Avocado: ദിവസവും ഓരോ അവക്കാഡോ കഴിച്ചാൽ കൊളസ്ട്രോളിലുണ്ടാകുന്ന മാറ്റം ഇങ്ങനെ

Avocado: ആറ് മാസത്തേക്ക് ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് അമിതവണ്ണവും കൊഴുപ്പും കുറയുന്നതിന് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അവക്കാഡോ കഴിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 7, 2022, 06:34 PM IST
  • അവക്കാഡോ കഴിക്കുന്നവരിൽ ശരീരഭാരവും കൂടുകയോ കൊഴുപ്പ് വർധിക്കുകയോ ചെയ്യുന്നില്ല
  • പഠനത്തിൽ അവക്കാഡോ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നില്ലെന്നും നേരിയ തോതിൽ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നുണ്ടെന്നും കണ്ടെത്തി
  • ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് മൊത്തത്തിലുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരം ഗണ്യമായി വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു
Avocado: ദിവസവും ഓരോ അവക്കാഡോ കഴിച്ചാൽ കൊളസ്ട്രോളിലുണ്ടാകുന്ന മാറ്റം ഇങ്ങനെ

നിരവധി ആരോ​ഗ്യ​ഗുണങ്ങൾ ഉള്ള സൂപ്പർഫുഡുകളിൽ ഒന്നാണ് അവക്കാഡോ. ബട്ടർ ഫ്രൂട്ടെന്നും വെണ്ണപ്പഴമെന്നുമൊക്കെ അവക്കാഡോ അറിയപ്പെടുന്നുണ്ട്. ഡയറ്റും വർക്ക് ഔട്ടും ചെയ്യുന്നവരുടെ ഇഷ്ട വിഭവമാണ് അവക്കാഡോ. ആറ് മാസത്തേക്ക് ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് അമിതവണ്ണവും കൊഴുപ്പും കുറയുന്നതിന് സഹായിക്കുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അവക്കാഡോ കഴിക്കുന്നതിലൂടെ സാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.

അവക്കാഡോ കഴിക്കുന്നവരിൽ ശരീരഭാരവും കൂടുകയോ കൊഴുപ്പ് വർധിക്കുകയോ ചെയ്യുന്നില്ല. പഠനത്തിൽ അവക്കാഡോ കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കുന്നില്ലെന്നും നേരിയ തോതിൽ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കുന്നുണ്ടെന്നും കണ്ടെത്തിയതായി പെൻ സ്റ്റേറ്റിലെ ഇവാൻ പഗ് യൂണിവേഴ്‌സിറ്റിയിലെ ന്യൂട്രീഷണൽ സയൻസസ് പ്രൊഫസർ പെന്നി ക്രിസ് എതർട്ടൺ പറഞ്ഞു. അവക്കാഡോ കഴിക്കുന്നവരിൽ ആരോ​ഗ്യ​ഗുണങ്ങൾ വർധിച്ചതായി കണ്ടെത്തിയതായി ടെക്സസ് ടെക് സർവകലാശാലയിലെ പോഷകാഹാര സയൻസസ് അസിസ്റ്റന്റ് പ്രൊഫസർ ക്രിസ്റ്റീന പീറ്റേഴ്സൺ പറഞ്ഞു. ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് മൊത്തത്തിലുള്ള ഭക്ഷണത്തിന്റെ ഗുണനിലവാരം ഗണ്യമായി വർധിപ്പിക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുവെന്ന് ക്രിസ്റ്റീന പീറ്റേഴ്സൺ പറഞ്ഞു.

ALSO READ: Kidney Stone: മൂത്രത്തിൽ കല്ല് പരിഹരിക്കാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏഴ് പരിഹാര മാർ​ഗങ്ങൾ

ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചില ക്യാൻസറുകൾ എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കാൻ അവക്കാഡോയ്ക്ക് സാധിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ലോമ ലിൻഡ യൂണിവേഴ്സിറ്റി, ടഫ്റ്റ്സ് യൂണിവേഴ്സിറ്റി, യുസിഎൽഎ എന്നിവയുമായി ചേർന്ന് വേക്ക് ഫോറസ്റ്റ് യൂണിവേഴ്സിറ്റിയാണ് പഠനം നടത്തിയത്. അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പഠനത്തിനായി, ഗവേഷകർ ആറ് മാസത്തെ പരീക്ഷണം നടത്തി. ആയിരത്തിലധികം പേർ അമിതഭാരമോ പൊണ്ണത്തടിയോ അനുഭവിക്കുന്നവരായിരുന്നു. അവരിൽ പകുതി പേരോട് ദിവസവും ഒരു അവോക്കാഡോ കഴിക്കാൻ നിർദേശിച്ചു. ബാക്കി പകുതി പേർ അവരുടെ പതിവ് ഭക്ഷണക്രമം തുടർന്നു. അവരുടെ അവോക്കാഡോ ഉപഭോഗം കുറയ്ക്കാനും നിർദേശിച്ചു. പഠനത്തിന് മുമ്പും ശേഷവും അടിവയറ്റിലെയും മറ്റ് അവയവങ്ങൾക്ക് ചുറ്റുമുള്ള കൊഴുപ്പിന്റെയും അളവ് പരിശോധിച്ചു. 

"ഒരു ദിവസം ഒരു അവോക്കാഡോ കഴിക്കുന്നത് വയറിലെ കൊഴുപ്പിലും മറ്റ് കാർഡിയോമെറ്റബോളിക് അപകട ഘടകങ്ങളിലും ചികിത്സാപരമായി കാര്യമായ പുരോഗതി ഉണ്ടാക്കുന്നില്ല. എന്നാൽ, ദിവസവും ഒരു അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം വർധിക്കാൻ കാരണമാകില്ല." ലോമ ലിൻഡ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ പ്രൊഫസർ ജോവാൻ സബേറ്റ് പറഞ്ഞു. ഇത് പോസിറ്റീവ് ആണ്, കാരണം അവോക്കാഡോകളിൽ നിന്നുള്ള അധിക കലോറികൾ കഴിക്കുന്നത് ശരീരഭാരത്തെയോ വയറിലെ കൊഴുപ്പിനെയോ ബാധിക്കില്ല, മാത്രമല്ല ഇത് ആകെ കൊളസ്ട്രോളിനെയും എൽഡിഎൽ-കൊളസ്ട്രോളിനെയും ചെറുതായി കുറയ്ക്കുന്നുവെന്നും പഠനം വ്യക്തമാക്കി. ദിവസേന അവക്കാഡോ കഴിക്കുന്നത് ഒരു ഡെസിലിറ്ററിന് 2.9 മില്ലിഗ്രാം കൊളസ്‌ട്രോൾ കുറയുന്നതിനും എൽഡിഎൽ കൊളസ്‌ട്രോൾ ഡെസിലിറ്ററിന് 2.5 മില്ലി​ഗ്രാം കുറയുന്നതിനും കാരണമായെന്നും അവർ കണ്ടെത്തി. ഭാവിയിൽ ഇത് സംബന്ധിച്ച് കൂടുതൽ പഠനം നടത്തുമെന്നും ​ഗവേഷകർ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News