ഗ്രീൻ ആപ്പിൾ സൂപ്പറാണ് : ഗുണങ്ങൾ? എങ്ങനെ കഴിക്കണം?

പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണ് ഗ്രീൻ ആപ്പിൾ

Written by - Zee Malayalam News Desk | Last Updated : Oct 3, 2022, 10:25 AM IST
  • ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും ഗ്രീൻ ആപ്പിളിന്​ ഗുണങ്ങളേറെയുണ്ട്
  • പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്
  • വിറ്റാമിൻ കെ കൂടുതലുള്ളതിനാൽ രക്​തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിൾ കഴിക്കുന്നത്​ സഹായകമാണ്
 ഗ്രീൻ ആപ്പിൾ സൂപ്പറാണ് : ഗുണങ്ങൾ? എങ്ങനെ കഴിക്കണം?

ചുവന്ന ആപ്പിളിനെപ്പോലെ ഗുണങ്ങളുള്ളതാണ് ഗ്രീൻ ആപ്പിളും. വിറ്റാമിൻ എ, സി, കെ എന്നിവ ഇതിലും ധാരാളമുണ്ട്. കൂടാതെ പൊട്ടാസ്യം, അയൺ, കാത്സ്യം, ആന്റി ഓക്സിഡന്റുകൾ, ഫ്ലേവനോയ്ഡുകൾ എന്നിവയുടെ കലവറയാണിത്. ആരോഗ്യത്തിനും സൗന്ദര്യസംരക്ഷണത്തിനും ഗ്രീൻ ആപ്പിളിന്​ ഗുണങ്ങളേറെയുണ്ട്​.

ഗ്രീൻ ആപ്പിളിന്‍റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം... 

*പച്ച ആപ്പിളിലെ ഉയർന്ന ഫൈബർ സാന്നിധ്യം ദഹനത്തിനു സഹായകമാണ്.

*ശരീരത്തിൽ നിന്ന് വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു.

*കുറഞ്ഞ കൊഴുപ്പ്​ ശരീരത്തിലെ മികച്ച രക്​തചംക്രമണത്തിന്​ സഹായിക്കുന്നു.

*രക്​തചംക്രമണം വർധിക്കുന്നത്​ ഹൃ​ദ്രോഗ, പക്ഷാഘാത സാധ്യതകൾ ഇല്ലാതാക്കുന്നു.

*വിറ്റാമിൻ കെ കൂടുതലുള്ളതിനാൽ രക്​തം കട്ടപ്പിടിക്കുന്നതിനും പച്ച ആപ്പിൾ കഴിക്കുന്നത്​ സഹായകമാണ്​.

*ഗ്രീൻ ആപ്പിളിൽ പഞ്ചസാര കുറവാണ്.

*പ്രമേഹ രോഗികള്‍ക്ക് പച്ച ആപ്പിള്‍ ധൈര്യമായി കഴിക്കാം.

*എല്ലുകളുടെ ആരോഗ്യത്തിന് ഗ്രീന്‍ ആപ്പിള്‍ ഏറെ നല്ലതാണ്. 

*പച്ച ആപ്പിൾ കാത്സ്യത്തി​ന്‍റെ സാന്നിധ്യത്താൽ സമ്പന്നമാണ്. 

*ആപ്പിൾ കഴിക്കുന്നത്​ എല്ലുകളുടെയും പല്ലി​ന്‍റെയും ബലം വർധിപ്പിക്കും.

*വിറ്റാമിന്‍ സി, എ, ആന്റി ഓക്സിഡന്റുകൾ ഇവ ധാരാളം ഉള്ളതിനാൽ ഗ്രീന്‍ ആപ്പിള്‍ ചര്‍മ്മത്തിന്‍റ ആരോഗ്യത്തിനും നല്ലതാണ്.

*പ്രായമാകുന്നതിന്‍റെ ലക്ഷണങ്ങളെ ഒരു പരിധി വരെ ഇവ തടയും.

*ദിവസവും ഗ്രീൻ ആപ്പിൾ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.കാരണം ഇതിൽ കൂടുതൽ വിറ്റാമിന്‍ എ അടങ്ങിയിരിക്കുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News