Benefits of Ghee: ചുമ്മാതല്ല കാര്യമുണ്ട്; മഴക്കാലത്ത് നെയ്യ് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാമോ

Health Benefits of having Ghee: നെയ്യിലൂടെ നല്ല കൊഴുപ്പാണ് ശരീരത്തിന് ലഭിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 2, 2023, 11:29 PM IST
  • ആരോഗ്യകരമായ കൊഴുപ്പ് ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ വസ്തുവാണ് നെയ്യ്. കൂടാതെ വൈറ്റമിനുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
Benefits of Ghee: ചുമ്മാതല്ല കാര്യമുണ്ട്; മഴക്കാലത്ത് നെയ്യ് കഴിച്ചാൽ ഉണ്ടാകുന്ന ഗുണങ്ങൾ അറിയാമോ

എല്ലാവരുടെയും അടുക്കളയിൽ സാധാരണമായി കാണപ്പെടുന്ന ഒരു സാധനമാണ് നെയ്യ്.  അടുക്കളയിലെ ഒഴിച്ചു കൂടാനാവാത്ത ഒന്ന്. ശുദ്ധമായ നെയ്യിലുണ്ടാകുന്ന ഗുണങ്ങളെപ്പറ്റി പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ആരോഗ്യകരമായ കൊഴുപ്പ് ഏറ്റവും കൂടുതലായി അടങ്ങിയിട്ടുള്ള ഒരു ഭക്ഷ്യ വസ്തുവാണ് നെയ്യ്. കൂടാതെ വൈറ്റമിനുകൾ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡ് എന്നിവയും ഇതിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.

അതുകൊണ്ട് പണ്ടുകാലം തൊട്ടേ മുതിർന്നവർ പറയുന്ന ഒരു കാര്യമാണ് മഴയത്ത് നെയ്യ് കഴിക്കണമെന്ന്. അത്തരത്തിൽ കഴിക്കുമ്പോൾ നമ്മുടെ ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുമെന്നും. അതുകൊണ്ട് പണ്ടുകാലങ്ങളിൽ മഴ തുടങ്ങി കഴിഞ്ഞാൽ അധിക ഭക്ഷണത്തിലും എണ്ണയ്ക്കപകരമായി നെയ്യ് ചേർക്കും നല്ല ചൂടുള്ള കഞ്ഞിയിൽ നെയ്യൊഴിച്ച് കഴിക്കുന്ന രീതിയും പതിവായിരുന്നു. അങ്ങനെ ഏതെങ്കിലും തരത്തിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്താനായി അവർ ശ്രദ്ധിച്ചിരുന്നു അതിന് പല കാരണങ്ങളുമുണ്ട്.

മഴക്കാലം വരുന്നതോടു കൂടെ ഫ്ലൂ, വൈറൽ പനികൾ, വയറിന് അസുഖം, അതിസാരം തുടങ്ങിയ രോഗങ്ങളും ആരംഭിക്കും. കൂടാതെ അണുബാധകൾ പിടിപെടാനും അസുഖങ്ങള്‍ വരാനും ഏറ്റവും കൂടുതൽ സാധ്യത മഴക്കാലത്താണെന്നാണ് ആരോഗ്യവിദഗ്ധരും അഭിപ്രായപ്പെടുന്നത്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ ഏറെ ശ്രദ്ധകൊടുക്കേണ്ട ഒരു കാലം കൂടിയാണിത്.

 മഴക്കാലത്ത് നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ ഉണ്ടാകുന്ന ഗുണങ്ങൾ

1. ശരീരത്തിന്റെ പ്രതിരോധശക്തി വർധിപ്പിക്കുന്നു

നമ്മുടെ രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തുകയും ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിർത്തുകയും ചെയ്യുന്ന ബ്യൂട്ടിറേറ്റ് എന്ന സംയുക്തം നെയ്യിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് 
പ്രതിരോധശക്തി മെച്ചപ്പെടുത്തും എന്നതുകൊണ്ടുതന്നെ ആന്റി ഓക്സിഡന്റ് ഗുണങ്ങളും ആന്റിഫംഗൽ ഗുണങ്ങളും അടങ്ങിയ നെയ്യ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

മറ്റ് ഭക്ഷണങ്ങളില്‍ നിന്ന് കൊഴുപ്പിനെ ലയിപ്പിക്കുന്ന ധാതുക്കളും വൈറ്റമിനുകളും ആഗിരണം ചെയ്യാൻ നെയ്യ് ശരീരത്തെ പാകപ്പെടുത്തുന്നു. ഇതിനുപുറമേ നിങ്ങൾ കഴിക്കുന്ന  പരിപ്പ്, പച്ചക്കറികൾ, ഡെസെർട്ടുകൾ എന്നിവയിലെല്ലാം  നെയ്യ് ചേർക്കാം. 

2. ദഹനം മെച്ചപ്പെടുത്തുന്നു

 മഴക്കാലം ആകുമ്പോൾ  മലബന്ധം, ദഹനക്കേട്, അതിസാരം തുടങ്ങിയ പ്രശനങ്ങൾ വയറിന് ഉണ്ടാകാൻ ഇടയുണ്ട് . ഇത് അന്നനാളത്തിൽ ഇൻഫ്ലമേഷൻ ഉണ്ടാക്കും. നെയ്യ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്തും. അന്നനാളത്തിന് അയവ് വരുകയും വയറ്റിൽ ആരോഗ്യകരമായ ബാക്ടീരിയയുടെ അളവ് കൂട്ടുകയും ചെയ്യും. ഇതിനു പുറമെ ആരോഗ്യകരമായ ബാക്ടീരിയകൾ പോഷകങ്ങളുടെ ആഗിരണം വേഗത്തിൽ ആക്കുകയും ഉദരപ്രശ്നങ്ങളായ ഓക്കാനം, വയറു കമ്പിക്കൽ, മലബന്ധം ഇവയെല്ലാം അകറ്റുകയും ചെയ്യുന്നു.

3. ശരീരത്തിന്റെ ഉപാപചയപ്രവർത്തനം വർധിപ്പിക്കുന്നു

ഒമേഗ 6, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ നെയ്യിൽ ഉണ്ട്. ഇവ ഫ്രീറാഡിക്കലുകളെ അകറ്റുന്നു. ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. 

4. തലച്ചോറിന്റെ ആരോഗ്യം

നെയ്യ് തലച്ചോറിന്റെ ആരോഗ്യം വർധിപ്പിക്കുന്നു. ഓർമശക്തി വർധിപ്പിക്കുന്നു. ശരീരത്തിനും മനസ്സിനും ആരോഗ്യമേകുന്നു. 

4. ചർമത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു 

നെയ്യ് ചർമത്തെ മൃദുവാക്കുകയും ജലാംശം ഉള്ളതാക്കുകയും ചെയ്യുന്നു.ഇത് ഷോർട്ട് ചെയ്ൻ ഫാറ്റി ആസിഡുകളാലും കൊഴുപ്പിൽ ലയിക്കുന്ന വൈറ്റമിനുകളാലും നിർമിക്കപ്പെട്ടതാണ്. കൂടാതെ മുഖക്കുരു, മുഖത്തെ പാടുകൾ ഇവയെല്ലാം അകറ്റാനും  സഹായിക്കുന്നു. ചർമത്തിന് സ്വാഭാവികമായ തിളക്കം നൽകുന്നു. ചർമത്തിന്റെ വരൾച്ച (dryness) മാറ്റുന്നു. കണ്ണിനു ചുറ്റുമുള്ള കറുത്ത വളയങ്ങൾ എന്നിവ നന്നായി കുറയ്ക്കാൻ സഹായിക്കുന്നു.

Trending News