Red Spinach: മുടികൊഴിച്ചിലോ? ചീര നൽകും സംരക്ഷണം

Advantages of red Spinach adding in our diet: ശരീരത്തിന്റെ ക്ഷീണം കുറക്കാനും  പ്രതിരോധശേഷി നിലനിര്‍ത്താനും

Written by - Zee Malayalam News Desk | Last Updated : Jun 25, 2023, 03:33 PM IST
  • ചീരയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.
  • പ്രതിരോധശേഷി നിലനിര്‍ത്താനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം ചീര കഴിക്കുന്നത് വളരെ നല്ലതാണ്.
Red Spinach: മുടികൊഴിച്ചിലോ? ചീര നൽകും സംരക്ഷണം

നമ്മുടെ പറമ്പിലും പാടത്തുമെല്ലാം ധാരാളമായി കാണുന്ന ഇലക്കറിയാണ് ചീര. മനുഷ്യശരീരത്തിന് ആവശ്യമായ ഒട്ടനവി ഔഷധ​ഗുണങ്ങൾ ആണ് ചീരയ്ക്ക് ഉള്ളത്. മാത്രമല്ല ഇവ വിട്ടുവളപ്പിലൊ മറ്റോ കൃഷി ചെയ്യാനും വളരെ എളുപ്പമാണ്.  പ്രതിരോധശേഷി നിലനിര്‍ത്താനും ശരീരത്തിന്റെ ക്ഷീണം കുറക്കാനുമെല്ലാം ചീര കഴിക്കുന്നത് വളരെ നല്ലതാണ്. ചീരയുടെ ഗുണങ്ങളെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.

ഇന്ന് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്മനമാണ് മുടി കൊഴിച്ചിൽ. എന്നാൽ ഈ മുടി കൊഴിച്ചിൽ നിയന്ത്രിക്കാനായി ചീരയ്ക്ക് ഒരു പരിധി വരെ സാധിക്കുമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാണിക്കുന്നത്. ചര്‍മ്മത്തിന്റെ  ആരോഗ്യത്തിനും ചുവന്ന ചീര വളരെ നല്ലതാണ്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ ചുവന്ന ചീര ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കും.

കാത്സ്യം, വിറ്റമിന്‍ കെ, മഗ്‌നീഷ്യം എന്നിവ ധാരാളമടങ്ങിയ ചുവന്ന ചീര എല്ലുകളുടെയും പല്ലുകളുടെയും ബലം നിലനിര്‍ത്താനും മലബന്ധം അകറ്റാനും സഹായിക്കും. ഇതിലെ ഫൈബര്‍ അംശം ആണ് ദഹനത്തിന് ഗുണം ചെയ്യുന്നത്. ചീരയിൽ അടങ്ങിയിരിക്കുന്ന  വിറ്റാമിന്‍ എ, സി, അയണ്‍ എന്നിവയാണ് ഇതിന് സഹായിക്കുന്നത്. വിറ്റാമിന്‍ സി, കൊളാജന്‍ (ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്രോട്ടീനാണ് കൊളാജന്‍.

ALSO READ: വീട്ടിൽ ഒച്ചിനെക്കൊണ്ട് പൊറുതിമുട്ടിയോ ? പ്രതിവിധിയുണ്ട്

ചർമത്തിന്റെ ആരോഗ്യത്തിന് ഏറെ സഹായിക്കുന്ന പ്രോട്ടീൻ കൂടിയാണിത്) എന്നിവയുടെ ഉത്പാദനം കൂട്ടും. ഇത് തലമുടിയുടെ വളര്‍ച്ചയ്ക്ക് സഹായകരമാണ്. ഇവയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ മുടി കൊഴിച്ചിലിനെയും തടയും. പൊട്ടാസ്യം ധാരാളം അടങ്ങിയ ചുവന്ന ചീര കഴിക്കുന്നത് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും. ശരീരഭാരം കുറയ്ക്കാന്‍ വേണ്ടിയും ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒന്നാണ് ചുവന്ന ചീര. 

ചുവന്ന ചീര പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. കാരണം ഇതിൽ ധാരാളം  ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയതിനാല്‍ പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും. ശ്വാസകോശത്തിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്.

ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കം ചെയ്യാന്‍ ചുവന്ന ചീരയ്ക്കു സാധിക്കും. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ ചുവന്ന ചീരയിൽ അടങ്ങിയിരിക്കുന്നു. ഇതില്‍ അയണ്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളര്‍ച്ച കുറയ്ക്കാന്‍ ഇവ സഹായിക്കും. ചുവന്ന ചീരയ്ക്ക് രക്തയോട്ടം വര്‍ധിപ്പിക്കാനും കഴിയും.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News