Banana disadvantages: വാഴപ്പഴം അധികം കഴിച്ചാൽ എന്ത് സംഭവിക്കും? അറിഞ്ഞിരിക്കണം

വാഴപ്പഴത്തിൽ ടൈറാമിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്, ഇത് മൈഗ്രെയിൻ തലവേദനയുടെ പ്രശ്നം വർദ്ധിപ്പിക്കും. 

Written by - Zee Malayalam News Desk | Last Updated : May 8, 2022, 11:25 AM IST
  • മൈഗ്രെയിൻ ഉള്ളവർ വാഴപ്പഴം അധികം കഴിക്കാൻ പാടില്ല.
  • ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ വാഴപ്പഴം അധികം കഴിക്കാതിരിക്കുക.
  • വാഴപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലായതിനാൽ പ്രമേഹരോഗികൾ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം.
Banana disadvantages: വാഴപ്പഴം അധികം കഴിച്ചാൽ എന്ത് സംഭവിക്കും? അറിഞ്ഞിരിക്കണം

പഴം കഴിക്കാൻ ഇഷ്ടമല്ലാത്തവർ വളരെ വിരളമായിരിക്കും. പഴം വെറുതെ കഴിക്കാനോ അല്ലെങ്കിൽ ഒരു ബനാന ഷെയ്ക്ക് അടിച്ച് കുടിക്കാനോ അങ്ങനെ പലവിധത്തിൽ പലരും പഴം കഴിക്കാറുണ്ട്. വാഴപ്പഴം വളരെ രുചികരവും ധാരാളം പോഷകങ്ങൾ അടങ്ങിയതുമാണ്. അതേസമയം വാഴപ്പഴം അമിതമായി കഴിച്ചാൽ അസുഖം വരുമെന്ന് നിങ്ങൾക്കറിയാമോ? വിറ്റാമിൻ-എ, വിറ്റാമിൻ-ബി, മഗ്നീഷ്യം, വിറ്റാമിൻ-സി, പൊട്ടാസ്യം, വിറ്റാമിൻ-ബി6, തയാമിൻ, റൈബോഫ്ലേവിൻ എന്നിവയും വാഴപ്പഴത്തിലെ പോഷകങ്ങളിൽ ഉൾപ്പെടുന്നു. വാഴപ്പഴത്തിൽ 64.3 ശതമാനം വെള്ളവും 1.3 ശതമാനം പ്രോട്ടീനും 24.7 ശതമാനം കാർബോഹൈഡ്രേറ്റും അടങ്ങിയിരിക്കുന്നു. ഇവ നമ്മുടെ ശരീരത്തിന് വളരെ അത്യാവശ്യമാണ്. എന്നാൽ ഇത് അമിതമായി കഴിച്ചാലുണ്ടാകുന്ന പ്രശ്നങ്ങൾ എന്തൊക്കെയെന്ന് നോക്കാം. 

1. മൈഗ്രെയിൻ ഉള്ളവർ വാഴപ്പഴം അധികം കഴിക്കാൻ പാടില്ല. വാഴപ്പഴത്തിൽ ടൈറാമിൻ എന്ന പദാർത്ഥം അടങ്ങിയിട്ടുണ്ട്, ഇത് മൈഗ്രെയിൻ തലവേദനയുടെ പ്രശ്നം വർദ്ധിപ്പിക്കും. ചിലർക്ക് വാഴപ്പഴം അലർജിയുണ്ടാക്കാം. ഇത്തരക്കാർ ഇത് കഴിക്കുന്നത് ഒഴിവാക്കണം.

2. വാഴപ്പഴത്തിൽ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് അമിതമായി കഴിക്കുന്നത് രക്തത്തിൽ പൊട്ടാസ്യം അധികമാകാൻ ഇടയാക്കും. രക്തത്തിൽ പൊട്ടാസ്യം കൂടുമ്പോൾ ഹൈപ്പർകീമിയ എന്ന പ്രശ്‌നമുണ്ടാകാം. ഇത് ചിലപ്പോൾ ഹൃദയാഘാതത്തിനും കാരണമാകും. അന്നജത്തിന്റെ അംശം കൂടുതലായതിനാൽ വാഴപ്പഴം കഴിക്കുന്നത് ദന്തപ്രശ്നങ്ങൾക്കും കാരണമാകും.

Also Read: Calcium deficient: ശരീരത്തിൽ കാൽസ്യം കുറവാണോ? ഇവ തീർച്ചയായും കഴിക്കണം

 

3. ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ വാഴപ്പഴം അധികം കഴിക്കാതിരിക്കുക. അമിതമായി വാഴപ്പഴം കഴിക്കുന്നത് ശരീരഭാരം കൂട്ടും. വാഴപ്പഴത്തിൽ കലോറി കൂടുതലാണ്. ഇത് നിങ്ങളുടെ ഭാരം വർദ്ധിപ്പിക്കും. വാഴപ്പഴം കഴിക്കുന്നവർ ശാരീരികമായി ആരോഗ്യം നിലനിർത്താൻ വ്യായാമം ചെയ്യണം.

4. വാഴപ്പഴത്തിൽ പ്രകൃതിദത്തമായ പഞ്ചസാര കൂടുതലായതിനാൽ പ്രമേഹരോഗികൾ വാഴപ്പഴം കഴിക്കുന്നത് ഒഴിവാക്കണം. വലിയ അളവിൽ വാഴപ്പഴം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കും, ഇത് നിങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാക്കും.

(ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വീട്ടുവൈദ്യങ്ങളുടെയും പൊതുവായ വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. ഇവ സ്വീകരിക്കുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടുക.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News