ഗ്രീൻ ടീ കുടിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ച് എല്ലാവർക്കും അറിവുള്ളതാകും. എന്നാൽ ഗ്രീൻ ടീ ബാഗുകളുടെ ഉപയോഗത്തെ കുറിച്ച് എത്ര പേർക്ക് അറിയാം? സാധാരണ ഗ്രീൻ ടീ ബാഗുകൾ ഉപയോഗിച്ചതിന് ശേഷം അത് കളയുകയാണ് പതിവ്. എന്നാൽ ഇനി ഇങ്ങനെ ചെയ്യും മുൻപ് ഇക്കാര്യങ്ങൾ ഒന്ന് അറിഞ്ഞിരിക്കണം. സൗന്ദര്യ വർധനത്തിന് ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ ഉപയോഗിക്കാൻ കഴിയും. ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ കൊണ്ട് നിങ്ങളുടെ സൗന്ദര്യ പ്രശ്‌നങ്ങൾ എങ്ങനെ ഇല്ലാതാക്കാമെന്ന് നോക്കാം.
കണ്ണിന് ചുറ്റുമുള്ള കറുപ്പ്
കണ്ണിന്റെ ഭംഗി കൂട്ടാൻ ഉപയോഗിച്ച ടീ ബാഗുകൾ നല്ലതാണ്. ഇതിനായി ഉപയോഗിച്ച് കഴിഞ്ഞ ടീ ബാഗ് 2-3 മിനിറ്റ് നേരം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ശേഷം അതെടുത്ത് 10 മിനിറ്റ് കണ്ണുകളിൽ വയ്ക്കുക. ഇത് കണ്ണിന് ചുറ്റുമുള്ള കറുപ്പ് അകറ്റുകയും കണ്ണുകളുടെ വീക്കം കുറയ്ക്കുകയും ചെയ്യും.
സ്ക്രബ്
ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ കൊണ്ട് വീട്ടിൽ തന്നെ നമുക്ക് ഫേസ് സ്ക്രബ് ഉണ്ടാക്കാൻ സാധിക്കും. ഇതിനായി ടീ ബാഗിൽ നിന്ന് ഇലകൾ എടുത്ത ശേഷം അതിൽ തേൻ മിക്സ് ചെയ്യണം. ഇനി ഇത് മുഖത്ത് പുരട്ടി കൈകൾ കൊണ്ട് മസാജ് ചെയ്യുക. കുറച്ച് സമയത്തിന് ശേഷം വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക. ഇത് മുഖത്ത് അടിഞ്ഞുകൂടിയിരിക്കുന്ന മൃതചർമ്മം നീക്കം ചെയ്‌ത് പുതുമയുള്ളതും തിളക്കമുള്ളതുമായ ചർമ്മം നൽകും.
തിളങ്ങുന്ന മുടി
ഗ്രീൻ ടീ ചർമ്മത്തിന് മാത്രമല്ല മുടിയ്ക്കും ഗുണം ചെയ്യും. ഇതിനായി ഉപയോഗിച്ച ഗ്രീൻ ടീ ബാഗുകൾ വെള്ളത്തിലിട്ട് 15 മിനിറ്റ് നേരം തിളപ്പിക്കുക. എന്നിട്ട് അടുത്ത ദിവസം രാവിലെ ടീ ബാഗ് എടുത്ത് മാറ്റിയ ശേഷം ഈ വെള്ളത്തിൽ മുടി കഴുകുക. പത്ത് മിനിറ്റിന് ശേഷം മുടി സാധാരണ വെള്ളത്തിൽ കഴുകുക. ഇത് നിങ്ങളുടെ മുടിക്ക് മൃദുത്വവും തിളക്കവും നൽകും.
ഡിറ്റോക്സ് ഫേയ്സ് മാസ്ക്
ഉപയോഗിച്ച ടീ ബാഗുകൾ ഉപയോഗിച്ച് നിങ്ങൾക്ക് എക്സ്ഫോളിയേറ്റിംഗ് ഫെയ്സ് മാസ്ക് ഉണ്ടാക്കാം. ഇതിനായി ഗ്രീൻ ടീ ബാഗിലെ ഇവകൾ എടുക്കുക. ശേഷം ഇതിലേക്ക് തേനും ബേക്കിംഗ് സോഡയും ചേർക്കുക. ഈ പേസ്റ്റ് മുഖത്ത് പുരട്ടി പത്ത് പതിനഞ്ച് മിനിറ്റ് വിടുക. ഇത് നിങ്ങളുടെ ചർമ്മത്തെ ഡീടോക്സ് ചെയ്യുകയും ചുളിവുകളുടെ പ്രശ്നം ഇല്ലാതാക്കുകയും ചെയ്യും.
മുഖക്കുരു അകറ്റുക
മുഖക്കുരു പ്രശ്നമുണ്ടെങ്കിൽ ഗ്രീൻ ടീ ബാഗ് ഉപയോഗിച്ച ശേഷം ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. എന്നിട്ട് മുഖക്കുരുവിന് മുകളിൽ വയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് മുഖക്കുരു എന്ന പ്രശ്‌നത്തെ ഇല്ലാതാക്കാൻ സഹായിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA