Dark Circles : കണ്ണിന് ചുറ്റമുള്ള കറുപ്പ് എങ്ങനെ മാറ്റാം? ഇതാ ചില പൊടികൈകൾ

സ്ഥിരമായ ഉപയോഗം കണ്ണിന് ചുറ്റുമുണ്ടാക്കുന്ന കറുപ്പിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. പരിഹാരം എന്താണെന്ന് അറിയണമെങ്കിൽ ആദ്യം കാരണം അറിയണം.

Written by - Zee Malayalam News Desk | Last Updated : Jul 21, 2023, 12:46 AM IST
  • ക്ഷീണിതരായും ആരോഗ്യമില്ലാത്തവരെയും കാണപ്പെടുന്നു എന്ന് പരാതി പറയുന്നവർ ഏറെയാണ്.
  • ഇതിന് പല മെഡിക്കലി പ്രീസ്ക്രൈബഡും അല്ലാത്തതുമായ പല പ്രതിവിധികളുണ്ടെങ്കിലും പലതും ശ്വാശ്വതമല്ല.
  • സ്ഥിരമായ ഉപയോഗം കണ്ണിന് ചുറ്റുമുണ്ടാക്കുന്ന കറുപ്പിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും.
  • പരിഹാരം എന്താണെന്ന് അറിയണമെങ്കിൽ ആദ്യം കാരണം അറിയണം.
Dark Circles : കണ്ണിന് ചുറ്റമുള്ള കറുപ്പ് എങ്ങനെ മാറ്റാം? ഇതാ ചില പൊടികൈകൾ

സാധാരണയായി നമ്മൾ നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് കണ്ണിന് ചുറ്റമുള്ള കറുപ്പ് (ഡാർക്ക് സർക്കിൾസ്). ഇതൊരു രോഗാവസ്ഥയൊന്നുമല്ലെങ്കിലും അത് മൂലം കൂടുതൽ ക്ഷീണിതരായും ആരോഗ്യമില്ലാത്തവരെയും കാണപ്പെടുന്നു എന്ന് പരാതി പറയുന്നവർ ഏറെയാണ്.

ഇതിന് പല മെഡിക്കലി പ്രീസ്ക്രൈബഡും അല്ലാത്തതുമായ പല പ്രതിവിധികളുണ്ടെങ്കിലും പലതും ശ്വാശ്വതമല്ല. സ്ഥിരമായ ഉപയോഗം കണ്ണിന് ചുറ്റുമുണ്ടാക്കുന്ന കറുപ്പിന്റെ തീവ്രത കുറയ്ക്കാൻ സഹായിക്കും. പരിഹാരം എന്താണെന്ന് അറിയണമെങ്കിൽ ആദ്യം കാരണം അറിയണം.

എന്തൊക്കെയാണ് കണ്ണിന് ചുറ്റമുള്ള കറുപ്പ് ഉണ്ടാകാനുള്ള കാരണങ്ങൾ?  

അലർജി, അടോപിക് ഡെർമറ്റെറ്റിസ്, കോൺടാക്ട് ഡെർമറ്റെറ്റിസ്, പാരമ്പര്യമായി ലഭിക്കുന്നത്, പിഗ്മെന്റഷനിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ, അമിതമായി വെയിൽ കൊള്ളുന്നത് ഇവയൊക്കെ കണ്ണിന് ചുറ്റുമുണ്ടാകുന്ന കറുപ്പിന് കാരണമായേക്കാം. പ്രായമാകുന്നതും, ഉറക്കക്കുറവും പലപ്പോഴും ഇതിന് കാരണമാകാറുണ്ട്.

പരിഹാരമെന്ത്?

ഇത് ഒഴിവാക്കാൻ പല വഴികൾ ഉണ്ട്. മരുന്നുകൾ ഉപയോഗിച്ചുള്ള ഏതെങ്കിലും പരിഹാരമാണ് നിങ്ങൾ സ്വീകരിക്കുന്നതെങ്കിൽ ആദ്യം ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

ഉറക്കം: ഉറക്കകുറവ് നമ്മുടെ കണ്ണിന് ചുറ്റും കറുപ്പുണ്ടാക്കുന്നു. അതിനാൽ ഏഴു തൊട്ട് എട്ട് മണിക്കൂർ വരെ ഉറങ്ങുന്നുണ്ടെന്ന്  ഉറപ്പ് വരുത്തുക.

 തല പൊക്കി വെച്ച് ഉറങ്ങുക: ഉറങ്ങുമ്പോൾ ഒന്നോ രണ്ടോ തലയണ അസുഖകരമല്ലാത്ത രീതിൽ വെച്ച് തല പൊക്കി വെച്ച് കിടന്നുറങ്ങിയാൽ കണ്ണിന് ചുറ്റുമുണ്ടാക്കുന്ന കറുപ്പിന് ശമനം ഉണ്ടാകും.

തണുപ്പ് കൊടുക്കുക: കണ്ണിന് ചുറ്റുമുള്ള രക്തകുഴലുകൾ ഡയലൈറ്റ് ചെയ്യുന്നത് കണ്ണിന് ചുറ്റും കറുപ്പുണ്ടാക്കുന്നു. അതിനാൽ കണ്ണിന് ചുറ്റും തണുപ്പ് കൊടുക്കുന്നതോടെ ഈ രക്തക്കുഴലുകൾ പൂർവസ്ഥിതിയിൽ എത്തും. അതുവഴി കറുപ്പും കുറയും.

വെയിൽ കൊള്ളുന്നത് കുറയ്ക്കുക: വെയിൽ കൊള്ളുന്നത് കുറയ്ക്കുന്നതും സൺ സ്ക്രീൻ ഉപയോഗിക്കുന്നതും സഹായിക്കും.

വൈറ്റമിൻ കെ: കഫീനിന്റെയും വൈറ്റമിൻ കെയുടെയും മിശ്രിതം കണ്ണിനടിയിൽ വെച്ചാൽ കറുപ്പ് കുറയ്ക്കാൻ സഹായിക്കും  

വെള്ളരിക്ക: വെള്ളരിക്ക കഷ്ണങ്ങൾ ദിവസവും കണ്ണിന് ചുറ്റും വെക്കുന്നത് കണ്ണിനെ തണുപ്പിക്കാനും കറുപ്പ് കുറയ്ക്കാനും സഹായിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News