Benefits of Cooked Dry Fruits | വേവിച്ചോ, വറുത്തോ ഈന്തപ്പഴം കഴിക്കാം, ഗുണങ്ങൾ നിരവധി

ഈന്തപ്പഴം വറുത്തത് കഴിക്കുന്നത് വഴി ശരീരത്തിന് കുളിർമ ലഭിക്കും. ഇതുമൂലം പല പ്രശ്നങ്ങൾക്കും ആശ്വാസം ലഭിക്കും

Written by - Zee Malayalam News Desk | Last Updated : Dec 23, 2023, 10:56 AM IST
  • പഴുത്ത ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് വിറ്റാമിൻ ബി-6 നൽകുന്നു
  • അടിക്കടി ജലദോഷവും ചുമയും ഉള്ളവർ ദിവസവും ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്
  • ഇതുമൂലം പല പ്രശ്നങ്ങൾക്കും ആശ്വാസം ലഭിക്കും
Benefits of Cooked Dry Fruits | വേവിച്ചോ, വറുത്തോ ഈന്തപ്പഴം കഴിക്കാം, ഗുണങ്ങൾ നിരവധി

തണുപ്പ് കാലത്ത് ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കാൻ പറയാറുണ്ട്. ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നതാണ് കാരണം. അടിക്കടി ജലദോഷവും ചുമയും ഉള്ളവർ ദിവസവും ഡ്രൈ ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്. എന്നാല് ഇത്തരക്കാർക്ക് കഴിക്കാൻ പറ്റിയ ഒന്നാണ് ഈന്തപ്പഴം വറുത്തത്. ഇത് കഴിക്കുന്നത് വഴി ശരീരത്തിന് കുളിർമ ലഭിക്കും. ഇതുമൂലം പല പ്രശ്നങ്ങൾക്കും ആശ്വാസം ലഭിക്കും.  ഇതിൻറെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ശരീരത്തിന് ഈ 6 വിറ്റാമിനുകൾ

പഴുത്ത ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിന് വിറ്റാമിൻ ബി-6 നൽകുന്നു. ഇത് കൂടാതെ വിറ്റാമിൻ സി, വിറ്റാമിൻ ബി1, ബി2, റൈബോഫ്ലേവിൻ, നിക്കോട്ടിനിക് ആസിഡ്, വിറ്റാമിൻ എ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.ഈ വിറ്റാമിനുകളെല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഈ വിറ്റാമിൻ ശരീരത്തിലെ രക്തത്തിന്റെ കുറവ് നികത്തുന്നു. 

 തലച്ചോറിന് നല്ലതാണ്

വേവിച്ച ഈന്തപ്പഴം കഴിക്കുന്നത് ശരീരത്തിൽ ഇന്റർലൂക്കിൻ നൽകുന്നു. ഇത് മൂലം സൈറ്റോകൈനുകൾ കുറയുന്നു. ഇത് തലച്ചോറിന് അപകടകരമാണ്. ഇത് നാഡീവ്യവസ്ഥയെ വളരെയധികം മൂർച്ച കൂട്ടുന്നു. 

ജലദോഷത്തിനും ചുമയ്ക്കും

ജലദോഷം ചുമ എന്നിവക്ക് ഈന്തപ്പഴം വേവിച്ച് കഴിക്കുന്നത് നല്ലതാണ്. ശരീരത്തിൽ ചൂട് നിലനിർത്തുന്നതിനൊപ്പം ശരീരത്തിലെ കഫം നീക്കം ചെയ്യാനും ഇത് പ്രവർത്തിക്കുന്നു. ശ്വാസകോശത്തിൽ കുടുങ്ങിയ കഫം പുറന്തള്ളാനും ഇത് പ്രവർത്തിക്കുന്നു. ഈന്തപ്പഴത്തിൽ ആന്റി-ഇൻഫ്ലമേറ്ററി അടങ്ങിയിട്ടുണ്ട്, ഇത് പനിയും തലവേദനയും തടയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News