയിൽ നിന്ന് ഒഴിവാക്കൂ!

3. കൂടെക്കൂടെ എന്തെങ്കിലും കഴിക്കുന്ന ശീലം ഉപേക്ഷിക്കുക ((Eat food in regular intervals) 

വിശന്നില്ലെങ്കിലും കൂടെക്കൂടെ എന്തെങ്കിലും കഴിയ്ക്കുക എന്നത്  ചിലരുടെ ശീലമാണ്. എന്നാല്‍,  ഇങ്ങനെ എന്തെങ്കിലും കഴിയ്ക്കണം എന്ന് തോന്നുമ്പോള്‍ വെള്ളം കുടിയ്ക്കുക,  വെള്ളം കുടിച്ചതിന്  ശേഷം  വിശപ്പ് തോന്നിയാൽ മാത്രം ഭക്ഷണം കഴിക്കുക.

4. നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കുക (Eat a lot food with fiber to reduce belly fat) 

ഭക്ഷണത്തിലെ നാരുകൾ നിങ്ങളുടെ ദഹനം ശരിയായി നിലനിർത്തുന്നു, അതിനാൽ പൊണ്ണത്തടി ഉണ്ടാവില്ല.  അസിഡിറ്റിയും നിയന്ത്രിക്കപ്പെടുന്നു. അതിനാൽ, തീർച്ചയായും ധാരാളം നാരുകള്‍  അടങ്ങിയ കൂടുതലായി  കഴിയ്ക്കുക.  മൈദ കൊണ്ടുള്ള വസ്തുക്കളിൽ നിന്നും അകലം പാലിക്കുക. മൈദ  പൊണ്ണത്തടി വർദ്ധിപ്പിക്കാന്‍  സഹായിക്കുന്ന ഒന്നാണ്. 

5. വ്യായാമം  ( Excercise regularly to reduce belly fat)

പതിവായി വ്യായാമം ചെയ്യുക.  ഇത് ഏറെ പ്രധാനമാണ്.  വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ വ്യായാമം അത്യാവശ്യമാണ്. നിങ്ങളുടെ അരക്കെട്ടും വയറും  കേന്ദ്രീകരിച്ചുള്ള  വ്യായാമങ്ങൾ പ്രത്യകം  തിരഞ്ഞെടുത്ത് അവ ചെയ്യാന്‍ ശ്രദ്ധിക്കുക. 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News